കോൺഗ്രസ് വിട്ട നേതാക്കൾ ബിജെപി വിടുന്നു

മേനകയും വരുണും ഗുലാം നബിയും കോൺഗ്രസിലേക്ക്

 

ലോകസഭ തെരഞ്ഞെടുപ്പിൽ 400 സീറ്റിന്റെ നേട്ടം ഉറപ്പിച്ച് മുന്നോട്ടുപോയ നരേന്ദ്രമോദിക്കും ബിജെപിയും കനത്ത തിരിച്ചടി നൽകിയ തെരഞ്ഞെടുപ്പ് ഫലം ദേശീയതലത്തിൽ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. 235 സീറ്റുകൾ മാത്രം നേടാൻ കഴിഞ്ഞ ബിജെപി ഭൂരിപക്ഷത്തിന്റെ സീറ്റ് ഒപ്പിക്കാൻ രണ്ട് പ്രാദേശിക പാർട്ടികളുടെ സഹായം തേടിയാണ് അധികാരത്തിൽ വന്നത്. മൂന്നാം മോദി സർക്കാർ അധികാരമേറ്റു എങ്കിലും ഈ സർക്കാരിൻറെ ആയുസ്സ് ഏറെക്കാലം നീണ്ടുനിൽക്കില്ല എന്ന തിരിച്ചറിവിലാണ് മുതിർന്ന നേതാക്കൾ പലരും ബിജെപി നേതൃത്വം കൊടുക്കുന്ന
എൻ.ഡി.എ മുന്നണിയിലെ മറ്റുള്ള ഘടകകക്ഷികളും ആശങ്കയിൽ ആണ്.

ഇപ്പോൾ പിന്തുണയ്ക്കുന്ന രണ്ടു വലിയ പാർട്ടികൾ വൈകാതെ പലതരത്തിലുള്ള പിടിവാശിയും കാണിക്കും എന്നും പ്രധാനമന്ത്രി അതിനു വഴങ്ങിയില്ലെങ്കിൽ പിന്തുണ പിൻവലിക്കും എന്നും ഉള്ള ചർച്ചകൾ രാജ്യ തലസ്ഥാനത്ത് നിലനിൽക്കുന്നുണ്ട്. വലിയ ആവേശത്തോടുകൂടി കോൺഗ്രസിൽ നിന്നും രാജിവച്ച് ബിജെപിയിൽ ചേർന്ന പല മുതിർന്ന നേതാക്കളും തിരികെ കോൺഗ്രസിൽ എത്തുന്നതിനുള്ള ചർച്ചകൾ ആരംഭിച്ച കഴിഞ്ഞതായി അറിയുന്ന കാൽ നൂറ്റാണ്ട് മുൻപ് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചു പോയ മേനക ഗാന്ധിയും മകനായ വരുൺ ഗാന്ധിയും കോൺഗ്രസിൽ തിരികെ എത്തുന്നതിനുള്ള ചർച്ചകൾ നടന്നുവരുന്നതായി റിപ്പോർട്ട് ഉണ്ട്. ജമ്മു കാശ്മീരിന്റെ നേതാവായിരുന്ന കോൺഗ്രസിൻറെ മുതിർന്ന നേതാവ് ഗുലാം നബി ആസാദും കോൺഗ്രസിലേക്ക് മടങ്ങിയെത്തുന്ന പാതയിലാണ്.

സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും കൂടുതൽ കാലം അധികാരത്തിൽ ഇരുന്ന കോൺഗ്രസ് പാർട്ടി തകർച്ചയിലേക്ക് നീങ്ങുകയും, പ്രതിപക്ഷ നേതൃസ്ഥാനം പോലും നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് അവസരവാദികളായ പല നേതാക്കളും സ്ഥാനമാനങ്ങൾ മോഹിച്ചു കോൺഗ്രസ് വിട്ട് ബിജെപിയിലും മറ്റും ചേർന്നത്. ബിജെപി അധികാരത്തിൽ എത്തിയ ശേഷം തുടർഭരണം ഉണ്ടായപ്പോൾ ഇനി രാജ്യത്ത് കോൺഗ്രസിന് രക്ഷയില്ല എന്ന പ്രചാരണത്തിന്റെ വലയിൽ വീണാണ് മുതിർന്ന നേതാക്കളോടൊപ്പം പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത് 2014 മുതൽ 2021 വരെയുള്ള ഏഴ് വർഷത്തിനിടയിൽ കോൺഗ്രസ് പാർട്ടിയിൽ നിന്നുകൊണ്ട് എംപി സ്ഥാനവും എം എൽ എ സ്ഥാനവും ഒക്കെ സ്വന്തമാക്കിയ 399 നേതാക്കളാണ് കോൺഗ്രസിനെ തള്ളിപ്പറഞ്ഞു ബിജെപിയിലേക്ക് മറ്റും പോയത്.

