പി സി ജോർജിനെ പുറത്താക്കണമെന്ന് ബിജെപി നേതാക്കൾ

തുഷാർ വെള്ളാപ്പള്ളിയെയും അച്ഛനെയും ചീത്തവിളിച്ച് ജോർജ്

ആഴ്ചകൾക്കു മുൻപ് സ്വന്തം പാർട്ടിയായ ജനപക്ഷം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്ന പിസി ജോർജ്, ബിജെപി എന്ന പാർട്ടിക്ക് തന്നെ തലവേദനയായി മാറിയിരിക്കുന്നു.  ലോകസഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട സീറ്റിൽ സ്ഥാനാർത്ഥി ആകും എന്ന ഉറച്ച വിശ്വാസത്തിലാണ് പിസി ജോർജ്. ബിജെപിയിൽ ചേർന്നത്  എന്നാൽ സ്വന്തം നാക്കിന്റെ കാര്യത്തിൽ ഒരു നിയന്ത്രണവും ഇല്ലാത്ത ജോർജ്, പലപ്പോഴായി നടത്തിയ പ്രസ്താവനകൾ ബിജെപി എന്ന പാർട്ടിക്കും അതിൻറെ നേതാക്കൾക്കും വലിയ വിഷമതകൾ ആണ് ഉണ്ടാക്കിയത്.
പി സി ജോർജിനെ കൃത്യമായി അറിയാവുന്ന പത്തനംതിട്ടയിലെ ബിജെപി നേതാക്കൾ പിസി ജോർജിനെ പാർട്ടിയിൽ നിന്നും പുറത്താക്കണം എന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് അറിയുന്നത്.
കേരളത്തിലെ പൂഞ്ഞാർ നേതാവാണ് പിസി ജോർജ്  കേരള കോൺഗ്രസ് എന്ന പാർട്ടിയിലൂടെ രാഷ്ട്രീയത്തിൽ വന്ന പി സി ജോർജ്  പലതവണ എംഎൽഎ ആയ ആളാണ്  കേരള കോൺഗ്രസിൽ കലഹം ഉണ്ടാക്കി ആ പാർട്ടിയുടെ തന്നെ പല ഗ്രൂപ്പുകളിലേക്ക് മാറിമാറി നടന്ന ജോർജ് ഒടുവിൽ സ്വന്തമായി ഉണ്ടാക്കിയ പാർട്ടിയാണ് ജനപക്ഷം പാർട്ടി  ആ പാർട്ടി ഒരുതരത്തിലും ക്ലച്ച് പിടിക്കാതെ വന്നപ്പോൾ ആണ് അത് പിരിച്ചുവിട്ടു ബിജെപിയിൽ ചേരാനുള്ള തീരുമാനം ജോർജ് കൈകൊണ്ട്  പി സി ജോർജ് മാത്രമല്ല മകനായ ഷോൺ ജോർജും ജനപക്ഷം പാർട്ടിയുടെ നേതാവാണ് രണ്ടുപേരുംകൂടി ഡൽഹിയിൽ ചെന്ന് ആണ് ബിജെപിയിലേക്കുള്ള പ്രവേശനം നടത്തിയത്
ആരെ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും ചീത്ത വിളിക്കുവാൻ ഒരു മടിയും കാണിക്കാത്ത നേതാവാണ് പി സി ജോർജ്. കഴിഞ്ഞദിവസം കോട്ടയം പ്രസ് ക്ലബ്ബിൽ പത്ര പ്രവർത്തകരെ കണ്ടപ്പോൾ ജോർജിൻറെ നാക്കിന്റെ കൺട്രോൾ വിട്ടു.  കോട്ടയം ലോകസഭാ സീറ്റിൽ ബിജെപി മുന്നണിയിലെ ഘടകകക്ഷിയായ ബി. ഡി.ബി ജെ എസിൻ്റെ സ്ഥാനാർത്ഥി ആ പാർട്ടിയുടെ ചെയർമാൻ കൂടിയായ തുഷാർ വെള്ളാപ്പള്ളി ആണ്.  എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകനായ തുഷാർ വെള്ളാപ്പള്ളി കണ്ണിന് കണ്ടുകൂടാത്ത ആളാണ്.
