വര്‍ക്കല കുന്നിനു മുകളില്‍നിന്ന് കാര്‍ കടല്‍ത്തീരത്തേക്കു വീണ് അപകടം
വര്‍ക്കല കുന്നിനു മുകളില്‍നിന്ന് കാര്‍ കടല്‍ത്തീരത്തേക്കു വീണ് അപകടം. ഏകദേശം 50 അടിയോളം താഴ്ചയിലേക്കാണ് കാര്‍ പതിച്ചത്.
കാര്‍ യാത്രികരായ യുവതി ഉള്‍പ്പെടെ നാലു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരില്‍ ചെന്നൈ സ്വദേശികളായ മധുമിത (21) കുനാല്‍ (20) ഹാജാ കമാല്‍ (20) എന്നിവരെ തിരിച്ചറിഞ്ഞു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നു വൈകിട്ട് 6.30ന് വര്‍ക്കല ആലിയിറക്കം ഭാഗത്താണ് അപകടം നടന്നത്. കുന്നിൻ മുകളില്‍ നിന്നുള്ള വീഴ്ചയില്‍ കാര്‍ പാറകളില്‍ത്തട്ടി കറങ്ങിയാണ് കടല്‍ത്തീരത്തു പതിച്ചത്. എറണാകുളം റജിസ്ട്രേഷനിലുള്ള വാഹനമാണ് അപകടത്തില്‍പ്പെട്ടത്.