കുറച്ചുകാലമേ ആയിട്ടുള്ളൂ കേരളത്തിൽ സ്വർണക്കച്ചവടക്കാരുടെ അക്ഷയതൃതീയ തട്ടിപ്പുകൾ അരങ്ങേറിയിട്ട്. പഴയ തലമുറയിലെ ആൾക്കാരാരും ഇങ്ങനെ ഒരു അഭ്യാസം കണ്ടിട്ടും കേട്ടിട്ടും ഇല്ല. അന്നൊക്കെ കയ്യിൽ പണം ഉണ്ടായാൽ അപ്പോൾ സ്വർണം വാങ്ങും സ്വർണ്ണം വാങ്ങിയാൽ കുടുംബം നന്നാവും എന്നുള്ള ധാരണയൊന്നും ആർക്കും ഉണ്ടായിരുന്നില്ല. അടുത്ത ദിവസങ്ങളിൽ അക്ഷയതൃതീയ പേരിൽ കേരളത്തിലെ വൻകിട സ്വർണ്ണ വ്യാപാരികൾ എല്ലാം കോടികൾ വാരി കൂട്ടും എന്നുള്ളത് ഉറപ്പാണ്. മലയാളികളുടെ ഒരു പ്രത്യേകതയാണ് ഇത് ആകർഷകമായ എന്തു പരസ്യം കണ്ടാലും അതിൻറെ പിന്നാലെ പായുഗ എന്നത് കേരളീയർ നിത്യ ശീലമാക്കി മാറ്റിയിട്ടുണ്ട്.
ഹൈന്ദവ പുരാണങ്ങളെ പറഞ്ഞു കൊണ്ടാണ് അക്ഷയതൃതീയ പദ്ധതിയുമായി സ്വർണം വ്യാപാരികൾ രംഗത്ത് വരുന്നത് അക്ഷയതൃതീയ നാളുകളിൽ സ്വർണ്ണം വാങ്ങിയാൽ സ്വർണ്ണത്തോടൊപ്പം ഓരോരുത്തരുടെയും വീടുകളിലേക്ക് സമ്പത്തും ഐശ്വര്യവും പുറകെ വരും എന്നാണ്. സ്വർണ വ്യാപാരികളുടെ പരസ്യ വാഗ്ദാനം സ്വർണ്ണം വാങ്ങി സമ്പന്നനായ ഏതെങ്കിലും ഒരുത്തന്റെ കഥ നമ്മൾ ആരും കേട്ടിട്ടില്ല ഇവിടെ യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്താണ് നാട്ടുകാർ ഓടിക്കൂടി സ്വർണ്ണം വാങ്ങുന്നു. ചിലപ്പോൾ കടം വാങ്ങിയ പണം വരെ ഇതിനായി ഉപയോഗിക്കുകയും ചെയ്യും. തലത്തിൽ സ്വർണക്കച്ചവടക്കാരൻ സമ്പന്നൻ ആവുകയും അവന് ഐശ്വര്യം ഉണ്ടാവുകയും ചെയ്യും സ്വർണം വാങ്ങിയവൻ ദരിദ്രനും ആയിത്തീരും ഇതാണ് സംഭവിക്കുക.
ഹൈന്ദവ പുരാണങ്ങളിൽ അക്ഷയതൃതീയ പരാമർശിക്കപ്പെടുന്നുണ്ട്. എന്നാൽ ഈ പരാമർശങ്ങളിൽ സ്വർണക്കച്ചവടക്കാരുടെ തന്ത്രം ഒന്നും ഒരിടത്തും കാണാൻ കഴിയില്ല. പുരാണങ്ങളിലെ ഒരു കഥാഭാഗം ഇങ്ങനെയാണ് തികച്ചും ദരിദ്രനായിരുന്ന ഭഗവാൻ കൃഷ്ണൻറെ കൂട്ടുകാരൻ കുചേലൻ അവിൽ പൊതിയുമായി കൃഷ്ണനെ കണ്ടത് അക്ഷയതൃതീയ നാളിൽ ആയിരുന്നു. പഴയ കൂട്ടുകാരനായ കുചേലനെ കണ്ടതോടെ സർവ്വതും മറന്ന് കൃഷ്ണൻ കുചേലനെ വാരി പുണർന്ന് കുചേലന്റെ കയ്യിൽ ഉണ്ടായിരുന്ന അവിൽ പൊതി തുറന്ന ഒരു പങ്ക് എടുത്തു കഴിച്ചു. കൃഷ്ണനെ കണ്ട ശേഷം കുചേലൻ വീട്ടിൽ മടങ്ങിയെത്തുമ്പോൾ സർവ്വ സമ്പത്തും ഐശ്വര്യവും വീട്ടിൽ നിറഞ്ഞു നിന്നിരുന്നു. ഈ മഹാത്ഭുതം നടന്ന അക്ഷയതൃതീയ നാളിന് മറ്റെന്തെങ്കിലും സവിശേഷത ഉള്ളതായി കണ്ടിട്ടില്ല. ഹൈന്ദവ പുരാണങ്ങളിൽ പറയുന്ന പ്രകാരമാണെങ്കിൽ അക്ഷയതൃതീയ നാളിൽ ധനലക്ഷ്മിയുടെ സാന്നിധ്യം പ്രാർത്ഥിച്ചാൽ വീടുകളിൽ ഉണ്ടാകും എന്നതാണ് വിശ്വാസികൾ പ്രാർത്ഥിക്കുന്നത്. ദൈവത്തെ മനസ്സിൽ പ്രതിഷ്ഠിച്ചു കൊണ്ടാണ് ആ പ്രാർത്ഥന ചിലപ്പോൾ ഫലിക്കുകയും ചെയ്യും ആ ഫലമാണ് നന്മയായി അനുഭവപ്പെടുക.