പി സി ജോർജ്   കഴിഞ്ഞ ദിവസമാണ് പിസി ജോർജ് വിവരം കെട്ടവൻ ആണ് എന്ന ആക്ഷേപിച്ച് വെള്ളാപ്പള്ളി നടേശൻ പ്രസ്താവന നടത്തിയത്. ഇതിൻറെ ഭാഗമായിട്ട് ആയിരിക്കണം തുഷാർ വെള്ളാപ്പള്ളിയെ പരമാവധി ആക്ഷേപിച്ചുകൊണ്ട് കോട്ടയത്ത് ജോർജ് പ്രസ്താവന നടത്തിയത്.  ആദ്യം തുഷാർ വെള്ളാപ്പള്ളിയും അവൻറെ അപ്പനും നന്നാകട്ടെ എന്നിട്ട് മതി മറ്റുള്ളവരെ നന്നാക്കാൻ എന്നുവരെ ജോർജ് തട്ടി വിട്ടു  ഇതോടൊപ്പം തുഷാറിന്റെ മറ്റു പല പഴയ കഥകളും ജോർജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു എന്നാണ് അറിയുന്നത്. ചില പത്രക്കാർ ജോർജിൻറെ ഈ പ്രസ്താവന അതേപടി വാർത്തയായി കൊടുക്കുകയും ചെയ്തിരുന്നു.
ജോർജിൻറെ ഈ കോട്ടയം പ്രസ്താവനയാണ് പത്തനംതിട്ടയിലെ ബിജെപി നേതാക്കളെ ഇപ്പോൾ ചൊടിപ്പിച്ചിരിക്കുന്നത്  കോട്ടയം പത്തനംതിട്ട ജില്ലകളിൽ ഈഴവ സമുദായത്തിന്റെ നല്ല സ്വാധീനം ഉണ്ട്  ഈഴവ സമുദായത്തിന്റെ  സ്വന്തം പാർട്ടി എന്ന നിലയിൽ പ്രവർത്തിക്കുന്ന ബി.ഡി.ജെ എസിൻ്റെ ചെയർമാനായ തുഷാർ വെള്ളാപ്പള്ളി ക്കെതിരെ ഇപ്പോൾ ബിജെപി നേതാവായി മാറിയ പി സി ജോർജ് നടത്തിയ ആക്ഷേപകരമായ പ്രസ്താവനകൾ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥിക്ക് ദോഷം ഉണ്ടാക്കും എന്നാണ് നേതാക്കൾ ദേശീയ നേതൃത്വത്തിന് പരാതി നൽകിയിരിക്കുന്നത് മാത്രവുമല്ല സംസാരത്തിലും പ്രസംഗത്തിലും യാതൊരു നിയന്ത്രണവും ഇല്ലാതെ ആരെയും ചീത്ത വിളിച്ചു നടക്കുന്ന പിസി ജോർജ് ബിജെപി എന്ന പാർട്ടിക്ക് അപമാനമാണ് എന്നും നേതാക്കൾ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്
പത്തനംതിട്ടയിലെ ബിജെപിയുടെ സ്ഥാനാർഥി കോൺഗ്രസ് നേതാവായ എ കെ ആന്റണിയുടെ മകൻ അനിൽ ആൻറണിയാണ്  പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥിത്വം മോഹിച്ചിരുന്ന പിസി ജോർജ്. അത് കിട്ടാതെ വന്നതിന്റെ പ്രതിഷേധവുമായി  രഹസ്യ നീക്കങ്ങൾ നടത്തുന്നു എന്ന ആക്ഷേപവും ഉയരുന്നുണ്ട്.  അനിൽ ആൻറണി എന്ന ബിജെപി സ്ഥാനാർഥിക്ക് പരമാവധി വോട്ടുകൾ കുറയ്ക്കുക എന്ന ലക്ഷ്യമാണ് ജോർജ് ഉന്നം വെക്കുന്നത്.  കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ വലിയ വോട്ടിന്റെ കുറവ്  ബിജെപി സ്ഥാനാർത്ഥിക്ക് ഉണ്ടായാൽ തന്നെ അവിടെ  മത്സരത്തിൽ നിന്നും മാറ്റിയത് തെറ്റായിപ്പോയി എന്ന് കേന്ദ്ര നേതൃത്വത്തിന് മനസ്സിലാകും എന്ന് കണക്കുകൂട്ടലാണ് ജോർജിന് ഉള്ളത്.
