തട്ടിപ്പിത്തിന്റെ പുതിയ പുതിയ വഴികൾ കണ്ടെത്തുന്നതിന് ഗവേഷണം നടത്തുന്ന കുറച്ചുപേരെങ്കിലും നമ്മുടെ ഇടയിൽ ഉണ്ട്. കമ്മ്യൂണിക്കേഷൻ മേഖലയിൽ ആധുനിക സൗകര്യങ്ങൾ ഉണ്ടായത് ഈ തട്ടിപ്പ് സംഘങ്ങൾക്ക് ഇപ്പോൾ എളുപ്പമായി സൗകര്യം ഒരുക്കി കൊടുക്കുകയാണ്. പലതരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾ നമ്മുടെ സംസ്ഥാനത്ത് വ്യാപകമായി നടന്നുകൊണ്ടിരിക്കുമ്പോൾ വീണ്ടും വീണ്ടും ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ പിടിയിൽ പെടാൻ ആൾക്കാർ ഉണ്ടാകുന്നു എന്നതാണ് അത്ഭുതകരമായ കാര്യം.
കട്ടപ്പന പുളിക്കത്തറ ശ്രീരാജ് എന്ന് പറയുന്ന യുവാവാണ് തട്ടിപ്പിന് ആധുനിക സംവിധാനം ഒരുക്കിയത്. വീട്ടിൽ നിന്നും പുറത്തിറങ്ങാതെ നിരവധി മൊബൈൽ ഫോണുകൾ ഉപയോഗപ്പെടുത്തി ആൾക്കാരെ വലയിൽ വീഴിക്കുന്ന ഏർപ്പാടാണ് ഇയാൾ നടത്തിയത്. പലതരത്തിലുള്ള തട്ടിപ്പുകൾ ആണ് ഇയാൾ നടത്തിക്കൊണ്ടിരുന്നത്. ളോഹ അണിഞ്ഞ കുർബാന നടത്തുന്ന ചിത്രങ്ങൾ മോർഫ് ചെയ്തു ഉണ്ടാക്കിയശേഷം, സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു തുടർന്ന് പലതരത്തിലുള്ള സംഭാവനകൾക്കും സഹായ അഭ്യർത്ഥനകൾക്കും മെസ്സേജ് ഇട്ടു കൊണ്ട് സ്വന്തം അക്കൗണ്ടിലേക്ക് പണം തട്ടിയെടുക്കുന്ന ഏർപ്പാടാണ്. ഇതിൽ ഒന്ന് സമൂഹമാധ്യമങ്ങളെ തന്നെ ഉപയോഗിച്ചുകൊണ്ട് ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം സ്വന്തമാക്കി പിന്നീട് ഫോൺ ഓഫ് ചെയ്തുവെച്ച് രക്ഷപ്പെടുന്ന തട്ടിപ്പാണ് ഇയാളുടെ മറ്റൊരു ഏർപ്പാട്.
കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ നിരവധി ഒഴിവുകൾ ഉണ്ടെന്നും ജോലി തരപ്പെടുത്തി തരാം എന്നും പറഞ്ഞുകൊണ്ടുള്ള തട്ടിപ്പുകളാണ് ഇയാൾ സമൂഹമാധ്യമങ്ങൾ വഴി നടത്തിയത്. ഇതിനായി പൊതുവിദ്യാഭ്യാസ വകുപ്പിനെ കീഴിൽ സോഷ്യൽ വർക്കർ ജോലിക്ക് ആൾക്കാരെ എടുക്കുന്നു എന്നും താൻ ആ ജോലി ശരിയാക്കിത്തരാം എന്നും പറഞ്ഞുകൊണ്ട് ആൾക്കാരെ വലയിൽ വീഴിക്കുകയാണ് ചെയ്തത്. പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥൻ എന്ന പേരിൽ പറഞ്ഞു കൊണ്ടാണ് ആൾക്കാരെ സമീപിച്ചിരുന്നത് സോഷ്യൽ വർക്കർ തസ്തികയിൽ നിയമനം നടത്തുന്ന കാര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സർക്കുലർ വ്യാജ പകർപ്പുകൾ ആൾക്കാർക്ക് ഇയാൾ അയച്ചു കൊടുക്കുകയും ചെയ്തതായി തെളിഞ്ഞിട്ടുണ്ട്.
