തിരുവനന്തപുരത്ത് സിപിഎം നേതാവിൻ്റെ വീട് കയറി ആക്രമണം.

തിരുവനന്തപുരം : സിപിഐ എം ഏരിയ കമ്മിറ്റി അംഗം അസീസ് പേയാടിൻ്റെ വീട്ടിൽ ആണ് ബൈക്കിൽ എത്തിയ അഞ്ചംഗ സംഘം ആക്രമണം നടത്തിയത്. വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ആക്ടീവ സ്കൂട്ടറും പൾസർ ബൈക്കും ചെടിച്ചട്ടികളും അടിച്ചു തകർത്തു. വീടിന്റെ ജനലുകളും തകർത്ത്, മുൻ വാതിൽ വെട്ടിപ്പൊളിച്ച് അകത്തു കടന്നു. വീട്ടമ്മ ബഹളം വച്ചതോടെ ഇവർ പുറത്തേക്കിറങ്ങി ഓടി. പോലീസ് ഇവർക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.