വിഴിഞ്ഞത്ത് ഉദ്ഘാടകനായി എത്തിയ ഉമ്മൻചാണ്ടിയെ പിണറായി മാത്രം കണ്ടില്ല തള്ളിപ്പറയുന്ന വരെ തള്ളാതെ നിന്ന ഉമ്മൻചാണ്ടി ……………. മരിച്ചവരിലോ ജീവിച്ചിരിക്കുന്നവരിലോ ഇനി ജനിക്കുന്നവരിലോ കാണാൻ കഴിയാത്ത അസാധാരണമായ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ചരിത്രം എഴുതിയ ആളായിരുന്നു ഉമ്മൻചാണ്ടി കോൺഗ്രസിന്റെ നേതാവായിട്ടും മികച്ച ഭരണാധികാരി ആയിട്ടും തിളങ്ങിയ ഉമ്മൻചാണ്ടി സ്വന്തമാക്കിയ ഒരു കിരീടം ഉണ്ട് അത് ജീവിതത്തിൽ ഒരിക്കൽ പോലും മറ്റൊരാളെ ശത്രുവായി കണ്ടില്ല എന്നതാണ് ഈ സവിശേഷതയാണ് കേരളത്തിൻറെ പൊതുസമൂഹത്തിൽ ഉമ്മൻചാണ്ടിക്ക് ആർക്കും കിട്ടാത്ത ഒരു സിംഹാസനം കിട്ടുവാൻ കാരണമായത് കേരളത്തിൻറെ അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം ചെയ്യപ്പെട്ടു കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ അത്ഭുതകരമായ ഒരു നേട്ടമാണ് ഈ തുറമുഖത്തിന്റെ ഉദ്ഘാടനത്തോടുകൂടി സ്വന്തമാക്കാൻ കഴിഞ്ഞത് തുറമുഖ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത് അതിനുശേഷം അദ്ദേഹം ദീർഘനേരം പ്രസംഗിക്കുകയും ചെയ്തു ഈ പ്രസംഗത്തിൽ എല്ലാം അദ്ദേഹം മുഖ്യമന്ത്രിയായ എട്ടു വർഷക്കാലം നടത്തിയ പ്രവർത്തനങ്ങളെ കുറിച്ചുള്ള പുകഴ്ത്തലുകളും നടത്തി എന്നാൽ വിഴിഞ്ഞം തുറമുഖത്തിന് അടിത്തറ ഉറപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്ന രാഷ്ട്രീയ നേതാവിന്റെ പേര് ഒരിക്കൽ പോലും പിണറായി വിജയൻ പറഞ്ഞില്ല ഇതൊക്കെയാണ് സംഭവിച്ചത് എങ്കിലും പിണറായി വിജയൻ കാണാത്തതും അറിയാത്തതും കേൾക്കാത്തതുമായ ഒരു മഹാ അത്ഭുതം വിഴിഞ്ഞത് തുറമുഖ ഉദ്ഘാടന ചടങ്ങിൽ നടന്നിരുന്നു ഉദ്ഘാടനം മറ്റുള്ളവരും വേദിയിൽ നിരന്നിരുന്നപ്പോൾ ചടങ്ങു കാണാൻ എത്തിച്ചേർന്ന ആയിരക്കണക്കിന് ആൾക്കാർ മുന്നിലെ സദസ്സിൽ നിറഞ്ഞ ഇരിക്കുന്നുണ്ടായിരുന്നു ഇവർക്കിടയിലാണ് യഥാർത്ഥത്തിൽ ഉമ്മൻചാണ്ടി എന്ന നേതാവ് ഇരുന്നിരുന്നത് വെറുതെ ഇരിക്കുകയായിരുന്നില്ല ആയിരക്കണക്കിന് വരുന്ന ആൾക്കാരുടെ മനസ്സിൻറെ സിംഹാസനത്തിൽ അപ്പോഴും