സർവ്വ തന്ത്ര സ്വാതന്ത്ര്യത്തോടുകൂടിയുള്ള പത്ത് വർഷത്തെ ഭരണത്തിനുശേഷം വീണ്ടും നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരം ഏറ്റു. എങ്കിലും മോദിയുടെ ഈ മൂന്നാം സർക്കാരിൻറെ ആയുസ്സിന്റെ കാര്യത്തിൽ പലതരത്തിലുള്ള വിശകലനങ്ങളും പ്രവചനങ്ങളും ഡൽഹിയിലെ രാജ്യ തലസ്ഥാനത്തും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും നടന്നുകൊണ്ടിരിക്കുകയാണ്. ബിജെപിയുടെ രാഷ്ട്രീയ അടിത്തറ വ്യാപിച്ചുകിടന്നിരുന്ന ഉത്തർപ്രദേശിൽ പാർട്ടിക്ക് വലിയ തിരിച്ചടി ഉണ്ടായത്. ബിജെപി എന്ന പാർട്ടിയുടെ ഭാവി അപകടത്തിൽ ആക്കിയിരിക്കുന്നു എന്ന നിരീക്ഷിക്കുന്നവരാണ് ഈ അഭിപ്രായവുമായി രംഗത്തുവന്നിരിക്കുന്നത്. മാത്രവുമല്ല ഉത്തരേന്ത്യയിലെ വലിയ സംസ്ഥാനങ്ങളിൽ ഇപ്പോൾ പ്രതിപക്ഷത്ത് ഇരിക്കുന്ന പല രാഷ്ട്രീയപാർട്ടികൾക്കും കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലൂടെ നഷ്ടപ്പെട്ട ശക്തി വീണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യം തിരിച്ചറിഞ്ഞു കൊണ്ടാണ് നരേന്ദ്രമോദി സർക്കാരിന് വലിയ ഭാവി ഉണ്ടാവില്ല എന്ന് പ്രവചനങ്ങൾ വന്നുകൊണ്ടിരിക്കുന്നത്.
ലോകസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാതെ വന്ന ബിജെപി തെലുങ്ക് ദേശം പാർട്ടി ജെ ഡി യു തുടങ്ങിയ കക്ഷികളുടെ സഹായത്തോടുകൂടിയാണ് സർക്കാർ രൂപീകരിച്ചത്. എന്നാൽ സർക്കാരിനെ പിന്തുണയ്ക്കുന്ന ഈ രണ്ടു പാർട്ടികളും ഇപ്പോൾ തന്നെ പല കാര്യങ്ങളിലും ഇടഞ്ഞുനിൽക്കുന്നു എന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സുപ്രധാനമായ രാഷ്ട്രീയ നീക്കങ്ങൾ നടത്തുന്നതിന് ഉചിതമായ അവസരം കടന്നുവരുമ്പോൾ കേന്ദ്രസർക്കാരിന് ഇപ്പോൾ നൽകിയിട്ടുള്ള പിന്തുണ പിൻവലിക്കാൻ ഈ പാർട്ടികൾ തീർച്ചയായും തയ്യാറാകും എന്നാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാർട്ടി നേതാക്കൾ വിലയിരുത്തുന്നത്.
നാലുമാസത്തിനുള്ളിൽ സംസ്ഥാന അസംബ്ലി കളിലേക്ക് തെരഞ്ഞെടുപ്പ് വരികയാണ്. മഹാരാഷ്ട്ര പോലെയുള്ള വലിയ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ തിരിച്ചടി ഉണ്ടാകും എന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ വലിയ തിരിച്ചടിയാണ് ബിജെപി നേരിട്ടത്.
തെലുങ്കുദേശം പാർട്ടിയുടെ നേതാവായ ചന്ദ്രബാബു നായിഡു ഒരു പ്രത്യേക സ്വഭാവം ഉള്ള ആളാണ്. തെലുങ്കുദേശം എന്ന സ്വന്തം നാടിന്റെയും സ്വന്തം പാർട്ടിയുടെയും താല്പര്യങ്ങൾ മാത്രം സംരക്ഷിക്കുക എന്ന പിടിവാശി ഉള്ള ആളാണ് ചന്ദ്രബാബു നായിഡു. പാർട്ടിക്ക് ഗുണകരമല്ലാത്ത ചെറിയ തീരുമാനങ്ങൾ കേന്ദ്രസർക്കാരിൽ നിന്നും ഉണ്ടായാൽ പോലും ചന്ദ്രബാബു നായിഡു ഇടയുന്ന സാഹചര്യം വന്നുചേരും. അതിൻറെ അവസാന ഫലം കേന്ദ്രസർക്കാരിന് നൽകിയ പിന്തുണ പിൻവലിക്കുക എന്നതായിരിക്കും ഇത്തരത്തിൽ ഒരു സാഹചര്യം ഉണ്ടായാൽ നരേന്ദ്രമോദി സർക്കാരിൻറെ പതനം ആയിരിക്കും ഉണ്ടാവുക.
