കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ വിദ്യാർത്ഥികളുടെ പഠനത്തിന് ഉപയോഗിക്കുന്ന മനുഷ്യ മൃതശരീരങ്ങൾ എവിടെ നിന്നാണ് വരുന്നത്. അജ്ഞാതാമൃത ദേഹങ്ങൾ കൈമാറുന്നതിന് സർക്കാ ർ ഒരു സംവിധാനവും നിയമവും ഉണ്ടാക്കിയിട്ടുണ്ട് 2008 ലാണ് മെഡിക്കൽ കോളേജുകൾക്ക് പഠന ആവശ്യങ്ങൾക്ക് അജ്ഞാത മൃതദേഹങ്ങൾ കൈമാറുന്നതിനുള്ള സർക്കാർ നിയമം നിലവിൽ വന്നത്നിലവിൽ വന്നത് കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് 1122 അജ്ഞാത ശവ ശരീരങ്ങൾ കൈമാറിയതായി ഒരു വിവരാവകാശ പ്രവർത്തകന്റെ ചോദ്യത്തിന് ഉത്തരമായി സർക്കാർ അറിയിച്ചിട്ടുണ്ട് ഈ കണക്ക് പുറത്തുവന്നതിനുശേഷം ആണ് 2008 ൽ നിയമപരമായി സർക്കാർ അനുമതി നൽകുന്നതിന് മുമ്പ് സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് എവിടെ നിന്ന് മൃതശരീരങ്ങൾ ലഭിച്ചിരുന്നു എന്ന ചോദ്യം ഉയർന്നുവന്നത് തുടർന്നുള്ള അന്വേഷണങ്ങളിൽ ആണ് സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിലും ജനറൽ ആശുപത്രികളിലും ഉണ്ടാകുന്ന അജ്ഞാത മൃതശരീരങ്ങൾ രഹസ്യമായി സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് ലഭ്യമായി കൊണ്ടിരുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
കേരളത്തിൽ 2000 ആണ്ടിലാണ് സ്വകാര്യ മേഖലയിൽമെഡിക്കൽ കോളേജുകൾ പ്രവർത്തനം തുടങ്ങിയത്. പഠന ആവശ്യത്തിന് 12 കുട്ടികൾക്ക് ഒരു മൃതദേഹം എന്ന കണക്കിൽ ഉണ്ടാകണം എന്നാണ് നിബന്ധന അങ്ങനെയെങ്കിൽ 60 കുട്ടികൾ ഉള്ള ഒരു ബാച്ചിന് അഞ്ച് മൃതദേഹങ്ങൾ വീതം ആവശ്യമായി ‘ ഇതൊക്കെ കൃത്യമായി സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് എവിടെ നിന്ന് ലഭിച്ചുകൊണ്ടിരുന്നു എന്ന കാര്യം ദുരൂഹത നിറഞ്ഞതാണ്
കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് ആവശ്യമായ മൃത ശരീരങ്ങൾ ഇതേവരെ നൽകിയ ഇനത്തിൽ സംസ്ഥാന സർക്കാരിന് 3. 66 കോടി രൂപ ലഭിച്ചിട്ടുണ്ട് എന്ന് ഇതു സംബന്ധിച്ച സർക്കാർ മറുപടിയിൽ പറയുന്നുണ്ട് .മൃതദേഹ കൈമാറ്റത്തിന് സർക്കാർ അനുമതി നൽകിയ 2008ന് ശേഷം ഉള്ള കണക്കാണ് ഈ പറഞ്ഞിട്ടുള്ളത്.ഇതുവരെ 1122 അജ്ഞാത അമൃത ദേഹങ്ങൾ സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് കൈമാറി കഴിഞ്ഞിട്ടുണ്ട്.