നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ മൂന്നാമതും അധികാരത്തിൽ വന്നു എങ്കിലും പതിവുകൾക്ക് വിരുദ്ധമായി ബിജെപി എന്ന പാർട്ടിയുടെ ശക്തി കേന്ദ്രവും അടിത്തറയും ആയ ആർ എസ് എസ് വലിയ വിമർശനവുമായി രംഗത്തുവന്നത് ബിജെപി നേതാക്കളെ അമ്പരപ്പിച്ചിരിക്കുകയാണ് …. ആർ എസ് എസ് ദേശീയ തലവനായ മോഹൻ ഭഗവത് തന്നെയാണ് പാർട്ടി നേതാക്കളെ ചൂണ്ടി വിമർശനം നടത്തിയത്…. നാഗ്പൂരിൽ നടന്ന ആർ എസ് എസ് നേതൃയോഗത്തിൽ സംസാരിക്കുമ്പോൾ ആണ് മോഹൻ ഭഗവത് കടുത്ത വിമർശനം നടത്തിയത്
ബിജെപി രാജ്യം ഭരിച്ച പാർട്ടി ആണെന്നും ആ പാർട്ടിയുടെ നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചാരണവേളകളിൽ പാലിക്കേണ്ട പക്വതയും മാന്യതയും ഈ തെരഞ്ഞെടുപ്പ് കാലത്ത് പാലിച്ചില്ല എന്ന വിമർശനമാണ് മോഹൻ
ഭഗവത് നടത്തിയത്…. തെരഞ്ഞെടുപ്പ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ നിർദ്ദേശങ്ങൾ പോലും മുതിർന്ന ചില നേതാക്കൾ പാലിച്ചില്ല എന്ന കാര്യം അദ്ദേഹം എടുത്തു പറഞ്ഞു….. തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളിലും പ്രവർത്തനങ്ങളിലും മാന്യത പാലിക്കുവാനും അതുവഴി ജനങ്ങളുടെ താല്പര്യം നേടിയെടുക്കുവാനും പാർട്ടി നേതൃത്വത്തിന് കഴിയണം
ഒരു കൊല്ലത്തിൽ അധികമായി നിലനിൽക്കുന്ന മണിപ്പൂരിലെ വംശീയ കലാപം അവസാനിപ്പിക്കുന്നതിന് യാതൊരു ഇടപെടലും കേന്ദ്രസർക്കാർ നടത്താതിരുന്നതിനെയും ആർ എസ് എസ് മേധാവി വിമർശിച്ചു…. സർക്കാരിൻറെ ഈ നിലപാട് മത ന്യൂനപക്ഷ വിഭാഗങ്ങളെ പാർട്ടിയിൽ നിന്നും അകറ്റി എന്നും ആർ എസ് എസ് യോഗം വിലയിരുത്തി…. മണിപ്പൂർ വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണം എന്നും യോഗം ആവശ്യപ്പെട്ടു
ആർ എസ് എസ് മേധാവി മോഹൻ ഭഗവത് തൻറെ പ്രസംഗത്തിൽ നടത്തിയ
മറ്റൊരു പരാമർശം ബിജെപി നേ
തൃത്വത്തെ വിഷമത്തിൽ ആക്കിയിട്ടുണ്ട്… പാർലമെന്റിലും നിയമസഭകളിലും പ്രതിപക്ഷ പാർട്ടികളായി നിൽക്കുന്ന ബിജെപി വിരുദ്ധ പാർട്ടികളെ അംഗീകരിക്കുവാനും പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളെ കേൾക്കുവാനും ഭരണ കക്ഷികൾ എന്ന നിലയിൽ ബിജെപിയും സഖ്യകക്ഷികളും തയ്യാറാകണം എന്ന് മോഹൻ ഭഗവത് ആവശ്യപ്പെട്ടുതെരഞ്ഞെടുപ്പ് പ്രചരണം ഊർജിതമായ അവസരത്തിലാണ് ബിജെപിയുടെ ദേശീയ പ്രസിഡൻറ് ജെ പി നദ്ദ ആർഎസ്എസിന് ഇഷ്ടകരമല്ലാത്ത ഒരു പ്രസംഗം നടത്തിയത്…. ബിജെപി എന്ന രാഷ്ട്രീയ പാർട്ടി സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്ന വലിയ പാർട്ടിയായി മാറിയെന്നും ആർഎസ്എസിന്റെ ഒരു സഹായവും ഇപ്പോൾ ബിജെപിക്ക് ആവശ്യമില്ലാ എന്നും ആണ് നദ്ദ പൊതുയോഗത്തിൽ പ്രസംഗിച്ചത്… ഈ സംഭവം ദേശീയ മാധ്യമങ്ങളിലും മറ്റും വലിയ വാർത്തകളായി വന്നിരുന്നു…. രാഷ്ട്രീയമില്ലാത്ത ആർ എസ് എസ് എന്ന സംഘട
നയെ അനാവശ്യമായി വിവാദങ്ങളിൽ വലിച്ചിട്ട് വലിയ തെറ്റാണെന്ന് മോഹൻ ഭഗവത് യോഗത്തിൽ ചൂണ്ടിക്കാട്ടി… ഈ അവസരത്തിൽ യോഗത്തിൽ പങ്കെടുത്തവർ ഈ വിമർശനത്തെ വലിയ കയ്യടിയോടെ സ്വീകരിക്കുകയാണ് ഉണ്ടായത്
രണ്ട് തവണകളിലെ രാജ്യഭരണം നരേന്ദ്രമോദി ഏറ്റെടുത്തപ്പോൾ കിട്ടിയ ഭൂരിപക്ഷത്തെക്കാൾ വലിയ ആഘാതം ഏറ്റുവാങ്ങി കൊണ്ടാണ് നരേന്ദ്ര മോദി മൂന്നാമത്തെ സർക്കാരുമായി സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത് ….ഘടക കക്ഷികളുടെ സഹായത്തോടെ മാത്രമേ ഈ ഭരണം നരേന്ദ്രമോദിക്ക് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ…. ഈ അവസരത്തിൽ സ്വന്തം പാർട്ടിയായ ബിജെപിയുടെ നേതാക്കൾ സ്വീകരിച്ച നിലപാടുകളെ കടുത്ത ഭാഷയിൽ ആർ എസ് എസ് വിമർശിച്ചത് പ്രധാനമന്ത്രി മോദിക്ക് വരെ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്…. ഏതായാലും ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയും അതിന് താങ്ങും തണലുമായി എല്ലാകാലവും നിന്നിട്ടുള്ള ആർ എസ് എസ് ഉം തമ്മിൽ ഉണ്ടായിരിക്കുന്ന അകൽച്ച ഭാവിയിൽ സർക്കാരിനെ തന്നെ ബാധിക്കുന്ന പ്രതിസന്ധിയായി വളരുമോ എന്ന് ആശങ്കപ്പെടുകയാണ് ബിജെപി നേതാക്കൾ