കോൺഗ്രസ് നേതാവ് ശരത്ചന്ദ്രപ്രസാദ് രാജിവച്ചു…

ഞങ്ങൾ ഒരു മാസം മുൻപേ പറഞ്ഞിരുന്നു ഈ രാജി കാര്യം...

മുൻ എംഎൽഎയും കോൺഗ്രസ് നേതാവും, കെപിസിസി നിർവാഹക സമിതി അംഗവും, ലീഡർ കരുണാകരന്റെ ഏറ്റവും അടുത്ത ശിഷ്യനും ആയിരുന്ന ശരത്ചന്ദ്രപ്രസാദ് കോൺഗ്രസിൽ നിന്നും രാജിവെച്ചു. രാജിക്കത്ത് മുൻ പ്രതിപക്ഷ നേതാവും ഐ ഗ്രൂപ്പ് നേതാവും കൂടിയായ രമേശ് ചെന്നിത്തലയ്ക്ക് കൈമാറി എന്നാണ് അറിയുന്നത്. കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നപ്പോൾ, അവരോടൊപ്പം കോൺഗ്രസ് വിടുന്ന ചർച്ചയിൽ പങ്കെടുത്ത ഒരു നേതാവാണ് ശരത്ചന്ദ്രപ്രസാദ്. മറ്റ് മൂന്ന് നാല് കോൺഗ്രസ് നേതാക്കൾ കൂടി പാർട്ടി വിടാൻ ആലോചിച്ചു വരുന്നതായി ഒരു മാസം മുൻപ് ഞങ്ങൾ വാർത്ത പുറത്തുവിട്ടിരുന്നതാണ്.

ഞങ്ങൾ പുറത്തുവിട്ട വാർത്ത സമൂഹമാധ്യമങ്ങളിൽ നിറഞ്ഞതോടുകൂടി ഇപ്പോൾ കോൺഗ്രസിൽ നിന്നും രാജിവച്ച ശരത്ചന്ദ്രപ്രസാദ് അടക്കം വാർത്തയിൽ പറഞ്ഞിരുന്ന നേതാക്കൾ വാർത്ത നിഷേധിച്ചു കൊണ്ട് കോൺഗ്രസ് വിടുന്ന പ്രശ്നമേ ഇല്ല എന്നൊക്കെ പറഞ്ഞിരുന്നതാണ്. അങ്ങനെ പറഞ്ഞ ഒരാളായ ശരത്ചന്ദ്രപ്രസാദ് ആണ് ഇപ്പോൾ കോൺഗ്രസിൽ നിന്നും രാജി വെച്ചിരിക്കുന്നത്.

ശരത് ചന്ദ്രപ്രസാദിന്റെ രാജിക്കത്ത് കിട്ടിയ രമേശ് ചെന്നിത്തല രാജി അംഗീകരിക്കില്ല എന്നും പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കും എന്നും മാധ്യമപ്രവർത്തകരോട് പറഞ്ഞിട്ടുണ്ട്. ഇവിടെ പ്രശ്നപരിഹാരം അല്ലല്ലോ വിഷയം കോൺഗ്രസ് പാർട്ടിയുടെ കേരളത്തിലെ നേതാക്കളുടെ പ്രവർത്തന രീതികളോട് എതിർപ്പുള്ള നേതാക്കൾ നിരവധിപേർ ഉണ്ട് എന്ന കാര്യം വെളിപ്പെടുത്തുന്നതാണ് ശരത്ചന്ദ്രപ്രസാദിന്റെ ഇപ്പോഴത്തെ രാജി തീരുമാനം.

പാർട്ടിയുടെ അടിത്തറയിൽ മുതൽ പ്രവർത്തിച്ചു തുടങ്ങി വേദനയിൽ എത്തിയ നിരവധി നേതാക്കന്മാർ പ്രതിപക്ഷ നേതാവിനെയും കെപിസിസി പ്രസിഡന്റിന്റെയും ധിക്കാരപരമായ പ്രവർത്തനശൈലിയിൽ പ്രതിഷേധിച്ച് നിൽക്കുന്നവരാണ്. ഏത് പ്രശ്നം പാർട്ടിയിൽ ഉണ്ടായാലും ഈ രണ്ടു നേതാക്കന്മാർ ആലോചിച്ചു തീരുമാനം അടിച്ചേൽപ്പിക്കുന്ന രീതിയാണ് തുടരുന്നത് ഇതാണ് നേതാക്കളുടെ പ്രധാന പരാതി.

