തിരു : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായക നീക്കങ്ങള്‍ നടത്താൻ ബിജെപി. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമൻ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്നാണ് റിപ്പോര്‍ട്ട്.
കേരളത്തില്‍ വേരുറപ്പിക്കാനുള്ള തീവ്രശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. നിര്‍മ്മലാ സീതാരാമനിലൂടെ തിരുവനന്തപുരം പിടിച്ചെടുക്കാമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ ഏഴ് മണ്ഡലങ്ങളിലാണ് ബിജെപിക്ക് പ്രതീക്ഷയുള്ളത്. അതില്‍ ഏറ്റവും മുന്നില്‍ലുള്ളത് തിരുവനന്തപുരം മണ്ഡലമാണ്.