അവരുടെ ക്ഷേമകാര്യം അന്വേഷിച്ചുകൊണ്ട് ഉമ്മൻചാണ്ടി ഇരിക്കുന്നുണ്ടായിരുന്നു ഈ വസ്തുത കാണുവാൻ കഴിയാതെ പോയത് മുഖ്യമന്ത്രി കസേരയിൽ ഇപ്പോൾ ഇരിക്കുന്ന പിണറായി വിജയന് മാത്രം ആയിരുന്നു രാഷ്ട്രീയത്തിൽ ബന്ധുക്കളും ശത്രുക്കളും ഉണ്ടാവും എന്നാൽ ഇതൊന്നും സ്ഥിരമായ ഏർപ്പാട് അല്ല അതുകൊണ്ടുതന്നെ എല്ലാ എതിർപ്പുകളെയും മറന്നുകൊണ്ട് പലപ്പോഴും ജനകീയരായ നേതാക്കന്മാർ ഉയരത്തിൽ എത്തി നിൽക്കാറുണ്ട് ഉമ്മൻചാണ്ടിയെ സംബന്ധിച്ചിടത്തോളം ജനങ്ങൾക്കിടയിൽ നിന്നും മാറി നിൽക്കുന്ന ഒരു നിമിഷം അദ്ദേഹത്തിൻറെ മരണം വരെ ഉണ്ടായിട്ടില്ല മറിച്ച് ഈ ചടങ്ങിൽ ഉമ്മൻചാണ്ടിയുടെ പേര് പറയാൻ മടിച്ച പിണറായി വിജയൻ എന്ന ഭരണാധികാരിയെ ഭാവിയിൽ കേരള ജനത ഏത് വിധത്തിൽ ആയിരിക്കും കാണുക എന്നത് അദ്ദേഹം തന്നെ പരിശോധിക്കേണ്ട കാര്യമാണ് ഏതായാലും ഒരു മാസം മുൻപ് നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയെ തള്ളി പറഞ്ഞു എന്ന കാര്യം എങ്കിലും അദ്ദേഹം ചിന്തിക്കേണ്ടതായിരുന്നു നാലു പതിറ്റാണ്ടിനപ്പുറം തുടങ്ങിവച്ച ചർച്ചകളും ആലോചനകളും ആണ് വിഴിഞ്ഞം തുറമുഖം എന്നത്1996 ൽ നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് വിഴിഞ്ഞം തുറമുഖത്തിന് മന്ത്രിസഭായോഗം തത്വത്തിൽ അംഗീകാരം നൽകിയത് പിന്നീട് എ കെ ആൻറണിയുടെ ഭരണകാലത്തും ചർച്ചകൾ മാത്രം തുടർന്നുകൊണ്ടിരുന്നു 2006 ൽ അച്യുതാനന്ദൻ മുഖ്യമന്ത്രിയായപ്പോൾ വിഴിഞ്ഞം തുറമുഖത്തിന്റെ എല്ലാതരത്തിലുമുള്ള അനുമതികൾ തേടിക്കൊണ്ട് കേന്ദ്രത്തെ സമീപിച്ചു തുടർന്നാണ് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് ഗവൺമെൻറ് അധികാരത്തിൽ വന്നത് ഉമ്മൻചാണ്ടിയുടെ നിരന്തരമായ പരിശ്രമങ്ങൾ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനാരംഭത്തിനുള്ള അവസരം ഉണ്ടാക്കി 2015 ജൂൺ മാസം പത്താം തീയതി ചേർന്ന മന്ത്രിസഭായോഗത്തിൽ ഉമ്മൻചാണ്ടി വിഷയം അവതരിപ്പിക്കുകയും വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനുള്ള കരാർ അദാനി പോർട്ട് ലിമിറ്റഡിനുമായി