ദേശീയതലത്തിലുള്ള ടെലിവിഷൻ ചാനലുകളും ചില തെരഞ്ഞെടുപ്പ് സർവ്വേ ഏജൻസികളും അടക്കം 12 ഓളം തെരഞ്ഞെടുപ്പ് സർവ്വേ ഫലം ആണ് വോട്ട് എണ്ണുന്നതിന് മുൻപ് പ്രചാരത്തിൽ വന്നത്…. വിവിധ ചാനലുകൾക്കും സർവ്വേ ഏജൻസികൾക്കും വേണ്ടി ബിജെപിയുടെ കേന്ദ്ര നേതൃത്വം നൽകിയത് 400 കോടിയോളം രൂപയായിരുന്നു….. തെരഞ്ഞെടുപ്പ് പ്രചരണം ശക്തമായി നിൽക്കുന്ന സമയത്ത് ബിജെപിയും മുന്നണിയും അതിശക്തമായ ഭൂരിപക്ഷം നേടും എന്ന രീതിയിൽ തെരഞ്ഞെടുപ്പ് ഫല പ്രവചനം നടത്തുന്നതിനു വേണ്ടിയാണ് ഇത്രയും ഭീമമായ തുക ബിജെപി പലർക്കായി നൽകിയത്….. പാർട്ടി ഈ സർവേഫലങ്ങൾ തയ്യാറാക്കുന്ന രീതിയും മറ്റും കൈമാറുന്നതിന് ഒരു പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു….. പാർട്ടിയുടെ മീഡിയ വിഭാഗത്തിൽ നേതൃത്വം കൊടുത്ത ആൾക്കാർ തന്നെയാണ് ഈ സർവ്വേ നടത്തുന്നതിനുള്ള കാര്യങ്ങളിലും മേൽനോട്ടം വഹിച്ചത്
മാറിമാറി ഓരോ ചാനലുകളും ഏജൻസികളും പുറത്തുവിടേണ്ട ഭൂരിപക്ഷം സംബന്ധിച്ചും നേടുന്ന സീറ്റുകൾ സംബന്ധിച്ചും ബിജെപിയുടെ ഈ മീഡിയ സംഘം വളരെ കൃത്യമായ നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരിക്കുകയും ചെയ്തിരുന്നു
ഈ പ്രവചന സംഘത്തിൻറെ നിർദ്ദേശപ്രകാരം ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി 400 സീറ്റിന്റെ വിജയം എന്ന രീതിയിൽ തെരഞ്ഞെടുപ്പ് റാലികളിൽ പ്രസംഗിച്ചിരുന്നത്…. നരേന്ദ്രമോദി മുന്നോട്ടുവച്ച വൻ വിജയത്തിൻറെ ചുവടുപിടിച്ചാണ് ചാനലുകളും ഏജൻസികളും തെരഞ്ഞെടുപ്പ് പ്രവചന ഫലങ്ങൾ പുറത്തുവിട്ടത്
ചാനലുകളും ഏജൻസികളുമായി ദേശീയതലത്തിൽ 12ലധികം തെരഞ്ഞെടുപ്പ് സർവേ ഫലങ്ങൾ പുറത്തുവിട്ടിരുന്നു…. ഇവയെല്ലാം തന്നെ ബിജെപി ഒറ്റയ്ക്ക് 350 സീറ്റിൽ അധികം നേടും എന്ന രീതിയിലുള്ള പ്രവചനമാണ് നടത്തിയത്…. ബിജെപിയുടെ സഖ്യകക്ഷികൾ നേടുന്ന സീറ്റുകൾ കൂടി കൂട്ടിക്കഴിഞ്ഞാൽ 425 സീറ്റിൽ അധികം ബിജെപി മുന്നണിക്ക് തെരഞ്ഞെടുപ്പിൽ നേടുവാൻ കഴിയും എന്ന വിധത്തിലുള്ള ഫലപ്രവചനങ്ങളാണ് നടത്തിയത്
വോട്ടെടുപ്പ് അവസാനഘട്ടം. കഴിഞ്ഞപ്പോൾ ഈ ഏജൻസികൾ തന്നെ നടത്തിയ എക്സിറ്റ്പോൾ സർവ്വേഫലങ്ങളിലും നരേന്ദ്രമോദി 400 ഓളം സീറ്റുകളുടെ വൻഭൂരിപക്ഷത്തിൽ മൂന്നാം സർക്കാർ രൂപീകരിക്കും എന്ന രീതിയിലുള്ള പ്രഖ്യാപനമാണ് ഉണ്ടായത്…. എന്നാൽ വോട്ടെണ്ണൽ തുടങ്ങിക്കഴിഞ്ഞപ്പോൾ ബിജെപിയുടെ സീറ്റ് നില താഴോട്ട് പോയിക്കൊണ്ടിരുന്നു…. എന്ന് മാത്രമല്ല വലിയ വീരവാദം പറഞ്ഞിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം മണ്ഡലമായ വാരണാസിയിൽ ആദ്യത്തെ ഒരു മണിക്കൂർ എങ്കിലും തോൽവിയെ നേരിട്ട ഫലമാണ് പുറത്തുവന്നത്…. പ്രധാനമന്ത്രിയെ മാത്രമല്ല ബിജെപിയുടെ എല്ലാ മുതിർന്ന നേതാക്കളെയും അമ്പരപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളാണ് ഓരോ മണിക്കൂറുകളിലും ആയി പുറത്തുവന്നുകൊണ്ടിരുന്നത്
