കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐ സി യു പീഡനക്കേസിൽ അതിജീവിത വീണ്ടും സമരത്തിലേക്ക്. മൊഴിയെടുത്ത ഡോക്ടർക്ക് എതിരായ പരാതിയിൽ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടാണ് പ്രതിക്ഷേധം. കേസ് അട്ടിമറിക്കാൻ നീക്കമെന്നും അതിജീവിത ആരോപിക്കുന്നു. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിനു മുൻപിൽ മണിക്കൂറുകളോളമാന് അതിജീവിത സമരമിരുന്നത്.
ഐസിയുവിൽ വച്ച് തനിക്ക് ദുരനുഭമുണ്ടായി . അതിനു പിന്നാലെ ഗൈനകോളോജിസ്‌റ് തന്റെ മൊഴി രേഖപെടുത്തിയപ്പോൾ പറഞ്ഞകാര്യങ്ങൾ മുഴുവൻ രേഖപ്പെടുത്തിയില്ല, പ്രതികൾക്കനുകൂലമായ നിലാപാടാണ് സ്വീകരിച്ചത് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് കൊണ്ടാണെണ് പ്രതിക്ഷേധം.
ഗൈനകോളോജിസ്‌റ്റിനെതിരായ പരാതി കൊടുത്തിരുന്നെങ്കിലും തെളിവൊന്നും കണ്ടെത്താൻ സാധിച്ചില്ലെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്. ഈ റിപ്പോർട്ടിന്റെ പൂർണ്ണരൂപം ആവശ്യപ്പെട്ടുകൊണ്ടാണ് പ്രധിഷേധം.
ഇത്തരമൊരു പ്രധിഷേധത്തിനിരിക്കേണ്ടിവന്ന അവസ്ഥ ഖേദകരമാണെന്ന് അതിജീവിത പറഞ്ഞു.