ബിജെപിയുടെ സംസ്ഥാനതലത്തിലും പത്തനംതിട്ട ജില്ലയിലെയും നേതാക്കൾ പി സി ജോർജിനെ തള്ളിപ്പറയുന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്.  എന്നാൽ ഇതൊന്നും തനിക്ക് വലിയ പുതുമയുള്ള കാര്യമല്ല എന്ന രീതിയിൽ എല്ലാം നിസ്സാരമായി കാണുകയാണ് പിസി ജോർജ് . പത്തനംതിട്ടയിലെ പൊതു രാഷ്ട്രീയം എങ്ങനെ മാറിയാലും പൂഞ്ഞാറിൽ ജനം തന്നെ എന്നും സ്വീകരിക്കും എന്ന ഉറച്ച വിശ്വാസവും ജോർജിനും ഉണ്ട്.  അതുകൊണ്ടുതന്നെയാണ് നേതാക്കളുടെ ചില നീക്കങ്ങളെ ജോർജ് നിസ്സാരമായി അവഗണിക്കുന്നത്.
വിടുവായിത്തങ്ങൾ  വിളമ്പി കൊണ്ടിരിക്കുമെങ്കിലും പിസി ജോർജ് സ്വന്തം നിലഭദ്രമാക്കാൻ രഹസ്യ നീക്കങ്ങൾ നടത്തുന്നതിൽ വലിയ വിദഗ്ധനാണ്.  രാഷ്ട്രീയത്തിൽ ഒരു ആദർശവും തനിക്ക് പ്രശ്നമല്ല എന്ന് ചിന്തിക്കുന്ന ജോർജ് നാട്ടിലെ ബിജെപി നേതാക്കൾ എതിർപ്പ് കാണിച്ചാലും കേന്ദ്ര നേതൃത്വത്തെ സ്വാധീനിച്ച് മുന്നോട്ട് പോകും എന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കെടുക്കുന്നത്.  പത്തനംതിട്ടയിൽ ലോകസഭാ സീറ്റ് നിഷേധിക്കപ്പെട്ടു.
എങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞ ഭൂരിപക്ഷം കിട്ടി നരേന്ദ്രമോദി പ്രധാനമന്ത്രിയായി ബിജെപി  സർക്കാർ അധികാരത്തിൽ വന്നു കഴിഞ്ഞാൽ ഏതെങ്കിലും ചെറിയ സംസ്ഥാനത്തിന്റെ എങ്കിലും ഗവർണർ പദവിയോ തുല്യമായ മറ്റെന്തെങ്കിലും പദവിയോ സ്വന്തമാക്കിയെടുക്കാൻ കഴിയും എന്ന് ഉറച്ച വിശ്വാസത്തിലാണ് പിസി ജോർജ് നീങ്ങുന്നത്.
അതുകൊണ്ട് തന്നെ കേരളത്തിലെ യോ പത്തനംതിട്ട  ജില്ലയിലെ യോ ബിജെപി നേതാക്കൾ ജോർജ്ജിനെതിരെ എന്ത് വിമർശനവും ആക്ഷേപവും ചൊരിഞ്ഞാലും അതെല്ലാം തള്ളിക്കളഞ്ഞു ജോർജ് കുറച്ചു കാലം കൂടി ബിജെപിയുടെ കൂടാരത്തിൽ കഴിയും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.