വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ് മാറ്റണം… മുസ്ലിം നേതാവിൻ്റെ ആവശ്യത്തെ പിന്തുണച്ച് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി … സാധാരണ ദിവസങ്ങളിൽ നിന്നും വ്യത്യസ്തമായി വെള്ളിയാഴ്ചകളിലെ മുസ്ലിം മോസ്കുകളിൽ നടക്കുന്ന ജുമാ നമസ്കാര സമയം ഉച്ചയ്ക്ക് 12-30 മുതൽ 01.45 വരെയാണ്. വോട്ട് ചെയ്യാൻ പോകണമെന്നുള്ള ഒരു ഇസ്ലാം മത വിശ്വാസിക്ക് രാവിലെ വോട്ടെടുപ്പ് തുടങ്ങുന്നത് മുതൽ ഉച്ചയ്ക്ക് 12 മണി വരെയോ അല്ലായെങ്കിൽ ഉച്ചകഴിഞ്ഞ് രണ്ടുമണി മുതൽ വൈകുന്നേരം വോട്ടിംഗ് അവസാനിക്കുന്ന സമയത്തിനുള്ളിലോ എപ്പോൾ വേണമെങ്കിലും വോട്ട് ചെയ്യാമെന്നിരിക്കെ വെള്ളിയാഴ്ചകളിലെ ജുമാ നമസ്കാരത്തെ ഒരുതരത്തിലും വോട്ടിംഗ് ബാധിക്കില്ല .
എന്നാലും തങ്ങളുടെതായ ഒരു അപ്രമാദിത്യം എവിടെയും കാട്ടുക , അതിലൂടെ അത്തരം ആവശ്യം ഉന്നയിക്കുന്ന ആൾ ശ്രദ്ധിക്കപ്പെടുക എന്നുള്ള അല്പത്തരമാണ് ഇത്തരം ഒരു ആവശ്യത്തിന് പിന്നിലെന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് പോലും മനസ്സിലാകാമെന്നിരിക്കെ രാജാവിനെക്കാൾ വലിയ രാജഭക്തി കാണിച്ചുകൊണ്ട് മുസ്ലിം സമുദായത്തോടുള്ള കോൺഗ്രസിന്റെ അടിമത്വവും വിധേയത്വവും ഒന്നുകൂടി ഊട്ടി ഉറപ്പിച്ചിരിക്കുകയാണ് പുതിയ ആവശ്യത്തിലൂടെ കേരളത്തിലെ കോൺഗ്രസ് നേതൃത്വം…
എന്നാൽ സമാനമായ ഒരു വിഷയത്തിൽ മെറിറ്റുള്ള ആവശ്യവും , പരാതിയും , പ്രതിഷേധവും ക്രിസ്ത്യൻ സമുദായത്തിലെ വിവിധ കോണുകളിൽ നിന്നും ഒരാഴ്ചയായി ഉയർന്നു കൊണ്ടിരിക്കുന്നു. ക്രിസ്ത്യാനികളുടെ സവിശേഷ വിശുദ്ധ ദിനമായ ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ അധ്യാപകർക്ക് ഉൾപ്പെടെ നടത്തുന്ന പരീക്ഷ മൂല്യനിർണയ ക്യാമ്പ് ഞായറാഴ്ച ഈസ്റ്റർ ദിനത്തിൽ ഒഴിവാക്കണം എന്നുള്ളതായിരുന്നു ആവശ്യം…
കാലങ്ങളായി വിവിധ മതങ്ങളുടെ വിശേഷ ദിവസങ്ങളിൽ അധ്യാപകർക്കുള്ള പരിശീലന പരിപാടികൾ മൂല്യനിർണയ ക്യാമ്പുകൾ കലോത്സവങ്ങൾ കായിക മത്സരങ്ങൾ ഇവയൊന്നും നടത്തുന്ന പതിവ് ഇല്ലായിരുന്നു എന്നാൽ പൊളിറ്റിക്കൽ ഇസ്ലാം, ഭരണ പ്രതിപക്ഷ പാർട്ടികളിൽ പിടിമുറുക്കി കഴിഞ്ഞതിനുശേഷം ഹിന്ദു ക്രിസ്ത്യൻ വിശേഷ ദിവസങ്ങളിൽ വിവിധ സർക്കാർ സ്കൂൾ പരിപാടികൾ വയ്ക്കുന്നതും പതിവായി മാറിയിരിക്കുന്നു , അത്തരത്തിൽ ആദ്യമായിട്ടാണ് ക്രിസ്ത്യാനികളുടെ ഏറ്റവും വിശേഷ ദിവസങ്ങളിൽ ഒന്നും ഞായറാഴ്ചയുമായ ഈസ്റ്റർ ദിനത്തിൽ പരീക്ഷാ മൂല്യനിർണയം വെച്ചിരിക്കുന്നത് !
ഇത് ഒഴിവാക്കണമെന്ന് വിവിധ കോണുകളിൽ നിന്നും ഒരാഴ്ചയോളമായി പ്രതിഷേധങ്ങളും ആവശ്യങ്ങളും ഉയരുകയാണ് . ഇത് കാണാത്തവരോ അറിയാത്തവരോ അല്ല ക്രിസ്ത്യൻ നാമധാരികൾ ഉൾപ്പെട്ട കേരളത്തിലെ കോൺഗ്രസ് നേതാക്കൾ , എന്നാൽ അവർ ആരും തന്നെ വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ടതുപോലെ ക്രിസ്ത്യാനികളുടെ വിശേഷദിവസമായ ഈസ്റ്ററിലെ പരീക്ഷാ മൂല്യനിർണയം ഒഴിവാക്കണമെന്ന് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല . ആവശ്യപ്പെടുകയുമില്ല.
കോൺഗ്രസ് പൂർണമായും പൊളിറ്റിക്കൽ ഇസ്ലാമിന് അടിമപ്പെട്ടു കഴിഞ്ഞു , ആ അടിമത്തം ഉള്ളതുകൊണ്ട് തന്നെ ക്രിസ്ത്യൻ സമൂഹത്തിനോ ഹിന്ദു സമൂഹത്തിനോ വേണ്ടി ന്യായമായതുപോലും അവർ ആവശ്യപ്പെടുകയില്ല എന്നുള്ളതുറപ്പാണ്….ഞാൻ കോൺഗ്രസുകാരനെന്ന് അഭിമാനിച്ചുകൊണ്ട് നടക്കുന്ന മരമൊണ്ണകളായ ക്രിസ്ത്യാനികളും കോൺഗ്രസിന് വേണ്ടി ഫെയ്സ്ബുക്ക് പോസ്റ്റ് മുതൽ ഇടയലേഖനം വരെ എഴുതുന്ന മണ്ടന്മാരും ഇനിയെങ്കിലും യാഥാർത്ഥ്യം തിരിച്ചറിയട്ടെ .