കോളജ് വിദ്യാര്‍ഥിനിയെ ഇരുമ്ബ് ദണ്ഡ് കൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തി

ഡല്‍ഹിയില്‍ കോളജ് വിദ്യാര്‍ഥിനിയെ പട്ടാപ്പകല്‍ ഇരുമ്ബ് ദണ്ഡ് കൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തി.

ഡല്‍ഹി മാളവ്യ നഗറിലെ ഔറോബിന്ദോ കോളജ് പാര്‍ക്കിലാണ് സംഭവം. കമലാ നെഹ്റു കോളജ് വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വിദ്യാര്‍ഥിനിയുടെ പുരുഷ സുഹൃത്തിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

സുഹൃത്തിനൊപ്പം പാര്‍ക്കില്‍ എത്തിയ വിദ്യാര്‍ഥിനിയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സമീപത്ത് നിന്ന് ഒരു ഇരുമ്ബ് ദണ്ഡും കണ്ടെത്തി. തലയില്‍ അടിയേറ്റതിന്റെ പരിക്കുകളും  ഉണ്ട്

 കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.