ഒപ്പുവയ്ക്കുന്നതിന് ക്യാബിനറ്റ് അനുമതി ഉണ്ടാവുകയും ചെയ്തു അങ്ങനെ 2015 ഡിസംബർ മാസം അഞ്ചാം തീയതി വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണ ഉദ്ഘാടനം നടന്നു അന്നും കേരളത്തിൻറെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഈ ചടങ്ങിൽ വച്ച് അദാനി പോർട്ട് ചെയർമാനായ ഗൗതം അദാനി ആയിരം ദിവസം കൊണ്ട് തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കും എന്ന വാഗ്ദാനം ചെയ്യുകയും ചെയ്തു ഇതായിരുന്നു വിഴിഞ്ഞം തുറമുഖത്തിന്റെ കഴിഞ്ഞ കാല ചരിത്രങ്ങൾ തുറമുഖത്തിന്റെ പ്രവർത്തന മുന്നേറ്റത്തിന് എല്ലാ ശ്രമവും നടത്തിയ ഉമ്മൻചാണ്ടി എന്ന മുൻ മുഖ്യമന്ത്രിയെ പൂർണ്ണമായും അവഗണിച്ച പിണറായി വിജയന്റെ നിലപാടിനെ കേരളീയ സമൂഹം അംഗീകരിക്കില്ല എന്നത് ഒരു യാഥാർത്ഥ്യമാണ് ഇതു മാത്രമായിരുന്നില്ല വിഴിഞ്ഞത്ത് തുറമുഖ പദ്ധതി ആരംഭിക്കുന്നതിനുള്ള തീരുമാനങ്ങൾ വന്നപ്പോൾ അതിനെ എതിർത്തുകൊണ്ട് സമര രംഗത്ത് നേതൃത്വം കൊടുത്ത പാർട്ടി സെക്രട്ടറി ആയിരുന്നു പിണറായി വിജയൻ 6000 കോടി രൂപ മുതൽമുടക്കുള്ള ഈ പദ്ധതിയിൽ 5000 കോടിയുടെ അഴിമതിയുണ്ട് എന്ന വ്യക്തിത്വം വിളമ്പാൻ മടിക്കാത്ത സഖാവായിരുന്നു അന്ന് പിണറായി വിജയൻ ഉമ്മൻചാണ്ടി തുടക്കമിട്ട പദ്ധതിയെ അതെ കരാറുകാരെ തന്നെ നിലനിർത്തി അവരെ പരവതാനി വിരിച്ച് സ്വീകരിച്ച് പണിപൂർത്തിയാക്കി ആഘോഷിക്കുമ്പോൾ മുൻകാല നിലപാടുകൾ എന്തൊക്കെയായിരുന്നു എന്ന് പിണറായി വിജയൻ ഓർമ്മിച്ചു നോക്കുന്നത് നല്ലതാണ് ഉദ്ഘാടന പ്രസംഗത്തിൽ പിണറായി വിജയൻ നടത്തിയ ചില പരാമർശങ്ങളും ശ്രദ്ധിക്കേണ്ടതാണ് 7700 കോടി ഇപ്പോൾ മുതൽ മുടക്ക് വന്നിട്ടുള്ള വിഴിഞ്ഞം തുറമുഖത്തിന് സംസ്ഥാന സർക്കാർ ഇതുവരെ കൈമാറിയിട്ടുള്ളത് 460 കോടി രൂപ മാത്രമാണ് എന്നാണ് അറിയുന്നത് ഈ തുക തന്നെ തുറമുഖ നിർമ്മാണത്തിന് അല്ല അവിടെ കുടിയൊഴിപ്പിക്കപ്പെട്ട ആൾക്കാരുടെ പുനരധിവാസത്തിനുള്ള തുകയാണ് അനുവദിച്ചത് പദ്ധതി നടത്തിപ്പിന് സംസ്ഥാന വിഹിതവും കേന്ദ്ര വിഹിതവും ഉണ്ടാകും എന്നായിരുന്നു പറഞ്ഞിരുന്നത് ഈ രണ്ടു വിഹിതവും