ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീപാര്‍ട്ടിയെ പിന്തുണച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് തൃശൂര്‍ അതിരൂപത

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രൈസ്തവ സമുദായത്തിനെതിരേ പല കോണുകളില്‍ നിന്നും ഉയര്‍ന്ന ആരോപണങ്ങള്‍ക്കെതിരേ തൃശൂര്‍ അതിരൂപത വിശദീകരണം നൽകി.

 

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രൈസ്തവ സമുദായത്തിനെതിരേ പല കോണുകളില്‍ നിന്നും ഉയര്‍ന്ന ആരോപണങ്ങള്‍ക്കെതിരേ തൃശൂര്‍ അതിരൂപത വിശദീകരണം നൽകി.

നേട്ടങ്ങള്‍ക്ക് വേണ്ടി തൃശൂര്‍ അതിരൂപത നേതൃത്വം ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തൃശൂര്‍ അതിരൂപത തെരഞ്ഞെടുപ്പുകളില്‍ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയെയോ മുന്നണിയെയോ പിന്തുണക്കുകയോ എതിര്‍ക്കുകയോ ചെയ്യാറില്ല. ഇത് അപലപനീയമാണ്. രാജ്യത്തെ ഭരണഘടനയെയും ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളെയും വിലമതിക്കുന്നവരും ദൈവവിശ്വാസവും ന്യൂനപക്ഷ അവകാശങ്ങളും മാനിക്കുന്നവരുമായ രാഷ്ട്രീയ കക്ഷികളെയും നേതാക്കളെയും അംഗീകരിക്കണമെന്നത് അതിരൂപത എക്കാലവും സ്വീകരിച്ചുവന്നിട്ടുള്ള ശക്തമായ നിലപാടാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.