മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരം വ്യാഴാഴ്ച

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ വെച്ചു നടക്കും.

ഇന്ന് ബംഗളൂരുവില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. കര്‍ണാടക മുന്‍ മന്ത്രി ടി.ജോണിന്‍റെ വീട്ടിലായിരിക്കും പൊതുദര്‍ശനത്തിന് വെയ്ക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇവിടെയെത്തി ആദരാഞ്ജലി അര്‍പ്പിക്കും.

ഇന്ന് ഉച്ചയോടെ ബാഗ്ലൂരില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ മൃതദേഹം തിരുവനന്തപുരത്തെത്തിക്കും. തിരുവനന്തപുരത്തെ അദ്ദേഹത്തിന്‍റെ വസതിയില്‍ എത്തിച്ചശേഷം സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനത്തിന് വയ്ക്കും. വൈകുന്നേരത്തോടെ തിരുവനന്തപുരം സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലും മൃതദേഹം എത്തിക്കും. പിന്നീട് ഇന്ദിരാ ഭവനിലെ പൊതുദര്‍ശനത്തിന് വെച്ച ശേഷം ബുധനാഴ്ച രാവിലെ ഏഴിന് തിരുവനന്തപുരത്തുനിന്ന് വിലാപയാത്രയായി മൃതദേഹം കോട്ടയത്തെത്തിക്കും