അതിനുപകരം കേരളത്തിലെ സ്വർണ കച്ചവടം മുതലാളിമാരുടെ മുഖം മനസ്സിൽ കണ്ട് അവരെ പ്രാർത്ഥിച്ചാൽ ഐശ്വര്യം അല്ല പരമനാശം ആയിരിക്കും ഉണ്ടാവുക. സാധാരണ ഹിന്ദുമത വിശ്വാസികളുടെ മുമ്പിൽ പല ആഘോഷങ്ങളും ആചാരങ്ങളും വർഷംതോറും കടന്നു വരാറുണ്ട്. തിരുവാതിരയും വിഷുവും ശിവരാത്രിയും അഷ്ടമിരോഹിണിയും ഒക്കെ ഓരോരോ ദൈവങ്ങളുടെ പേരിൽ വിശ്വാസികൾ ആചരിച്ചുവരുന്ന ആഘോഷങ്ങൾ കൂടിയാണ്. ഇവിടെ ഒന്നും സ്വർണം വാങ്ങി കുടുംബം രക്ഷപ്പെടുത്താം എന്ന ഒരു സന്ദേശവും ഒരു ദൈവവും ചരിത്രത്തിൽ ഒന്നും പറഞ്ഞിട്ടില്ല.
അക്ഷയതൃതീയ കൊണ്ട് ആകെ നേട്ടം ഉണ്ടാക്കുന്നത് കേരളത്തിലെ നൂറുകണക്കിന് വരുന്ന സ്വർണ വ്യാപാരികളാണ്. 1700 കോടിയിലധികം രൂപയ്ക്കുള്ള സ്വർണ്ണം കഴിഞ്ഞ വർഷത്തെ അക്ഷയതൃതീയ നാളുകളിൽ വിൽപ്പന നടന്നു എന്നാണ് പറയപ്പെടുന്നത്. ഈ വർഷം സ്വർണ്ണവില കുത്തനെ കൂടി നിൽക്കുന്നതുകൊണ്ട് വിൽപ്പന സംഖ്യ കഴിഞ്ഞവർഷത്തേക്കാൾ വലിയ തോതിൽ വർധിക്കാനാണ് സാധ്യത. അതിന് വേണ്ട പ്രചരണവും പരസ്യവും മോഹന വാഗ്ദാനവും ഇപ്പോൾ തന്നെ സ്വർണ്ണ കച്ചവടക്കാർ നടത്തുന്നുണ്ട്. എന്തിനും ഏതിനും മോഹിച്ചു കൊണ്ട് പിറകെ ഓടുന്ന മലയാളികൾക്ക് അക്ഷയ ത്രതീയ കച്ചവടത്തിന്റെ പിന്നിലെ തന്ത്രങ്ങൾ തിരിച്ചറിയാതെ പോകുന്നു എന്നതാണ് ഖേദകരം.
ഓണക്കാലത്തും ക്രിസ്തുമസ് കാലത്തും ഒക്കെ പലതരത്തിലുള്ള ഇളവുകളും പ്രഖ്യാപിച്ചു. എല്ലാത്തരം കച്ചവടക്കാരും രംഗത്ത് വരാറുണ്ട്. ഒന്ന് എടുത്താൽ മറ്റൊന്ന് ഫ്രീ തുടങ്ങിയ വാഗ്ദാനങ്ങളാണ് ഈ അവസരങ്ങളിൽ വരാറുള്ളത്. 10000 രൂപയുടെ ടെലിവിഷൻ വില ഇരുപതിനായിരം ആക്കി മാറ്റി 5000 രൂപയുടെ വമ്പിച്ച ഇളവ് പ്രഖ്യാപിക്കുന്ന കച്ചവട തന്ത്രം ആണ് ആഘോഷനാളുകളിൽ വ്യാപാരികൾ നടത്തുന്നത് എന്ന കാര്യം മലയാളികൾ ഗൗരവമായി എടുക്കാറില്ല എന്നതാണ് വാസ്തവം.
ഏതായാലും മുൻ കൊല്ലങ്ങളിലെ പോലെ അക്ഷയതൃതീയ ഏർപ്പാടുമായി നമ്മുടെ സ്വർണ്ണ കച്ചവടക്കാർ വലവീശാൻ തയ്യാറായി നിൽക്കുകയാണ്. ആ വലയിൽ വീഴാൻ റെഡി എന്ന് പറഞ്ഞുകൊണ്ട് നമ്മുടെ ആൾക്കാരും തയ്യാറായി നിൽക്കുകയാണ്. പറഞ്ഞുകേൾക്കുന്ന കണക്കുകൾ പ്രകാരം ആണെങ്കിൽ ഏറ്റവും ലാഭകരമായ ഒരു ബിസിനസ് ആണ് സ്വർണാഭരണ വ്യാപാരം. ഒരു ഉപഭോക്താവ് സ്വർണ്ണം വാങ്ങുമ്പോഴും സ്വർണ്ണം തിരികെ വിൽക്കുമ്പോഴും ലാഭം ലഭിക്കുക സ്വർണ്ണ കച്ചവടക്കാണ്. വാങ്ങിയാലും വിറ്റാലും നഷ്ടം സഹിക്കേണ്ടി വരുന്നത് ഉപഭോക്താവ് മാത്രമാണ് എന്ന കാര്യം എല്ലാവരും സൗകര്യപൂർവ്വം മറച്ചുവെക്കുന്നു എന്നതും ഒരു സത്യമാണ്.