അധികാരത്തിൽ ഇരിക്കുന്ന ബിജെപി എന്ന പച്ചത്തുരുത്ത് കണ്ട് മനസ്സു മയങ്ങിയ നേതാക്കൾ ബിജെപിയിലേക്ക് ഒഴുകുന്ന കാഴ്ചയായിരുന്നു കണ്ടുകൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ സ്ഥിതി മാറിയിരിക്കുന്നു. കോൺഗ്രസിന്റെ തിരിച്ചുവരവിന് ലക്ഷണം മാത്രമല്ല, ഒരിക്കലും തോൽക്കില്ലാത്ത നേതാവ് എന്ന അഹങ്കരിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം മണ്ഡലത്തിൽ ഭൂരിപക്ഷത്തിൽ തലകുത്തി വീണത് രാഷ്ട്രീയ പ്രക്ഷാംദേഹികളുടെ ഹൃദയമിടിപ്പ് കൂട്ടുകയും ചെയ്തു.

കോൺഗ്രസ് വിട്ടുപോയ നിരവധി നേതാക്കൾ പാർട്ടിയിലേക്ക് മടങ്ങിയെത്താൻ നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഉത്തർപ്രദേശിൽ ബിജെപിക്ക് ഉണ്ടായ വലിയ പരാജയം ആണ് രാജ്യത്ത് ഒട്ടാകെ ബിജെപിയിലേക്ക് ചെന്ന് നേതാക്കൾക്ക് ആശങ്ക ഉണ്ടാക്കുന്നത്.

ബിജെപിയിലേക്ക് കുടിയേറിയ മലയാളികളായ അൽഫോൻസ് കണ്ണന്താനവും ടോം വടക്കനും ബിജെപിയിൽ നിന്നും രാജിവെക്കുന്ന കാര്യം ആലോചിക്കുന്നത് ആയിട്ടും വാർത്തയുണ്ട്. കേരളത്തിൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന മറ്റു ചില നേതാക്കളും തിരിച്ചുവരവിനുള്ള നീക്കങ്ങൾ നടത്തുന്നുണ്ട്.

ഉത്തരേന്ത്യയിലെ സംസ്ഥാന രാഷ്ട്രീയങ്ങളിൽ വലിയ ഉയരത്തിലും ശക്തിയിലും നിന്നിരുന്ന നിരവധി കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ പാട്ടുവിട്ടു മറ്റു പാർട്ടികളിൽ ചേരുന്ന സ്ഥിതി ഉണ്ടായിരുന്നു. കോൺഗ്രസിൻറെ പാർട്ടി വക്താവ് ആയിരുന്ന ജയവീർ പഞ്ചാബിലെ മുൻ പിസിസി പ്രസിഡണ്ടായ സുനിൽ ജാക്കർ, ഉത്തർപ്രദേശിലെ കോൺഗ്രസിന്റെ മുഖ്യപ്രചാരകനായിരുന്ന ആർ പി എൻ സിങ്ങ് മുൻ കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയും ആയിരുന്ന അശ്വിനി കുമാർ, ഗുജറാത്തിലെ കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേൽ, പാർട്ടി വക്താവായിരുന്ന ഗൗരവ വല്ലഭ്, പ്രശസ്ത ബോക്സർ വിജേന്ദർ സിങ്ങ്, മൂന്ന് തവണ കോൺഗ്രസ് എംപിയായിരുന്ന രവനീത് സിംഗ് ബിട്ടു, എം പി മാരും മുതിർന്ന നേതാക്കളും ആയ നവീൻ ജിൻഡാൽ, അശോക് തൻവർ തുടങ്ങിയവരും മാതൃ പാർട്ടിയിലേക്ക് തിരിച്ചെത്താൻ ശ്രമം ആരംഭിച്ചതായി വാർത്തകൾ ഉണ്ട്.

