അഖിലേന്ത്യാ മെത്രാൻ സമിതിയുടെ നിർദ്ദേശപ്രകാരം ജില്ലയിലെ പള്ളികളിൽ ഐക്യദാർഢ്യ ദിനാചരണം നടത്തി

മണിപ്പൂരിൽ സമാധാനവശ്യവുമായി കത്തോലിക്ക സഭയിൽ ഇന്ന് മണിപ്പൂർ ഐക്യദാർഢ്യ ദിനം. അഖിലേന്ത്യാ മെത്രാൻ സമിതിയുടെ നിർദ്ദേശപ്രകാരം ജില്ലയിലെ പള്ളികളിൽ ഐക്യദാർഢ്യ ദിനാചരണം നടത്തി. മണിപ്പൂർ സംഘർഷങ്ങൾക്കെതിരെ സമാധാനത്തിനായി കത്തോലിക്ക സഭയിലെ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു. സഭയിലെ അൽമായ സംഘനകളുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മയും ഐക്യദാർഡ്യ സദസ്സും നടത്തി. പാരീഷ് കമ്മിറ്റികളുടെയും കത്തോലിക്കാ കോൺഗ്രസ്, കെ.സി.വൈ.എം, ചെറുപുഷ്പ മിഷൻ ലീഗ്,
മാതൃ വേദി, വിൻസൻ്റ് ഡി പോൾ സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ വ്യത്യസ്തമായ പരിപാടികളാണ് നടത്തിയത്. പള്ളികളിൽ എ.കെ.സി.സി. ഐക്യദാർഢ്യ സംഗമവും സംഘടിപ്പിച്ചു.