സർക്കാർ നിർദ്ദേശപ്രകാരം ഒരു മൃതദേഹത്തിന് 40,000 രൂപയാണ് ഈടാക്കുന്നത്.ഇതിൽ തന്നെ എംബാം ചെയ്യാത്ത മൃതദേഹങ്ങൾ ഇരുപതിനായിരം രൂപ നിരക്കിലാണ് കൈമാറുന്നത് എറണാകുളം ജനറൽ ആശുപത്രി ആണ് ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് കൈമാറിയത് നേരത്തെ പറഞ്ഞ കാലാവധിക്കുള്ളിൽ 599 മൃതദേഹങ്ങൾ ഈ ആശുപത്രി കൈമാറിയിട്ടുണ്ട് ഇതെല്ലാം തന്നെ അവകാശികൾ ഇല്ലാത്ത അജ്ഞാത മൃതദേഹങ്ങൾ ആയിരുന്നു ഇതേ കാലയളവിൽ പരിയാരം മെഡിക്കൽ കോളേജ് 166 മൃതശരീരങ്ങളും തൃശ്ശൂർ മെഡിക്കൽ കോളേജ് 157 മൃതദേഹങ്ങളും കോഴിക്കോട് മെഡിക്കൽ കോളേജ് 99 മൃതദേഹങ്ങളും സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് പഠന ആവശ്യത്തിന് കൈമാറി എന്നാണ് ഔദ്യോഗിക മറുപടിയിൽ പറഞ്ഞിട്ടുള്ളത്
ഈ കണക്കുകൾ എല്ലാം വസ്തുതകൾ ആണെങ്കിലും സർക്കാർ നിയമപ്രകാരം അജ്ഞാതമൃത ദേഹങ്ങൾ സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് കൈമാറുന്നത് തന്നെ തീരുമാനിച്ചതിന് മുൻപ് ഈ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ മൃതശരീരങ്ങൾ പഠന ആവശ്യത്തിന് എവിടെ നിന്ന് ലഭിച്ചു എന്ന കാര്യത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ ഒരു കേസ് എത്തുകയുണ്ടായി ഈ കേസിന്മേൽ തുടർനടപടികൾ ഇപ്പോഴും നടന്നുവരികയാണ്
അജ്ഞാതാമൃത ദേഹങ്ങൾ സംബന്ധിച്ച് മുൻപ് പലതവണ പലതരത്തിലുള്ള ആരോപണങ്ങളും പരാതികളും ഉയർന്നു വന്നിട്ടുള്ളതാണ് ഉയർന്നു വന്നിട്ടുള്ളതാണ്. സർക്കാർ ആശുപത്രികളിലും സർക്കാർ മെഡിക്കൽ കോളേജുകളിലും ഉണ്ടാകുന്ന അജ്ഞാതമൃത ദേഹങ്ങൾ ഏറ്റെടുക്കാൻ നിയമപരമായി ആരും എത്താതെ വന്നാൽ സ്വാഭാവികമായി പൊതുശ്മശാനങ്ങളിൽ ദഹിപ്പിക്കുന്ന ഏർപ്പാടാണ് നടന്നുവന്നിരുന്നത്. കേരളത്തിലെ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും ആയിരക്കണക്കിന് പൊതു ശ്മശാനങ്ങൾ ഉണ്ട്. ഈ ശ്മശാനങ്ങൾ ഭൂരിഭാഗവും നടത്തിപ്പിനായി സ്വകാര്യ ഏജൻസികൾക്ക് ടെൻഡർ വഴി കൈമാറുന്ന നടപടിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കാറുള്ളത് സ്വീകരിക്കാറുള്ളത്. ഇത്തരത്തിൽ ശ്മശാന നടത്തിപ്പ് കരാർ എടുക്കുന്ന ആൾക്കാർ രാത്രികാലങ്ങളിൽ ശ്മശാനത്തിൽ മൃതദേഹങ്ങൾ എത്തിച്ചു