പതിനേഴാം ലോക്‌സഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഓം ബിർളയെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

പതിനേഴാം ലോക്‌സഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഓം ബിർളയെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. 

ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഓം ബിർളയെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

രണ്ടാം തവണയും സ്പീക്കർ സ്ഥാനത്തേക്കെത്തുമ്ബോള്‍ വലിയ ഉത്തരവാദിത്വമാണുള്ളതെന്നും ബിർളയുടെ അനുഭവപരിചയം അടുത്ത അഞ്ചുവർഷം സഭയെ മികച്ചരീതിയില്‍ നയിക്കുന്നതിന് സഹായകരമാകുമെന്നും മോദി പറഞ്ഞു.

സ്വാതന്ത്ര്യം ലഭിച്ച്‌ 70 വർഷങ്ങള്‍ക്ക് ശേഷവും നടപ്പിലാക്കാൻ സാധിക്കാതെയിരുന്ന പല പ്രവൃത്തികളും ബിർളയുടെ അധ്യക്ഷതയില്‍ സഭയ്ക്ക് സാധ്യമാക്കാൻ കഴിഞ്ഞു എന്ന് മോദി കൂട്ടിച്ചേർത്തു.

എം.എ. അയ്യങ്കാർ, ജി.എസ്. ധില്ലൻ, ബല്‍റാം ജാഖർ, ജിഎംസി ബാലയോഗി എന്നിവർക്ക് ശേഷം തുടർ സഭകളില്‍ സ്പീക്കറാകുന്ന അഞ്ചാമത്തെ ആളാണ് ഓം ബിർള.