ഉത്തർപ്രദേശ്: ഹത്രാസില്‍ സത്സംഗിനിടെ തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഭോല ബാബയെ ഒഴിവാക്കി അന്വേഷണ റിപ്പോര്‍ട്ട്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയോഗിച്ച അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ്, അലിഗഡ് പൊലീസ് കമ്മീഷണര്‍ എന്നിവരുള്‍പ്പെട്ട അന്വേഷണ കമ്മീഷനാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
നേരത്തെ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍നിന്നും സാകർ വിശ്വ ഹരി ഭോലെ ബാബ എന്നറിയപ്പെടുന്ന ബാബ നാരായണ്‍ ഹരിയെ ഒഴിവാക്കിയിരുന്നു.
നിലവിൽ, കേസില്‍ പരിപാടിയുടെ മുഖ്യസംഘാടകൻ ആയിരുന്ന ദേവപ്രകാശ് മധുകറിന്റെയും മറ്റുസംഘാടകരുടെയും പേരാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
രണ്ടര ലക്ഷത്തിലധികം ആളുകളാണ് 80000 പേർ പങ്കെടുക്കാൻ അനുമതി വാങ്ങിയ പരിപാടിയില്‍ പങ്കെടുത്തത്. ശരിയായ സുരക്ഷ സംവിധാനങ്ങളോ വാഹന സൗകര്യങ്ങളോ സംഘാടകർ ഒരുക്കിയില്ല.
കഴിഞ്ഞ ദിവസമാണ് സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ മധുകറിനെ പോലീസ് അറസ്റ്റ് ചെയ്തത്.