ചേർന്നാൽ മൊത്തം മുതൽമുടക്കിന്റെ 40% വരും എന്നും പറഞ്ഞിരുന്നു എന്നാൽ തുറമുഖ ഉദ്ഘാടനം നടക്കുന്ന അവസരത്തിൽ പുറത്തുവരുന്ന കണക്കുകളുടെ പരിശോധിച്ചാൽ സംസ്ഥാന സർക്കാരോ കേന്ദ്രസർക്കാരോ തുറമുഖ നിർമ്മാണത്തിന് ഇതുവരെ 10 രൂപ പോലും നൽകിയിട്ടില്ല എന്നാണ് എന്ന് പറഞ്ഞാൽ 7700 കോടി രൂപ മുതല ഇറക്കിയത് അദാനി പോർട്ട് ലിമിറ്റഡിന്റെ ഉടമകളാണ് എന്നതാണ് യാഥാർത്ഥ്യം തുറമുഖ നിർമ്മാണത്തിന് ഗ്രൂപ്പിന് ബാങ്ക് വായ്പ ലഭിക്കുന്നതിന് കേന്ദ്രസർക്കാർ സഹായം നടത്തി എന്ന് പറയുന്നുണ്ട് അങ്ങനെയെങ്കിൽ ആകെ നടന്നിട്ടുള്ള ഒരു ഏർപ്പാട് അത് മാത്രം ആണ് എന്ന് പറഞ്ഞാൽ കരാറിൽ ഒപ്പിട്ട ശേഷം പദ്ധതി മുടങ്ങാതിരിക്കാൻ കടം വാങ്ങിയാണെങ്കിലും തുറമുഖ നിർമ്മാണം പൂർത്തീകരിച്ചത് ഗ്രൂപ്പിൻറെ ആത്മാർത്ഥത കൊണ്ടാണ് എന്ന കാര്യവും മലയാളി തിരിച്ചറിയണം വിഴിഞ്ഞം തുറമുഖ ഘടനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തള്ളിപ്പറയാൻ മുഖ്യമന്ത്രി പിണറായി വിജയൻ കാണിച്ച രീതി കേരളീയ സമൂഹം അവജ്ഞയോടെ കാണുമെന്ന കാര്യത്തിൽ തർക്കമില്ല ഇന്നും രാഷ്ട്രീയത്തിന് ഉപരിയായി കേരളത്തിലെ ജന മനസ്സുകളിൽ ജീവിക്കുന്ന ഉമ്മൻചാണ്ടി എന്ന നേതാവ് അതുകൊണ്ട് തന്നെ വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന സദസ്സിൽ ആത്മാവിൻറെ രൂപത്തിൽ ആദരവോടെ എഴുന്നള്ളിയിരുന്നു എന്നത് മുഖ്യമന്ത്രി പിണറായി വിജയൻ എങ്കിലും തിരിച്ചറിയണം
തള്ളിപ്പറയുന്ന വരെ തള്ളാതെ നിന്ന ഉമ്മൻചാണ്ടി
മരിച്ചവരിലോ ജീവിച്ചിരിക്കുന്നവരിലോ ഇനി ജനിക്കുന്നവരിലോ കാണാൻ കഴിയാത്ത അസാധാരണമായ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ചരിത്രം എഴുതിയ ആളായിരുന്നു ഉമ്മൻചാണ്ടി. കോൺഗ്രസിന്റെ നേതാവായിട്ടും മികച്ച ഭരണാധികാരി ആയിട്ടും തിളങ്ങിയ ഉമ്മൻചാണ്ടി സ്വന്തമാക്കിയ ഒരു കിരീടം ഉണ്ട്, അത് ജീവിതത്തിൽ ഒരിക്കൽ പോലും മറ്റൊരാളെ ശത്രുവായി കണ്ടില്ല എന്ന സവിശേഷതയാണ് കേരളത്തിൻറെ പൊതുസമൂഹത്തിൽ ഉമ്മൻചാണ്ടിക്ക് ആർക്കും കിട്ടാത്ത ഒരു സിംഹാസനം കിട്ടുവാൻ കാരണമായത്.
