കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സർജനായിരുന്ന ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സന്ദീപിന്റെ വിടുതല്‍ ഹര്‍ജി തള്ളി ഹൈക്കോടതി.
ഡോ. വന്ദനയുടെ മരണത്തിന് കാരണം പോലീസിന്റെയും ആശുപത്രി അധികൃതരുടെയും വീഴ്ചയാണെന്നും അതിനാല്‍ തനിക്കെതിരേ കൊലപാതകക്കുറ്റം ചുമത്താനാകില്ലെന്നുമായിരുന്നു പ്രതിയുടെ വാദം. എന്നാല്‍ ഈ വാദം കോടതി തള്ളുകയായിരുന്നു.
കൊലപാതകക്കുറ്റം ചുമത്താനാകില്ലെന്നും അതിനാല്‍ കേസില്‍നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സന്ദീപ് നല്‍കിയ വിടുതല്‍ ഹർജി കൊല്ലം അഡീഷണല്‍ സെഷൻസ് കോടതി മുൻപ് തള്ളിയിരുന്നു. ഇതിനെതിരെ സന്ദീപ് ഹൈക്കോടതിയില്‍ സമർപ്പിച്ച റിവിഷൻ ഹർജിയാണ് ഇപ്പോള്‍ തള്ളിയത്.