പട്ന: ബിഹാറില്‍ മലയാളി സുവിശേഷകനെആക്രമിച്ചു സംഘപരിവാർ. കോട്ടയം മുട്ടുചിറ സ്വദേശി പാസ്റ്റർ സി.പി സണ്ണിയാണ് ആക്രമണത്തിന് ഇരയായത്.
മാർച്ച് മൂന്നിന് ബിഹാറിലെ ജമോയ് ജില്ലയിലാണ് സംഭവം. പാസ്റ്ററെ മർദിച്ച അക്രമികള്‍ ഭീഷണിപ്പെടുത്തി ജയ് ശ്രീരാം വിളിപ്പിക്കുകയായിരുന്നു.
മർദനത്തിൽ പാസ്റ്ററുടെ കഴുത്തിന് ഗുരുതര പരുക്കേൽക്കുകയും ചെയ്തു. ഞരമ്ബുകള്‍ക്ക് ക്ഷതം സംഭവിച്ചിട്ടുണ്ട്. കൂടാതെ, മർദനം അക്രമിസംഘം തന്നെ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. ഭാര്യ കൊച്ചുറാണി പോളിൻ്റെ മുന്നില്‍ വെച്ചായിരുന്നു ആക്രമണം. സാമാനമായ സംഭവങ്ങൾ നിരവധി നടക്കുന്നുണ്ടെന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്.