ലോകത്തിലെ ഏറ്റവും മോശം ജനങ്ങളിൽ ഒരു വിഭാഗം ഇപ്പോഴും കേരളത്തിൽ…!

ഭാരതത്തിൽ ജനിച്ചു ലോകത്തോളം വളർന്ന വിശ്വപൗരന്മാരിൽ മിക്കവരും പശ്ചിമ ബംഗാളിൽ ജനിച്ചവരായിരുന്നു.

ഭാരതത്തിൽ ജനിച്ചു ലോകത്തോളം വളർന്ന വിശ്വപൗരന്മാരിൽ മിക്കവരും പശ്ചിമ ബംഗാളിൽ ജനിച്ചവരായിരുന്നു. സ്വാമി വിവേകാനന്ദൻ, രവീന്ദ്രനാഥ ടാഗോർ, സുഭാഷ് ചന്ദ്രബോസ്, ശ്രീരാമകൃഷ്ണ പരമഹംസ, ബങ്കിം ചന്ദ്ര ചാറ്റർജി, എന്നിവർ ചെറിയ ഉദാഹരണങ്ങൾ മാത്രം. സാംസ്കാരിക കലാ രാഷ്ട്രീയരംഗത് അതിപ്രശസ്തരെ സംഭാവന ചെയ്ത ബംഗാൾ. ദേശസ്നേഹികളുടെയും വിപ്ലവകാരികളുടേയും പറുദീസയായിരുന്നു ബംഗാൾ.
നൂറു നൂറു സ്വാതന്ത്ര്യ സമര സേനാനികൾ രക്തസാക്ഷിത്വം വരിച്ച ബംഗാൾ.

മഹർഷി അരവിന്ദനും, ഖുദിറാം ബോസും, റാഷ് ബിഹാരി ബോസും, ജോഗേഷ് ചന്ദ്ര ചതോപാദ്ധ്യായയും, ചിത്തരഞ്ജൻ ദാസും, ജതീന്ദ്രനാഥ് ദാസും, ബിനോയ് ബസുവും ജനിച്ച ബംഗാൾ….ശ്യാമപ്രസാദ് മുഖർജിയും, ബിപിൻ ചന്ദ്ര പാലും, മാതംഗിനി ഹസ്രയും, ശിശിർകുമാർ ഘോഷും പിറന്ന മണ്ണ്. സത്യജിത് റേയുടേയും, ബുദ്ധദേവ് ദാസ് ഗുപ്തയുടേയും, ഗൗതം ഘോഷിന്റേയും, തപൻ സിൻഹയുടേയും, മൃണാൾ സെന്നിന്റേയും ജന്മം കൊണ്ട് പുണ്യം നേടിയ ബംഗാൾ. ഇന്ന് ആ ബംഗാളിന്റെ ദയനീയ അവസ്ഥ വിവരണാധീതമാണ്. ലോകത്തിനു തന്നെ മാതൃകയാകേണ്ട.

കലാ സാഹിത്യ സാംസ്കാരിക രാഷ്ട്രീയ ശാസ്ത്രീയ രംഗത്ത് എത്രയോ ഉന്നതിയിലെത്തേണ്ടിയിരുന്ന ബംഗാൾ ഇന്നെവിടെ..? ബംഗാളികൾ ഇന്ന് ഭാരതത്തിന്റെ മുക്കിലും മൂലയിലും തോട്ടിപ്പണിയും കൂലിപ്പണിയും മരംവെട്ടും, വണ്ടി വലിയും എന്നു വേണ്ട ഏറ്റവും നികൃഷ്ടമായ തൊഴിലുകൾ ചെയ്ത് മറ്റുള്ളവരുടെ ആട്ടും തുപ്പുമേറ്റ് പുഴുക്കളെപ്പോലെ ജീവിക്കുന്നു. ഇത്രയും വലിയ ശിക്ഷയനുഭവിക്കാൻ ബംഗാളികൾ ചെയ്ത തെറ്റ് എന്താണെന്നോ? കമ്യൂണിസമെന്ന വിദേശ തത്വശാസ്ത്ര വിഷ സർപ്പത്തിന് തേനും പാലും കൊടുത്തു വളർത്തി ഭരണമേല്പിച്ചു. അവർ ബംഗാളിന്റെ സംസ്കൃതിയെ നശിപ്പിച്ചു.

