കൊലക്കേസിൽ ദർശൻ തൂക്കുദീപയുടെ അറസ്റ്റിൽ മൗനം വെടിഞ്ഞ് സുമലത അംബരീഷ്

ആരാധകനായ രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ കന്നഡ താരം ദർശൻ തൂഗുദീപയുടെ അറസ്റ്റിൽ പ്രതികരണവുമായി നടിയും രാഷ്ട്രീയക്കാരിയും ആയ സുമലത അംബരീഷ്.

 

ആരാധകനായ രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ കന്നഡ താരം ദർശൻ തൂഗുദീപയുടെ അറസ്റ്റിൽ പ്രതികരണവുമായി നടിയും രാഷ്ട്രീയക്കാരിയും ആയ സുമലത അംബരീഷ്. ഒരു നീണ്ട കുറിപ്പിൽ, നടനുമായുള്ള സുമലതയുടെ ബന്ധത്തെക്കുറിച്ച് അവർ വിശദീകരിച്ചു.

ദർശൻ തനിക്ക് ഒരു മകനെപ്പോലെയാണെന്നു പറഞ്ഞ അവർ ദർശൻ്റെ അറസ്റ്റിന് ശേഷം മൗനമായിരുന്നതിനെക്കുറിച്ചു സംസാരിച്ചു. “എൻ്റെ കുടുംബവും ദർശൻ്റെ കുടുംബവും തമ്മിലുള്ള ബന്ധം നിങ്ങൾക്ക് മനസ്സിലാകുന്നില്ല. അഭിനയരംഗത്ത് വരുന്നതിനു മുമ്പ് തന്നെ എനിക്ക് അദ്ദേഹത്തെ 25 വർഷമായി അറിയാം. അദ്ദേഹത്തിൻ്റെ താരപരിവേഷത്തിനപ്പുറം ദർശൻ എനിക്കൊരു മകനെപോലെയാണ്” അവർ പറഞ്ഞു.

കൊലപാതകം പോലൊരു കുറ്റം ദർശൻ ചെയ്യില്ലെന്ന് പറഞ്ഞ അവർ, ദർശനെ സ്‌നേഹവും വിശാലഹൃദയവുമുള്ള ഒരു മനുഷ്യനായിട്ടാണ് തനിക്കറിയാവുന്നതെന്നും മൃഗങ്ങളോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും അനുകമ്പയും ആവശ്യമുള്ളവരെ സഹായിക്കാനുള്ള മനസ്സും ഉള്ള അദ്ദേഹത്തിന് അത്തരമൊരു കുറ്റകൃത്യം ചെയ്യാൻ കഴിയില്ലെന്ന് വിശ്വസിക്കുന്നു എന്നും സുമാതള വിശദീകരിച്ചു.

“ദർശൻ ഇപ്പോഴും പ്രതിയാണ്. എന്നാൽ അദ്ദേഹത്തിനെതിരെ ഒന്നും തെളിയിക്കപ്പെട്ടിട്ടില്ല. ശിക്ഷിക്കപ്പെട്ടിട്ടില്ല. ദർശന് ന്യായമായ വിചാരണ നടക്കട്ടെ,” എന്നും സുമലത കൂട്ടിച്ചേർത്തു.

രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ ദർശനും സുഹൃത്ത് പവിത്ര ഗൗഡയും ഉൾപ്പെടെ 17 പേർ പ്രതികളാണ് ഉൾപ്പെടുന്നത്. നടൻ്റെ ആരാധകനായ 33 കാരനായ രേണുകസ്വാമി ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതാണ് ദർശനെ പ്രകോപിപ്പിച്ചതെന്നും ഇത് കൊലപാതകത്തിലേക്ക് നയിച്ചെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.