400 സീറ്റ് എന്ന പാർലമെന്റിലെ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുക ഉറപ്പായും ചെയ്യും എന്ന് രീതിയിലുള്ള പ്രസംഗങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അവസാന റൗണ്ടിൽ നടത്തിക്കൊണ്ടിരുന്നത്…. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ കൂടി അധികാരത്തിൽ വരുമെന്നും രാജ്യത്ത് ബിജെപി തീരുമാനിക്കുന്ന വിധത്തിലുള്ള ഭരണം മാത്രമാണ് ഭാവിയിൽ ഉണ്ടാവുക എന്നും അഹങ്കാരത്തോടെ പ്രധാനമന്ത്രിയും ബിജെപി നേതാക്കളും ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു….. ഈ സാഹചര്യം നിലനിൽക്കുമ്പോൾ ആണ് വോട്ടെണ്ണലിന്റെ ഫലങ്ങൾ ബിജെപിക്ക് കനത്ത തിരിച്ചടിയായി മാറുന്ന അനുഭവം ഉണ്ടായത്
പണം വാരിയെറിഞ്ഞ് എംഎൽഎമാരെയും എംപിമാരെയും ഒക്കെ വിലയ്ക്ക് വാങ്ങി സർക്കാരുകൾ രൂപീകരിക്കുന്നതിനും പാർട്ടി ഈ തരത്തിൽ വളർത്തിയെടുക്കുന്നതിനും എല്ലാ തന്ത്രങ്ങളും പയറ്റിക്കൊണ്ടിരുന്ന ബിജെപിയുടെ നേതാക്കൾ അവസാനം ലോകസഭാ തിരഞ്ഞെടുപ്പിലും പണം വാരിയെറിഞ്ഞ് കൃത്രിമ പബ്ലിസിറ്റി നടത്തിക്കൊണ്ട് ജനങ്ങളുടെ മനസ്സ് മാറ്റാൻ ശ്രമം നടത്തിയെങ്കിലും അത് കാര്യമായി വിജയിച്ചില്ല…. എന്ന് മാത്രമല്ല ഇത്തരത്തിൽ ബിജെപി എന്ന പാർട്ടിക്കും ഘടകകക്ഷികൾക്കും വലിയ ഭൂരിപക്ഷം പ്രവചിച്ച ചാനലുകൾക്കും തെരഞ്ഞെടുപ്പ് ഫലം പ്രവചന വിദഗ്ധന്മാർക്കും കനത്ത തിരിച്ചടിയായി മാറുന്ന സാഹചര്യവും ഉണ്ടായി…. ബിജെപിയെ സംബന്ധിച്ചിടത്തോളം മുൻപേ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഈ തെരഞ്ഞെടുപ്പിൽ കൃത്രിമമായ ബിജെപി അനുകൂല അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിന് ഉദ്ദേശം വച്ചുകൊണ്ട് ആണ് സർവ്വേഫലങ്ങൾക്കുവേണ്ടി 400 കോടിയിലധികം രൂപ വിനിയോഗിച്ചത്…. ബിജെപിയുടെ നേതൃനിരയിലുള്ള ബുദ്ധി രാക്ഷസന്മാരും മീഡിയ സംഘവും അതുപോലെതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ജെ പി നദ്ദ തുടങ്ങിയ നേതാക്കളും ഒരുമിച്ചു നിന്നുകൊണ്ടാണ് ഈ പറഞ്ഞ ഫലപ്രവചന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്
ജനാധിപത്യത്തിൽ അവസാനത്തെ ശബ്ദവും അധികാരിയും പൊതുജനം ആയിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട എന്ന് വ്യക്തമാക്കുന്നതാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പിലെ ഫലങ്ങൾ…. കഴിഞ്ഞ രണ്ടു തവണകളിലായി രാജ്യത്തിൻറെ ഭരണ നിർവഹണത്തിൽ കടന്നുവന്ന ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ത്യയിൽ നിലനിൽക്കുന്ന യഥാർത്ഥ ജനാധിപത്യത്തെയും മതേതരത്വത്തെയും സോഷ്യലിസത്തെയും മാറ്റിനിർത്തിക്കൊണ്ട് ഹൈന്ദവ മേധാവിത്വം ഉറപ്പാക്കുവാനും അതുപോലെ തന്നെ ആർ എസ് എസ് സംഘപരിവാർ ശക്തികളുടെ നിർദ്ദേശങ്ങൾക്ക് ചെവി കൊടുത്തുകൊണ്ട് ഭരണം നടത്തുവാനും നടത്തിയ നീക്കങ്ങൾക്കുള്ള ജനങ്ങളുടെ തിരിച്ചടിയാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ എന്ന് നിസംശയം പറയാം