കോഴിക്കോട് വടകര പൊട്ടിവീണ വൈദ്യുതി കമ്പിയിൽ സൈക്കിൾ കുരുങ്ങി വിദ്യാർത്ഥി മരിച്ചു

കോഴിക്കോട് വടകര പൊട്ടിവീണ
വൈദ്യുതി കമ്പിയിൽ സൈക്കിൾ കുരുങ്ങി വിദ്യാർത്ഥി മരിച്ചു. മണിയൂർ മുതുവന കടേക്കുടി ഹമീദിന്റയും ഹസീനയുടെയും മകൻ മുഹമ്മദ് നിഹാൽ (18) ആണ് മരിച്ചത്.

മണപ്പുറതാഴെ
വയലിൽ വെച്ച് ഇന്ന്
വൈകിട്ട് 6 മണിയോടെയാണ് സംഭവം. ബന്ധു വീട്ടിൽ പോയി തിരിച്ച് വരു
മ്പോൾ സൈക്കിളിൽ
പൊട്ടിവീണ വൈദ്യുതി കമ്പി കുരുങ്ങുകയായിരുന്നു. തെങ്ങ് വീണാണ്
വൈദ്യുതി കമ്പി
പൊട്ടി വീണത്. ഏറെ നേരം
വൈദ്യുതി കമ്പിയിൽ കുരുങ്ങിയിട്ടും സംഭവം ആരുടെയും ശ്രദ്ധയിൽ പെട്ടിരുന്നില്ല.നാട്ടുകാർ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് അപകടത്തിൽ പെട്ട മുഹമ്മദ് നിഹാലിനെ ആശുപത്രിയിൽ എത്തിച്ചത്.
പൊട്ടിവീണ കമ്പിയിൽ
വൈദ്യുതി പ്രവഹിക്കുന്നതിനാൽ എടുത്ത് മാറ്റാൻ കഴിഞ്ഞില്ല. വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണിയൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പ്ളസ്ടു വിദ്വാർത്ഥിയാണ് നിഹാൽ. മുഹമ്മദ് ഷമൽ സഹോദരനാണ്.