മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാതശിശു മരിച്ചു

വടക്കാഞ്ചേരിയിലാണ് സംഭവം

വടക്കാഞ്ചേരി: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാതശിശു മരിച്ചു. വടക്കാഞ്ചേരി ഉത്രാളിക്കാവിന് സമീപമുള്ള കോളനിയിലെ ചാത്തൻകോട്ടില്‍ അൻസാറിന്റേയും ഷിഹാനയുടേയും മകള്‍ നെെഷാന ഇഷാല്‍ ആണ് മരിച്ചത്.

കുഞ്ഞിന്റെ പ്രായം വെറും 78 ദിവസമായിരുന്നു.

ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോർട്ടത്തിന് അയച്ചു.