എം ആര്‍ രഞ്ജിത്ത്‌ സംസ്ഥാന സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ വൈസ്‌ പ്രസിഡന്റ്‌

കേരള സംസ്ഥാന സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ വൈസ്‌ പ്രസിഡന്റായി എം ആര്‍ രഞ്‌ജിത്തിനെ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്‌തു.

2010 മുതല്‍ സംസ്ഥാന സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ അംഗവും 2016 മുതല്‍ സ്‌പോട്‌സ്‌ കൗണ്‍സില്‍ സ്‌റ്റാന്റിങ്ങ്‌ കമ്മിറ്റി അംഗവുമാണ്‌ രഞ്ജിത്. പൈക്ക സംസ്ഥാന കോ-ഓഡിനേറ്ററായും കായികാദ്ധ്യാപകനായും പ്രവര്‍ത്തിച്ച രഞ്ജിത് കേരള ഒളിമ്ബിക് അസോസിയേഷൻ ട്രഷറര്‍ കൂടിയാണ് .കായികവിദ്യാഭ്യാസത്തിലും സ്‌പോര്‍ട്‌സ്‌ മാനേജ്‌മെന്റിലും ബിരുദാനന്തര ബിരുദമുണ്ട്. പട്ടാമ്ബി ഓങ്ങല്ലൂര്‍ സ്വദേശിയാണ്‌ രഞ്ജിത്.

നിലവിലെ വൈസ്‌ പ്രസിഡന്റ്‌ രാജിവെച്ചതിനെ തുടര്‍ന്നുള്ള ഒഴിവിലേക്കായിരുന്നു രഞ്ജിത്തിനെ നാമനിര്‍ദേശം ചെയ്തത്.