സാഹിത്യത്തെ, കലയെ, ശാസ്ത്രത്തെ ,സാധാരണ ജനങ്ങളുടെ ചിന്തയെ, വിദ്യയെ എന്നുവേണ്ട സർവ്വതും നശിപ്പിച്ചു,,,. ഭാരതത്തിന്റെ ചരിത്രമോ സംസ്കാരമോ പഠിപ്പിച്ചില്ല. ബംഗാളിന്റെ മഹത് പുത്രൻമാരെക്കുറിച്ച് പഠിപ്പിച്ചില്ല. പകരം ഊതിപ്പെരുപ്പിച്ച മാർക്സിനേയും, ഏഗംൽസിനേയും, ലെനിനേയും, സ്റ്റാലിനേയും കുറിച്ചു പഠിപ്പിച്ചു.

മാർക്സിസവും കമ്യൂണിസവും പഠിപ്പിച്ചു. മയക്കുമരുന്നിന് അടിമയുമായ ചെഗുവരെയെയും ആരാധിക്കാൻ പ്രേരിപ്പിച്ചു…അതുകൊണ്ടെന്തു സംഭവിച്ചു. രാഷ്ട്രീയമായും സാംസ്കാരികമായും കലാപരമായും ശാസ്ത്രപരമായും, വിദ്യാഭ്യാസ പരമായും ലോകത്തിൽ തന്നെ മുന്നിലായിരുന്ന ജനത ഇന്ന് ഇതിലെല്ലാം വേരറ്റ് വട്ടപൂജ്യമായി.

കേരളത്തിലേയും മഹാരാഷ്ട്രയിലെയും ഡൽഹിയിലേയും കൂലി വേല ചെയ്ത് ഉദരപൂരണം നടത്തുന്നു. ഇതിനു കാരണം, മുപ്പത്തിനാലു വർഷം തുടർച്ചയായി സീപീഎം അവിടം ഭരിച്ചു എന്നുള്ളതാണ്! ലോകം മുഴുവൻ അമ്പതിലധികം രാജ്യങ്ങളിൽ ഉണ്ടായിരുന്ന ഒന്നാണ് കമ്യൂണിസം…. ഇന്ന് ലോകം മുഴുവൻ ഇവരെ തള്ളിക്കളഞ്ഞു. ബംഗാളികൾക്ക് അവബോധമുണ്ടായപ്പോൾ ആ ഭീകരരെ അവർ പടിക്കു പുറത്താക്കി.

ബംഗാളികളുടെ മാതൃക ത്രിപുരയും കൈക്കൊണ്ടു. പക്ഷേ പ്രബുദ്ധരെന്ന് സ്വയം വിശേഷിപ്പിക്കുന്ന മലയാളികളിലെ ഒരുപറ്റം പമ്പര വിഡ്ഢികൾക്ക് ഇതുവരെ മനസിലായിട്ടില്ല. ഈ വിഡ്ഢികൾക്കു മനസിലായി വരുമ്പോളേക്കും ഇവിടം ബംഗാളിനേക്കാൾ കഷ്ടം പിടിച്ച അവസ്ഥയിലാകും. ഒരു വിഭാഗം ഭീകരരുടെ മണ്ടൻ പ്രവർത്തിയുടെ ഫലം അനുഭവിക്കുന്നത് മലയാളികൾ മൊത്തമായിരിക്കും. ഇനിയും ജാഗ്രത പാലിച്ചില്ലെങ്കിൽ സർവ്വനാശം തന്നെ ഭവിക്കും.