ഹിമാചലിൽ ഭരണ പ്രതിസന്ധിരൂക്ഷം…

അയോഗ്യരാക്കപ്പെട്ട ആറ് കോൺഗ്രസ് എംഎൽഎമാരടക്കം 11 പേർ ഉത്തരാഖണ്ഡിൽ...

ഹിമാചലിൽ ഭരണ പ്രതിസന്ധി അതീവ രൂക്ഷം. അയോഗ്യരാക്കപ്പെട്ട ആറ് കോൺഗ്രസ് എംഎൽഎമാരടക്കം 11 പേർ ഉത്തരാഖണ്ഡിലെത്തി. താജ് ഹോട്ടലിൽ വച്ചായിരുന്നു ചർച്ച. ബസിലാണ് നേതാക്കൾ താജ് ഹോട്ടലിൽ എത്തിയത്. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു ഡൽഹിയിലെത്തി ഉന്നത കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി രണ്ടു ദിവസങ്ങൾക്കു ശേഷമാണ് പുതിയ രാഷ്ട്രീയ നാടകങ്ങൾക്ക് വഴിയൊരുങ്ങിയത്.

രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു വോട്ട് ചെയ്തതിനു പിന്നാലെയാണു 6 കോൺഗ്രസ് എംഎൽഎമാരെ നിയമസഭാ സ്പീക്കർ അയോഗ്യരാക്കിയിരുന്നു. അയോഗ്യരാക്കപ്പെട്ടവരെ തിരിച്ചെടുക്കുമോ എന്ന ചോദ്യത്തിന്, സ്വന്തം തെറ്റു തിരിച്ചറിയുന്നവന് ഒരു അവസരം കൂടി കൊടുക്കുമെന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പ്രതിസന്ധിയിൽ അയവില്ലാത്തതു കോൺഗ്രസിനെ തളർത്തുമെന്നതിൽ പ്രവർത്തവർക്കു ആശങ്കയാണ്.