മൊബൈൽ ഫോണുകൾ നിരവധി എണ്ണം ഉപയോഗിച്ചുകൊണ്ട് പല നമ്പറുകളിൽ നിന്നും ആൾക്കാരെ ബന്ധപ്പെടുന്ന രീതിയായിരുന്നു ഇയാൾ നടത്തിയത്. ഞായറാഴ്ച ദിവസങ്ങളിൽ ജോലിയിൽ താൽപര്യം കാണിച്ച ആൾക്കാരെ ബന്ധപ്പെടുകയും ട്രഷറി മുടക്കം ആയതിനാൽ തൻറെ അക്കൗണ്ടിൽ പണം ഇടുക എന്നത് ആവശ്യപ്പെടുകയും അടുത്ത ദിവസം പണം താൻ ഓഫീസിൽ അടയ്ക്കും എന്നും അറിയിച്ചു കൊണ്ടാണ് ആൾക്കാരിൽ നിന്നും ഇയാൾ സാമ്പത്തിക തട്ടിപ്പ് നടത്തിയിരുന്നത്. കേരളത്തിലെ പല ഭാഗങ്ങളിൽ നിന്നും ഇത്തരത്തിൽ ജോലി വാഗ്ദാനം ചെയ്ത് കൃത്രിമ രേഖകൾ ഉണ്ടാക്കി ആൾക്കാരെ വഞ്ചിച്ച് പണം തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. അക്കൗണ്ടിൽ പണം വന്നു എന്ന് ഉറപ്പായി കഴിഞ്ഞാൽ പിന്നീട് ഈ മൊബൈൽ നമ്പർ ഓഫാക്കി രക്ഷപ്പെടുന്ന തട്ടിപ്പാണ് ഇയാൾ നടത്തിയത് ഇത്തരം തട്ടിപ്പിൽ വീണത് കൂടുതലും സ്ത്രീകൾ എന്നും അന്വേഷിക്കുന്ന പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഏതായാലും തട്ടിപ്പ് സംബന്ധിച്ച് കുടുക്കിൽപ്പെട്ട ചിലർ തിരുവനന്തപുരം സൈബർ പോലീസ് സെല്ലിൽ പരാതി സമർപ്പിച്ചപ്പോൾ അന്വേഷണം നടത്തിയ അതിനെ തുടർന്നാണ് ഇയാളുടെ തട്ടിപ്പുകൾ കണ്ടെത്താൻ കഴിഞ്ഞത് ഇടുക്കിയിൽ നിന്നും പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ റിമാൻഡിൽ ആക്കുകയും ചെയ്തിട്ടുണ്ട്.
ഓരോ ദിവസവും മലയാള മാധ്യമങ്ങളിൽ തൊഴിൽ തട്ടിപ്പുകൾ അടക്കമുള്ള വിവിധ സാമ്പത്തിക തട്ടിപ്പുകളുടെ വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നുണ്ട്. എന്നാൽ വലിയ അറിവുള്ള സമൂഹം എന്നൊക്കെ അഭിമാനിക്കുന്ന മലയാളികളുടെ ഇടയിൽ ഇത്തരം തട്ടിപ്പ് വീരന്മാർ ഇപ്പോഴും പല വേഷങ്ങളിൽ അവതരിച്ചു കൊണ്ടിരിക്കുന്നു എന്ന് തെളിയിക്കുന്നതാണ്. ഈ ളോഹയിട്ട തട്ടിപ്പുവീരന്റെ കഥകൾ കേരളത്തിൻറെ പല ഭാഗങ്ങളിൽ.
നിന്നായി നിരവധി പേരിൽ നിന്നും ലക്ഷക്കണക്കിന് രൂപ ഇയാൾ തട്ടിയെടുത്തതായിട്ടാണ് അറിയുന്നത്. സ്വന്തം വീട്ടിൽ ഇരുന്നു കൊണ്ട് ളോഹ ധരിച്ച ചിത്രം മൊബൈലിൽ എടുത്ത് അത് കുർബാന നടത്തുന്ന രംഗമായി മോർഫ് ചെയ്തു അതിവിദഗ്ധമായി സംഭാവന വിരിക്കുന്ന ഇത്തരം തട്ടിപ്പ് വേലകൾ ഇനിയും ആവർത്തിക്കാതിരിക്കാൻ യഥാർത്ഥ പള്ളി വൈദികർ കൂടി ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.