രാജ്യത്ത് ബിജെപിയുടെ ആദ്യ സർക്കാർ രൂപീകരിച്ചത് അന്തരിച്ച വാജ്പേയി എന്ന നേതാവിന്റെ നേതൃത്വത്തിൽ ആയിരുന്നു. ആ വാജ്പേയിക്ക് നേരിടേണ്ടിവന്ന അനുഭവങ്ങൾ ഇനി നരേന്ദ്രമോദിക്ക് മുന്നിൽ കടന്നുവരും എന്ന വിലയിരുത്തൽ ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ട്. ആദ്യമായിപ്രധാനമന്ത്രി പദത്തിൽ വാജ്പേയി എത്തിയത് പത്താമത്തെ പ്രധാനമന്ത്രിയായി 1996 മെയ് മാസത്തിൽ ആയിരുന്നു. അധികാരമേറ്റ വാജ്പേയി പതിമൂന്നാം ദിവസം ലോകസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയാതെ രാജിവച്ച് ഒഴിയേണ്ടി വന്ന സ്ഥിതി ഉണ്ടായി രണ്ടാമത് അധികാരം പിടിച്ചെടുത്തു. എങ്കിലും 13 മാസമാണ് ആ സർക്കാരിന് ആയുസ്സ് ഉണ്ടായത് പിന്നീട് 1999 ൽ നടന്ന തെരഞ്ഞെടുപ്പിൽ ആണ് വ്യക്തമായ ഭൂരിപക്ഷത്തോടെ കൂടി വാജ്പേയിക്ക് പ്രധാനമന്ത്രിപദം കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞത്. വാജ്പേയിയുടെ ആദ്യ രണ്ട് സർക്കാരുകളും അസമയത്ത് നിലം പതിച്ച അനുഭവമാണ് ഉണ്ടായത് ഇത് അവസ്ഥയിൽ കാലാവധി എങ്ങുമെത്താതെ നരേന്ദ്രമോദിയും വീഴുന്ന സ്ഥിതി ഉണ്ടാകും എന്ന് പ്രവചിക്കുന്ന രാഷ്ട്രീയ നിരീക്ഷകർ രാജ്യ തലസ്ഥാനത്ത് ഉണ്ട്.
ഏതായാലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളാണ് രാജ്യഭരണത്തിന്റെ തീരുമാനം പലപ്പോഴും എടുക്കുന്നത് ഉത്തർപ്രദേശ് അടക്കമുള്ള വലിയ സംസ്ഥാനങ്ങൾ കയ്യടക്കാൻ കഴിയുമ്പോൾ ആണ്. പാർട്ടികൾക്ക് അധികാരത്തിൽ വരാൻ കഴിയുക ഉത്തർപ്രദേശ പുറമേ മധ്യപ്രദേശ് ഹരിയാന രാജസ്ഥാൻ ബീഹാർ തുടങ്ങിയ വലിയ സംസ്ഥാനങ്ങൾ എങ്ങോട്ട് നീങ്ങുന്നു എന്നതനുസരിച്ച് ആയിരിക്കും. അധികാരം ലഭിക്കുന്ന പാർട്ടികളുടെ പോക്ക് നിലവിൽ ഈ പറയുന്ന സംസ്ഥാനങ്ങളിൽ എല്ലാം ബിജെപി എന്ന പാർട്ടിയുടെ സ്ഥിതി അത്ര നല്ല നിലയിൽ അല്ല. കേന്ദ്രസർക്കാർ നിലം പതിക്കും എന്ന ഒരു സൂചന കൂടി ഉണ്ടായാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രാഷ്ട്രീയ കാറ്റ് മാറി വീശുന്ന സ്ഥിതി ഉണ്ടാവും. ഇതെല്ലാം കണ്ടു കൊണ്ടിരിക്കുന്ന പ്രതിപക്ഷ പാർട്ടി നേതാക്കൾ സ്വന്തം പാർട്ടികളെ പരമാവധി ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കേന്ദ്രസർക്കാർ ആറുമാസത്തിനകം താഴെ വീഴും എന്നും പിന്നീട് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം അധികാരത്തിൽ എത്തും എന്നു വരെ പ്രവചിക്കുന്ന ആൾക്കാർ ഉണ്ട്. എന്തായാലും ശരി ദേശീയതലത്തിൽ പ്രതിപക്ഷത്തുള്ള പ്രധാന പാർട്ടികൾ പാർട്ടിയെ സുശക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു കഴിഞ്ഞു. ബീഹാർ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് പരസ്യമായി തന്നെ നരേന്ദ്രമോദി സർക്കാർ ആറുമാസത്തിനുള്ളിൽ തകർന്ന വീഴും എന്നും അതുകൊണ്ടുതന്നെ പാർട്ടി പ്രവർത്തകർ ഉണർന്ന് പ്രവർത്തിക്കണം എന്നും ഉള്ള പ്രസ്താവന ഇതിനകം തന്നെ ഇറക്കി കഴിഞ്ഞു.
നിലവിൽ ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശങ്ക ഒന്നുമില്ല. എന്നാൽ സർക്കാരിനെ താങ്ങി നിർത്തുന്ന തെലുങ്കുദേശം പാർട്ടി അടക്കമുള്ള രണ്ടുമൂന്ന് പ്രധാന പാർട്ടി നേതാക്കൾ എപ്പോൾ വേണമെങ്കിലും തിരിച്ചടിക്കുന്നതിന് തയ്യാറാകും എന്നത് തർക്കമില്ലാത്ത കാര്യമാണ്. ഏതെങ്കിലും ഒരു വലിയ പിന്തുണയ്ക്കുന്ന പാർട്ടി അകന്നാൽ കേന്ദ്രസർക്കാർ ക്കാർ മറിഞ്ഞുവീഴുന്ന സ്ഥിതി ഉണ്ടാകും. ഈ അവസ്ഥ കണ്ടിട്ട് ആകണം രാജ്യ തലസ്ഥാനത്തെ രാഷ്ട്രീയ നിരീക്ഷകർ നരേന്ദ്രമോദി സർക്കാരിന് പരമാവധി ആറുമാസക്കാലത്തെ ആയുസ്സ് മാത്രമേ ഉണ്ടാകൂ എന്ന് പറയുന്നതിന് അടിസ്ഥാനം.