നിലവിലെ പ്രതിപക്ഷ നേതാവും, കെപിസിസി പ്രസിഡണ്ടും പാർട്ടിയിൽ നേതൃനിരയിലേക്ക് എത്തുന്നതിന് മുൻപ് തന്നെ നേതൃനിരയിൽ പ്രവർത്തിച്ചുവന്ന പല കോൺഗ്രസ് നേതാക്കളും ആണ്. നിരാശ കൊണ്ട് പ്രവർത്തനം മടുത്തു ഒതുങ്ങി കഴിയുന്നത് ഇപ്പോൾ ശരത്ചന്ദ്രപ്രസാദിന്റെ രാജിക്ക് വഴിയൊരുക്കിയത്. സീനിയർ ആയ ഈ നേതാവിനെ തെരഞ്ഞെടുപ്പ് പ്രവർത്തന കാര്യത്തിൽ ഒരു ചുമതലയും നൽകാതെ അകറ്റിനിർത്തി എന്നതാണ്. തിരുവനന്തപുരം ജില്ലയിലെ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനങ്ങളിലും വളർച്ചയിലും വലിയ പങ്കുവഹിച്ചിട്ടുള്ള ഒരു നേതാവാണ്. ശരത്ചന്ദ്രപ്രസാദ് കോൺഗ്രസ് പാർട്ടിയുടെ വിദ്യാർഥി സംഘടനയായ കെ എസ് യുവിന്റെ നേതൃനിരയിൽ നിൽക്കുമ്പോൾ സിപിഎം വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐ കാര്യമായി പലവട്ടം ഉണ്ടായിട്ടുള്ള അക്രമങ്ങളിൽ ഒരുവട്ടം ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ കഴിയുന്ന അനുഭവം വരെ നേരിട്ട ആളാണ് ശരത്ചന്ദ്രപ്രസാദ്.

തിരുവനന്തപുരം ജില്ലയിലും മറ്റുള്ള സ്ഥലങ്ങളിലെ അതേപോലെ ഗ്രൂപ്പ് കളികൾ ശക്തമായപ്പോൾ എ വിഭാഗം നേതാക്കൾ കരുണാകര ശിഷ്യൻ എന്ന ഒറ്റക്കാരണം കൊണ്ട് ശരത്ചന്ദ്രപ്രസാദിനെ പാർട്ടിയിൽ ഒതുക്കി നിർത്തുന്നതിന് ശ്രമങ്ങൾ നടത്തി. ഇതിൽ വലിയ പരിഭവം ഉള്ള ആളായിരുന്നു ശരത് ചന്ദ്രപ്രസാദ്. കേരളത്തിൽ ഐ ഗ്രൂപ്പിനെ ഒരുകാലത്ത് നയിച്ചിരുന്ന രമേശ് ചെന്നിത്തല ശരത് ചന്ദ്രപ്രസാദിന്റെ കാര്യത്തിൽ അനുകൂലമായ ഒരു നിലപാടും എടുക്കാതെ വന്നതും ശരത്ചന്ദ്രപ്രസാദിനെ മാനസികമായി വേദനിപ്പിച്ചിരുന്നു.

ഏതായാലും നിരന്തരമായി ഉണ്ടായിട്ടുള്ള നേതാക്കന്മാരുടെ അവഗണന സഹികെട്ടപ്പോഴാണ് ശരത്ചന്ദ്രപ്രസാദ് കോൺഗ്രസ് പാർട്ടിയിൽ നിന്നും രാജിവെക്കുന്നത് എന്ന വാസ്തവം നേതാക്കൾ മറച്ചു വെച്ചിട്ട് കാര്യമില്ല. ചെറുചന്ദ്രപ്രസാദ് മറ്റു പാർട്ടിയിലേക്ക് പോയിട്ടില്ല എന്നത് ആ മനുഷ്യൻറെ പാർട്ടി കൂറ് കൊണ്ട് ആയിരിക്കണം. എന്നാൽ കോൺഗ്രസ് പാർട്ടിയിൽ നിന്നും രാജി വയ്ക്കേണ്ട ഒരു സാഹചര്യം ആ പാർട്ടിയിൽ നിലനിൽക്കുന്നു എന്നത് ഒരു നേതാവിനും തള്ളിക്കളയാൻ കഴിയുന്ന കാര്യമല്ല.