കായംകുളം: എഴുപത്തിയാറു വയസുകാരിയെ പീഡിപ്പച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഓച്ചിറ ക്ലാപ്പന പ്രയാര്‍ തെക്ക് ചാലായില്‍ പടീറ്റതില്‍ ഷഹാസാ(27)ണ് അറസ്റ്റിലായത്.
കഴിഞ്ഞ രാത്രിയിലാണ് ഒറ്റയ്ക്കു താമസിക്കുന്ന വയോധിക യുവാവ് ബലാത്സംഗത്തിന് ഇരയായത്. വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തെന്നാണ് കേസ്. അവശനിലയിലായ വയോധിക ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍നിന്ന് അറിയിച്ചതിനെ തുടര്‍ന്ന് കായംകുളം പോലീസ് കേസെടുത്തു.