കേരളത്തിൻറെ അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം ചെയ്യപ്പെട്ടു കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ അത്ഭുതകരമായ ഒരു നേട്ടമാണ് ഈ തുറമുഖത്തിന്റെ ഉദ്ഘാടനത്തോടുകൂടി സ്വന്തമാക്കാൻ കഴിഞ്ഞത്. തുറമുഖ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. അതിനുശേഷം അദ്ദേഹം ദീർഘനേരം പ്രസംഗിക്കുകയും ചെയ്തു. ഈ പ്രസംഗത്തിൽ എല്ലാം അദ്ദേഹം മുഖ്യമന്ത്രിയായ എട്ടു വർഷക്കാലം നടത്തിയ പ്രവർത്തനങ്ങളെ കുറിച്ചുള്ള പുകഴ്ത്തലുകളും നടത്തി എന്നാൽ വിഴിഞ്ഞം തുറമുഖത്തിന് അടിത്തറ ഉറപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്ന രാഷ്ട്രീയ നേതാവിന്റെ പേര് ഒരിക്കൽ പോലും പിണറായി വിജയൻ പറഞ്ഞില്ല.
ഇതൊക്കെയാണ് സംഭവിച്ചത് എങ്കിലും പിണറായി വിജയൻ കാണാത്തതും അറിയാത്തതും കേൾക്കാത്തതുമായ ഒരു മഹാ അത്ഭുതം വിഴിഞ്ഞത് തുറമുഖ ഉദ്ഘാടന ചടങ്ങിൽ നടന്നിരുന്നു. ഉദ്ഘാടനം മറ്റുള്ളവരും വേദിയിൽ നിരന്നിരുന്നപ്പോൾ ചടങ്ങു കാണാൻ എത്തിച്ചേർന്ന ആയിരക്കണക്കിന് ആൾക്കാർ മുന്നിലെ സദസ്സിൽ നിറഞ്ഞ ഇരിക്കുന്നുണ്ടായിരുന്നു ഇവർക്കിടയിലാണ് യഥാർത്ഥത്തിൽ ഉമ്മൻചാണ്ടി എന്ന നേതാവ് ഇരുന്നിരുന്നത്. വെറുതെ ഇരിക്കുകയായിരുന്നില്ല ആയിരക്കണക്കിന് വരുന്ന ആൾക്കാരുടെ മനസ്സിൻറെ സിംഹാസനത്തിൽ അപ്പോഴും അവരുടെ ക്ഷേമകാര്യം അന്വേഷിച്ചുകൊണ്ട് ഉമ്മൻചാണ്ടി ഇരിക്കുന്നുണ്ടായിരുന്നു. ഈ വസ്തുത കാണുവാൻ കഴിയാതെ പോയത് മുഖ്യമന്ത്രി കസേരയിൽ ഇപ്പോൾ ഇരിക്കുന്ന പിണറായി വിജയന് മാത്രം ആയിരുന്നു.
