കേരളത്തിന് അധികമായി 8,323 കോടി രൂപ കടമെടുക്കാം; കേന്ദ്രത്തിന്റെ അനുമതി

കേരളത്തിന് 8,323 കോടി രൂപ അധികമായി കടമെടുക്കാന്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി. വൈദ്യുതി മേഖലയിലെ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനാണ് തുക അനുവദിച്ചത്.

കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങള്‍ക്ക് 66, 413 കോടി രൂപയാണ് കേന്ദ്രം മൊത്തമായി അനുവദിച്ചത്.

15-ാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം 2021 മുതല്‍ 2024 വരെ ഓരോ വര്‍ഷവും സംസ്ഥാന ജിഡിപിയുടെ ദശാംശം അഞ്ചുശതമാനം തുക അധികമായി കടമെടുക്കാന്‍ അനുമതി നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് തുക അനുവദിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.