തിരുവനന്തപുരം: പോലീസ് സേനയിൽ എട്ടു മണിക്കൂർ ജോലിയെന്ന വ്യവസ്ഥ പെട്ടെന്ന് നടപ്പാക്കാൻ കഴിയില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ.
അർഹമായ അവധി നൽകുന്നതിൽ ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മെൻറ്ററിങ് നടത്തി വരുന്നുണ്ടെന്നും പോലീസ് വെൽഫെയർ രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘എന്നാൽ എട്ടു മണിക്കൂർ ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.തിരക്കേറിയ പ്രധാനപ്പെട്ട അന്പതാര് സ്റ്റേഷനുകളിൽ ഇതിനകം ഇത്തരം വ്യവസ്ഥ നടപ്പിലാക്കിയിട്ടുണ്ട്. കൂടുതൽ സ്റ്റേഷനുകളിലേയ്ക്ക് ഇത് വ്യാപിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.സ്ടിയനാനുകളിൽ തുറന്ന ആശയവിനിമയത്തിനായും മാനസിക സംഘര്ഷങ്ങള് കുറക്കുന്നതിനും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് മെൻറ്ററിങ് സംവിധാനം നടത്തുന്നതിന് സജ്ജീകരണങ്ങൾ ഒരുക്കുന്നു’ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അഞ്ചു വര്ഷത്തിടെ 88 പോലീസുകാർ ആത്മഹത്യ ചെയ്തു എന്ന് അടിയന്തര ചർച്ചയ്ക്കിടെ പിസി വിശ്വനാഥും ചൂണ്ടിക്കാട്ടി. മരിച്ച പോലീസുകാരന്റെ ആത്മഹത്യ കുറിപ്പും വിശ്വനാഥ് വായിച്ചു. ശരാശരി 44 പൊലീസുകാരെ വച്ചാണ് 118 പോലീസുകാരുടെ ജോലി ഒരു സ്റ്റേഷനലിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.