രാഷ്ട്രീയത്തിൽ ബന്ധുക്കളും ശത്രുക്കളും ഉണ്ടാവും. എന്നാൽ ഇതൊന്നും സ്ഥിരമായ ഏർപ്പാട് അല്ല അതുകൊണ്ടുതന്നെ എല്ലാ എതിർപ്പുകളെയും മറന്നുകൊണ്ട് പലപ്പോഴും ജനകീയരായ നേതാക്കന്മാർ ഉയരത്തിൽ എത്തി നിൽക്കാറുണ്ട്. ഉമ്മൻചാണ്ടിയെ സംബന്ധിച്ചിടത്തോളം ജനങ്ങൾക്കിടയിൽ നിന്നും മാറി നിൽക്കുന്ന ഒരു നിമിഷം അദ്ദേഹത്തിൻറെ മരണം വരെ ഉണ്ടായിട്ടില്ല. മറിച്ച് ഈ ചടങ്ങിൽ ഉമ്മൻചാണ്ടിയുടെ പേര് പറയാൻ മടിച്ച പിണറായി വിജയൻ എന്ന ഭരണാധികാരിയെ ഭാവിയിൽ കേരള ജനത ഏത് വിധത്തിൽ ആയിരിക്കും കാണുക എന്നത് അദ്ദേഹം തന്നെ പരിശോധിക്കേണ്ട കാര്യമാണ്. ഏതായാലും ഒരു മാസം മുൻപ് നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയെ തള്ളി പറഞ്ഞു എന്ന കാര്യം എങ്കിലും അദ്ദേഹം ചിന്തിക്കേണ്ടതായിരുന്നു.
നാലു പതിറ്റാണ്ടിനപ്പുറം തുടങ്ങിവച്ച ചർച്ചകളും ആലോചനകളും ആണ് വിഴിഞ്ഞം തുറമുഖം എന്നത്.1996 ൽ നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് വിഴിഞ്ഞം തുറമുഖത്തിന് മന്ത്രിസഭായോഗം തത്വത്തിൽ അംഗീകാരം നൽകിയത്. പിന്നീട് എ കെ ആൻറണിയുടെ ഭരണകാലത്തും ചർച്ചകൾ മാത്രം തുടർന്നുകൊണ്ടിരുന്നു 2006 ൽ അച്യുതാനന്ദൻ മുഖ്യമന്ത്രിയായപ്പോൾ വിഴിഞ്ഞം തുറമുഖത്തിന്റെ എല്ലാതരത്തിലുമുള്ള അനുമതികൾ തേടിക്കൊണ്ട് കേന്ദ്രത്തെ സമീപിച്ചു. തുടർന്നാണ് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് ഗവൺമെൻറ് അധികാരത്തിൽ വന്നത് ഉമ്മൻചാണ്ടിയുടെ നിരന്തരമായ പരിശ്രമങ്ങൾ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനാരംഭത്തിനുള്ള അവസരം ഉണ്ടാക്കി. 2015 ജൂൺ മാസം പത്താം തീയതി ചേർന്ന മന്ത്രിസഭായോഗത്തിൽ ഉമ്മൻചാണ്ടി വിഷയം അവതരിപ്പിക്കുകയും വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനുള്ള കരാർ അദാനി പോർട്ട് ലിമിറ്റഡിനുമായി ഒപ്പുവയ്ക്കുന്നതിന് ക്യാബിനറ്റ് അനുമതി ഉണ്ടാവുകയും ചെയ്തു.
അങ്ങനെ 2015 ഡിസംബർ മാസം അഞ്ചാം തീയതി വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണ ഉദ്ഘാടനം നടന്നു, അന്നും കേരളത്തിൻറെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.
ഈ ചടങ്ങിൽ വച്ച് അദാനി പോർട്ട് ചെയർമാനായ ഗൗതം അദാനി ആയിരം ദിവസം കൊണ്ട് തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കും എന്ന വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇതായിരുന്നു വിഴിഞ്ഞം തുറമുഖത്തിന്റെ കഴിഞ്ഞ കാല ചരിത്രങ്ങൾ, തുറമുഖത്തിന്റെ പ്രവർത്തന മുന്നേറ്റത്തിന് എല്ലാ ശ്രമവും നടത്തിയ ഉമ്മൻചാണ്ടി എന്ന മുൻ മുഖ്യമന്ത്രിയെ പൂർണ്ണമായും അവഗണിച്ച പിണറായി വിജയന്റെ നിലപാടിനെ കേരളീയ സമൂഹം അംഗീകരിക്കില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്.
