കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയുടെ 97.79 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി.
ശിൽപ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ജുഹുവിലെ ഫ്ലാറ്റും ഇതിൽ ഉൾപ്പെടുന്നു. ഏകദേശം 7,000 കോടി രൂപയുടെ ബിറ്റ്കോയിൻ പോൺസി അഴിമതിയുമായി ബന്ധപ്പെട്ടാണ് നടപടി. പൂനെയിലെ ബംഗ്ലാവ്ഉൾപ്പടെയുള്ള സ്വത്തുക്കളും രാജ് കുന്ദ്രയുടെ പേരിലുള്ള ഇക്വിറ്റി ഷെയറുകളും ഇഡി അറ്റാച്ച് ചെയ്തിട്ടുണ്ട്.
വേരിയബിൾ ടെക് പ്രൈവറ്റ് ലിമിറ്റഡിനും അമിത് ഭരദ്വാജ് ഉൾപ്പെടെയുള്ളവർക്കുമെതിരെ 2017ൽ 6,600 കോടി രൂപയുടെ ബിറ്റ്കോയിൻ സമ്പാദിച്ചെന്നാരോപിച്ച് ഒന്നിലധികം എഫ്ഐആറുകൾ ഫയൽ ചെയ്തതിന് ശേഷമാണ് അന്വേഷണം ആരംഭിച്ചത്.