പ്രതികളുമായി വന്ന പോലീസ് ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് ;10 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കൊയിലാണ്ടിയില്‍ പ്രതികളുമായി വന്ന പോലീസ് ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്ക്. ഇന്ന് വൈകീട്ട് 3.30 ഓടെ കൊയിലാണ്ടി ദേശീയപാതയില്‍ കൃഷ്ണ തിയേറ്ററിന് സമീപമായിരുന്നു അപകടം നടന്നത്. . മലപ്പുറത്ത് നിന്ന് പ്രതികളുമായി കണ്ണൂരില്‍ പോയി തിരിച്ചു വരുമ്പോഴായിരുന്നു അപകടം. ഇന്നോവ കാര്‍ വടകര ഭാഗത്തേക്ക് പോകുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവടങ്ങളില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് കട്ടര്‍ ഉപയോഗിച്ചാണ് കാറില്‍നിന്ന് പുറത്തെടുത്തത്.