അത് മറ്റുതരത്തിൽ കൈമാറുന്നു എന്ന ആക്ഷേപങ്ങൾ മുൻകാലങ്ങളിൽ ഉയർന്നു വന്നിട്ടുള്ളതാണ്. ഇത്തരം അജ്ഞാതാമൃത ദേഹങ്ങൾ അജ്ഞാതാമൃത ദേഹങ്ങൾ ഏറ്റുവാങ്ങി സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് വലിയ വിലയ്ക്ക് കൈമാറുന്ന ഏജൻറ് മാർ ഏറെക്കാലം പ്രവർത്തിച്ചുവന്നിരുന്നതായി മുൻപ് ആക്ഷേപം ഉയർന്നു വന്നിട്ടുള്ളതാണ് ഏറെക്കാലം പ്രവർത്തിച്ചുവന്നിരുന്നതായി മുൻപ് ആക്ഷേപം ഉയർന്നു വന്നിട്ടുള്ളതാണ് ‘ ഈ വിധത്തിലുള്ള അജ്ഞാത മൃതദേഹങ്ങളുടെ രഹസ്യമായ അജ്ഞാത കച്ചവടം കേരളം ഒട്ടാകെ നടന്നുവന്നിരുന്നതായി സംശയിക്കാവുന്ന കാരണങ്ങൾ പലതും ഇപ്പോഴും നിലനിൽക്കുന്നുണ്ട്
കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ പഠിച്ചുവരുന്ന വിദ്യാർഥികളുടെ എണ്ണവും എംബിബിഎസ് പഠിതാക്കൾക്ക് നിർദ്ദേശിച്ചിട്ടുള്ള ശവശരീരങ്ങളുടെ എണ്ണവും പരിശോധിച്ചാൽ ഈ നിബന്ധന പ്രകാരമുള്ള മൃതദേഹങ്ങൾ സർക്കാർ സംവിധാനത്തിലൂടെ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ എത്തുന്നുണ്ടോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുകയാണ് സംശയം നിലനിൽക്കുകയാണ്. സർക്കാർ നിശ്ചയിച്ചിട്ടുള്ള ഒരു മൃതദേഹത്തിന് 40,000 രൂപ എന്ന കണക്ക് മാറ്റുവച്ചുകൊണ്ട് മൃതശരീരങ്ങൾ വിപണനം നടത്തുന്ന രഹസ്യ സംഘം രണ്ടു ലക്ഷം രൂപ വരെ വാങ്ങിക്കൊണ്ടാണ് മൃതശരീരങ്ങൾ സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് നൽകുന്നത് എന്നും പറഞ്ഞു കേൾക്കുന്നുണ്ട് പറഞ്ഞു കേൾക്കുന്നുണ്ട്. സംസ്ഥാനത്ത് സ്വകാര്യ മെഡിക്കൽ കോളേജുകൾ പ്രവർത്തനം തുടങ്ങിയ ശേഷം ആണ് മൃതദേഹങ്ങളുടെ കച്ചവട സാധ്യത ഈ രഹസ്യ ഏജന്റുമാർ കണ്ടുപിടിക്കുകയും സംസ്ഥാനതലത്തിൽ തന്നെ ഈ കൂട്ടർ ശവശരീര കച്ചവട തന്ത്രവുമായി ഇറങ്ങിയത് എന്നും ആണ് പറഞ്ഞു കേൾക്കുന്നത് നിയമപരമായിമൃതശരീരങ്ങൾ കൈമാറി ചുരുങ്ങിയ കാലത്തിനിടയിൽ സർക്കാർ ഖജനാവിലേക്ക് മൂന്നരക്കോടിയിലധികം രൂപ എത്തിച്ചേർന്നു എങ്കിൽ ഇതിലും എത്രയോ ഇരട്ടിമൃത ശരീരങ്ങളുടെ കച്ചവടം ആയിരിക്കണം ഈ രഹസ്യ സംഘം നടത്തിയിരിക്കുന്നത് ഏതായാലും ഈ സംഘത്തിൻറെ കഴിഞ്ഞകാല പ്രവർത്തനങ്ങളും ഇപ്പോൾ ഇവർ പ്രവർത്തനരംഗത്ത് ഉണ്ടോ എന്നതും അന്വേഷിച്ച് കണ്ടുപിടിക്കേണ്ട കാര്യമാണ്