പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ

കൊച്ചി :   മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ചമഞ്ഞ് പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ. മലപ്പുറം വാണിയമ്പലം സ്വദേശി മുഹമ്മദ് ലുഖ്മാനെയാണ് (37) എറണാകുളം നോർത്ത് പ്രിൻസിപ്പൽ എസ്ഐ ടി.എസ്.രതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ്് ചെയ്തത്.
കുട്ടിയുടെ സുഹൃത്തുക്കളായ മറ്റു രണ്ടുപേരെയും പ്രതി ഇത്തരത്തിൽ ദുരുപയോഗം ചെയ്തിട്ടുള്ളതായി പൊലീസ് പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞുവിട്ടതായി തെറ്റിദ്ധരിപ്പിച്ച് ഇയാൾ പലരിൽ നിന്നും വൻ തുക കൈപ്പറ്റിയതായും പൊലീസിനു വിവരം ലഭിച്ചു.