കണ്ണൂരില്‍ കള്ളവോട്ടെന്ന എല്‍.ഡി.എഫിന്റെ പരാതിയിൽ, രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ

കണ്ണൂരില്‍ കള്ളവോട്ട് പരാതിയില്‍ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.

 

കണ്ണൂർ: കണ്ണൂരില്‍ കള്ളവോട്ട് പരാതിയില്‍ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പോളിങ് ഓഫീസറെയും ബി.എല്‍.ഒയെയുമാണ് കലക്ടർ സസ്പെൻഡ് ചെയ്തത്.

അസിസ്റ്റന്റ് കലക്ടറോട് വിശദമായ റിപ്പോർട്ട് തയ്യാറാക്കാനും കലക്ടർ നിർദേശിച്ചുണ്ട്. എല്‍.ഡി.എഫാണ് ആരോപണവുമായി രംഗത്തെത്തിയത്. വീട്ടിലെ വോട്ടില്‍ ആള്‍മാറാട്ടം നടത്തിയെന്ന് ചൂണ്ടികാട്ടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് എല്‍.ഡി.എഫ് പരാതി നല്‍കിയിരുന്നു.

കണ്ണൂർ നിയോജക മണ്ഡലത്തിലെ എഴുപതാം നമ്ബർ ബൂത്തില്‍ വി.കമലാക്ഷിയെ കെ.കമലാക്ഷിക്ക് പകരം വോട്ടുചെയ്യിപ്പിച്ചുവെന്നാണ് പരാതി. കോണ്‍ഗ്രസ് അനുഭാവിയായ ബി.എല്‍.ഒ കള്ളവോട്ടിന് കൂട്ടുനിന്നുവെന്നും എല്‍.ഡി.എഫ് ആരോപിക്കുന്നു.