രണ്ടരവയസുകാരിയ്ക്ക് പിതാവിന്റെ മർദനം. കാളികാവിൽ ഈ മാസം 21-നായിരുന്നു സംഭവം. പോലീസില്‍ നല്കിയ പരാതിയില്‍ കുട്ടിയുടെ പിതാവ് ചാഴിയോട്ട് സ്വദേശി ജുനൈദാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്ന് അമ്മ പരാതി നൽകി.
മർദനത്തിനിരയായ കുഞ്ഞിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. അമ്മയുടെ പരാതിയെ തുടർന്ന്, പിതാവിനെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
കുട്ടിയുടെ മാതാപിതാക്കള്‍ പിരിഞ്ഞു താമസിക്കുന്നവരാണ്. തിരികെ വീട്ടിലെത്തിയ കുഞ്ഞിന് ക്ഷീണം അനുഭവപ്പെട്ടെന്നും കുട്ടിയെ ജുനൈദ് ഉപദ്രവിച്ചതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നും ചൂണ്ടികാട്ടിയായിരുന്നു അമ്മ പരാതി നല്‍കിയത്.