പ്രമോഷൻ ഷൂട്ടിനെന്ന് പറഞ്ഞ് വര്‍ക്കല റിസോര്‍ട്ടിലെത്തിച്ച്‌ പീഡനം; നിര്‍ബന്ധിച്ച്‌ ഗര്‍ഭച്ഛിദ്രം; ആത്മഹത്യയ്ക്ക് പിന്നില്‍ ‘ടാറ്റു മാഫിയ’

ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറായ പതിനെട്ടു വയസ്സുകാരി ജീവനൊടുക്കിയ കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.

 

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറായ പതിനെട്ടു വയസ്സുകാരി ജീവനൊടുക്കിയ കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.

പ്രതി കുറ്റം സമ്മതിച്ചെന്നും പൊലീസ് വ്യക്തമാക്കി. 3 ദിവസത്തേക്കാണ് പ്രതിയെ പൂജപ്പുര പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്. പ്രതിയെ വർക്കലയിലെ റിസോർട്ടിലും വെള്ളനാട്ടെ വീട്ടിലുമെത്തിച്ച്‌ തെളിവെടുപ്പ് നടത്തും.

ടാറ്റു മാഫിയയാണ് ഈ പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്ക് പിന്നിലെന്ന സൂചനയാണ് പൊലീസ് ഉന്നയിക്കുന്നത്.

ഈ പെണ്‍കുട്ടിയുടെ സ്‌കൂളിന് ചുറ്റം മയക്കു മരുന്ന് മാഫിയയുടെ താവളമാണ്. ബിനോയിയുമായി പിരിഞ്ഞതിനെ തുടർന്ന് മനോവിഷമത്തിലായിരുന്ന പെണ്‍കുട്ടി ഈ മാസം 10നു രാത്രിയാണ് വീട്ടില്‍ തൂങ്ങിമരിക്കാൻ ശ്രമിച്ചത്.

ഇതിനിടെ പ്രതി ഗർഭഛിദ്രം നടത്തുന്നതിനായി ഗുളികകള്‍ വാങ്ങി നല്‍കിയിരുന്നു. വർഷങ്ങളായി അടുപ്പത്തിലായിരുന്ന ഇവർ 5 മാസം മുൻപ് തമ്മില്‍ പിരിഞ്ഞു. ഇതിനുശേഷം പെണ്‍കുട്ടിക്കു നേരെ സമൂഹമാധ്യമങ്ങളില്‍ പ്രചരണമുണ്ടായി. ഇതാണ് ആത്മഹത്യയിലേക്ക് വഴിവച്ചത്.

ബിനോയിയുടെ ഫോണില്‍നിന്നാണ് നിർണായക വിവരങ്ങള്‍ ലഭിച്ചതെന്ന് പൊലീസില്‍ അറിയിച്ചു.