സംസ്ഥാനത്ത് വീണ്ടും കോളറ ബാധ; തിരുവനന്തപുരത്ത് 16 പേര്‍ക്ക് രോഗലക്ഷണം

സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിൻകരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ പതിമൂന്ന് വയസുകാരനാണ് കോളറ സ്ഥിരീകരിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിൻകരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ പതിമൂന്ന് വയസുകാരനാണ് കോളറ സ്ഥിരീകരിച്ചത്.

ഹോസ്റ്റലിലെ മറ്റൊരു അന്തേവാസി നേരത്തെ കോളറ ലക്ഷണങ്ങളോടെ മരിച്ചിരുന്നു. എന്നാല്‍ മരിച്ചയാളുടെ സ്രവ സാമ്ബിളിന്റെ പരിശോധനഫലം പുറത്തുവന്നിട്ടില്ല.

രോഗം സ്ഥിരീകരിച്ച പതിമൂന്നുകാരനെ വെള്ളിയാഴ്ചയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയിലാണ് കോളറയാണെന്ന് കണ്ടെത്തുന്നത്.

ഹോസ്റ്റലിൽ നിലവിൽ എട്ടുപേരെയാണ് രോഗ ലക്ഷണത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇതിനു പുറമെ സ്ഥാപനത്തിലെ 8 അന്തേവാസികള്‍കൂടി ലക്ഷണങ്ങള്‍ കാണിച്ച്‌ തുടങ്ങി.

അതേസമയം ആരോഗ്യവകുപ്പ് രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.