ദേശീയതലത്തിൽ വലിയ അംഗീകാരം നേടിയ കോൺഗ്രസിന്റെ ഉയർന്ന പദവികളിൽ എത്തിയിരുന്ന രാഹുൽഗാന്ധിയുടെ അടുപ്പക്കാരനായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ അതുപോലെതന്നെ സഞ്ജയ് ഗാന്ധിയുടെ ഭാര്യയായ മേനക ഗാന്ധി മകനായ വരും ഗാന്ധി ഇവരും കോൺഗ്രസിലേക്ക് തിരികെയെത്തുന്നതിനുള്ള ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുന്നത് ആയി അറിയുന്നുണ്ട്.

കോൺഗ്രസിന്റെ പ്രസിഡൻറ് മല്ലികാർജുൻ ഖാർഗെയും പാർട്ടി നേതാവായ രാഹുൽ ഗാന്ധിയും ഒരുമിച്ചെടുത്ത തീരുമാനപ്രകാരം കോൺഗ്രസിനകത്ത് ഒരു ഘർ വാപസി അഥവാ തറവാട്ടിലേക്ക് തിരിച്ചെത്തൽ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് കോൺഗ്രസ് വിട്ടുപോയ എല്ലാ നേതാക്കളെയും തിരികെ കൊണ്ടുവരുന്നതിനുള്ള നീക്കങ്ങൾ നടന്നുവരുന്നത്.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ബിജെപിയുടെ മൂന്നാം സർക്കാർ അധികാരത്തിലെത്തി എങ്കിലും നരേന്ദ്രമോദി എന്ന പ്രധാനമന്ത്രിയുടെ പ്രതാപം കെട്ടി അടങ്ങിയിരിക്കുന്നു എന്ന് ഒരു പ്രചാരമാണ് ദേശീയ തലത്തിൽ ഇപ്പോൾ നടക്കുന്നത്. വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലത്തിൽ മോദിക്ക് തിരിച്ചടി ഉണ്ടായതും പാർട്ടിക്ക് ദേശീയ തലത്തിൽ തകർച്ച സംഭവിച്ചതും ബിജെപി എന്ന പാർട്ടിയുടെയും പ്രധാനമന്ത്രിയുടെയും ഭാവി താഴേക്കാണ് എന്ന വസ്തുതയുടെ തെളിവുകൾ ആയി ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ബിജെപി എന്ന പാർട്ടിയുടെ എല്ലാ കാലത്തെയും വളർച്ചയ്ക്ക് ഊർജ്ജം പകർന്നിരുന്ന ആർ എസ് എസ് – സംഘപരിവാർ നേതൃത്വങ്ങളുമായി ബിജെപി പാർട്ടി നേതൃത്വം അകലുന്ന സ്ഥിതി ഉണ്ടായത്. ഈ അകൽച്ച ഉത്തർപ്രദേശിൽ അടക്കം വലിയതോതിൽ പാർട്ടിയെ ബാധിച്ചതാണ് അവിടെ ഉണ്ടായ കനത്ത തോൽവിക്ക് കാരണം എന്നും വിലയിരുത്തപ്പെടുന്നുണ്ട്. എന്തായാലും ഇപ്പോൾ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഫലം മോദി ഭരണത്തിന് ഇനിയൊരു തുടർച്ച ഉണ്ടാവില്ല എന്ന് വെളിപ്പെടുത്തുന്നതായി രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.

ബിജെപിയിൽ ഇനിയും തുടർന്നാൽ ഭാവി അപകടത്തിൽ ആകും എന്നാ തിരിച്ചറിവ് കൂടി വന്നതോടുകൂടിയാണ് കേരളത്തിലെ അടക്കം കോൺഗ്രസ് വിട്ടു പോയ പല നേതാക്കളും കോൺഗ്രസ് പാർട്ടിയിലേക്ക് മടങ്ങിയെത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നത്. പാർട്ടി വിട്ട നേതാക്കളെ തിരികെ പാർട്ടിയിൽ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ എല്ലാ സംസ്ഥാനത്തും നടത്തുന്നതിന് സോണിയാഗാന്ധിയും നിർദേശിച്ചു കഴിഞ്ഞു സോണിയ ഗാന്ധിയുമായി വലിയതോതിൽ മാനസിക അടുപ്പം ഉണ്ടായിരുന്ന മുതിർന്ന പാർട്ടി വിട്ടുപോയ നേതാക്കളെ തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളാണ് ആദ്യഘട്ടം എന്ന നിലയിൽ കോൺഗ്രസ് നേതൃത്വം ഇപ്പോൾ തുടങ്ങി വെച്ചിരിക്കുന്നത്.