പനിച്ച് വിറച്ച് കേരളം, ഇന്ന് നാല് പേര്‍ പനി ബാധിച്ച് മരിച്ചു

തിരുവനന്തപുരം :സംസ്ഥാനത്ത് പനി കേസുകള്‍ പതിമൂവായിരം കടന്നു സംസ്ഥാനത്ത് ഇന്ന് നാല് പേര്‍ പനി ബാധിച്ച് മരിച്ചു.എന്നാൽ 13,248 പേരാണ് ഇന്ന് പനിക്ക് ചികിത്സ തേടിയത്. 10 പേർക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചു. രണ്ട് പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്.തോട്ടം മേഖലകളും പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെതന്നെ  വീടും പരിസരവും ആഴ്ചയിലൊരിക്കല്‍ ശുചിയാക്കുന്നത് വഴി കൊതുകിന്‍റെ സാന്ദ്രത കുറക്കാനും ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ മഴക്കാല രോഗങ്ങളെ കുറക്കാനും കഴിയുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.. ആശുപത്രികള്‍ക്ക് ചികിത്സാ പ്രോട്ടോകോളും എസ്.ഒ.പി.യും നല്‍കിയിട്ടുണ്ട്