തൃശൂർ: അതിരപ്പിള്ളി മലക്കപ്പാറ റോഡില്‍ ആംബുലൻസിനു നേരെ പാഞ്ഞടുത്ത് കബാലി. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം.
അടിച്ചുതൊട്ടി കോളനിയില്‍ നിന്ന് രണ്ട് രോഗികളെ ആശുപത്രിയില്‍ നിന്ന് കോളനിയിലെത്തിച്ച് മടങ്ങുമ്ബോഴാണ് കബാലി ആംബുലൻസിനു നേരെ പാഞ്ഞടുത്തത്.
രോഗികള്‍ ഇല്ലാത്തതിനാല്‍ ആംബുലൻസ് നല്ല സ്പീഡില്‍ പിന്നോട്ട് എടുക്കാൻ സാധിച്ചതിനാലാണ് വലിയ അപകടം ഒഴിവായത്.
ശേഷം ഒരു മണിക്കൂറിലേറെ വാഹന ഗതാഗതം ഉണ്ടാക്കിയ ശേഷമാണ് കബാലി കാടു കയറിയത്.