എസ്‌എഫ്‌ഐ സിപിഎമ്മിന്റെ പോഷക സംഘടനയല്ലെന്ന് എ.കെ. ബാലൻ. ഇടത് സംഘടനയുടെ അടിസ്ഥാന സ്വഭാവത്തില്‍ ഉള്‍പ്പെടാത്തവരും അതിലുണ്ടെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ.
ഒറ്റപ്പെട്ട തെറ്റായ പ്രവണതകള്‍ എസ്‌എഫ്‌ഐ തിരുത്തേണ്ടത് സംഘടനയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
മറ്റു വിദ്യാർത്ഥി സംഘടനകളുടെ ജീർണതകള്‍ക്കെതിരെ വിദ്യാർത്ഥി മനസ്സിന്റെ പിന്തുണ നേടിയ പ്രസ്ഥാനമാണ് എസ്‌എഫ്‌ഐയെന്നും അതില്‍ നിന്ന് ഒരിക്കലും പിന്നാക്കം പോകരുതെന്നും അദ്ദേഹം പറഞ്ഞു.
‘ഇപ്പോഴത്തെ പ്രവണതകള്‍ നേതൃത്വത്തിന്റെ അറിവോടെ ആകണമെന്നില്ല. കുട്ടികളുടെ ചാപല്യമാകാം കാരണം. എസ്‌എഫ്‌ഐ സിപിഎമ്മിന്റെ പോഷക സംഘടനയല്ല. പല വിഭാഗക്കാരുമുണ്ട്. സഖാക്കളായ സംഘടനാ പ്രവർത്തകരെ തിരുത്താൻ മാത്രമേ സിപിഎമ്മിന് സാധിക്കുകയുള്ളൂ’ അദ്ദേഹം കൂട്ടിച്ചേർത്തു.