ഇതു മാത്രമായിരുന്നില്ല വിഴിഞ്ഞത്ത് തുറമുഖ പദ്ധതി ആരംഭിക്കുന്നതിനുള്ള തീരുമാനങ്ങൾ വന്നപ്പോൾ അതിനെ എതിർത്തുകൊണ്ട് സമര രംഗത്ത് നേതൃത്വം കൊടുത്ത പാർട്ടി സെക്രട്ടറി ആയിരുന്നു പിണറായി വിജയൻ. 6000 കോടി രൂപ മുതൽമുടക്കുള്ള ഈ പദ്ധതിയിൽ 5000 കോടിയുടെ അഴിമതിയുണ്ട് എന്ന വ്യക്തിത്വം വിളമ്പാൻ മടിക്കാത്ത സഖാവായിരുന്നു അന്ന് പിണറായി വിജയൻ. ഉമ്മൻചാണ്ടി തുടക്കമിട്ട പദ്ധതിയെ അതെ കരാറുകാരെ തന്നെ നിലനിർത്തി അവരെ പരവതാനി വിരിച്ച് സ്വീകരിച്ച് പണിപൂർത്തിയാക്കി ആഘോഷിക്കുമ്പോൾ മുൻകാല നിലപാടുകൾ എന്തൊക്കെയായിരുന്നു എന്ന് പിണറായി വിജയൻ ഓർമ്മിച്ചു നോക്കുന്നത് നല്ലതാണ്.
ഉദ്ഘാടന പ്രസംഗത്തിൽ പിണറായി വിജയൻ നടത്തിയ ചില പരാമർശങ്ങളും ശ്രദ്ധിക്കേണ്ടതാണ്. 7700 കോടി ഇപ്പോൾ മുതൽ മുടക്ക് വന്നിട്ടുള്ള വിഴിഞ്ഞം തുറമുഖത്തിന് സംസ്ഥാന സർക്കാർ ഇതുവരെ കൈമാറിയിട്ടുള്ളത് 460 കോടി രൂപ മാത്രമാണ് എന്നാണ് അറിയുന്നത്. ഈ തുക തന്നെ തുറമുഖ നിർമ്മാണത്തിന് അല്ല അവിടെ കുടിയൊഴിപ്പിക്കപ്പെട്ട ആൾക്കാരുടെ പുനരധിവാസത്തിനുള്ള തുകയാണ് അനുവദിച്ചത്. പദ്ധതി നടത്തിപ്പിന് സംസ്ഥാന വിഹിതവും കേന്ദ്ര വിഹിതവും ഉണ്ടാകും എന്നായിരുന്നു പറഞ്ഞിരുന്നത് ഈ രണ്ടു വിഹിതവും ചേർന്നാൽ മൊത്തം മുതൽമുടക്കിന്റെ 40% വരും എന്നും പറഞ്ഞിരുന്നു. എന്നാൽ തുറമുഖ ഉദ്ഘാടനം നടക്കുന്ന അവസരത്തിൽ പുറത്തുവരുന്ന കണക്കുകളുടെ പരിശോധിച്ചാൽ സംസ്ഥാന സർക്കാരോ കേന്ദ്രസർക്കാരോ തുറമുഖ നിർമ്മാണത്തിന് ഇതുവരെ 10 രൂപ പോലും നൽകിയിട്ടില്ല എന്ന് പറഞ്ഞാൽ 7700 കോടി രൂപ മുതല ഇറക്കിയത് അദാനി പോർട്ട് ലിമിറ്റഡിന്റെ ഉടമകളാണ് എന്നതാണ് യാഥാർത്ഥ്യം.തുറമുഖ നിർമ്മാണത്തിന് ഗ്രൂപ്പിന് ബാങ്ക് വായ്പ ലഭിക്കുന്നതിന് കേന്ദ്രസർക്കാർ സഹായം നടത്തി എന്ന് പറയുന്നുണ്ട് അങ്ങനെയെങ്കിൽ ആകെ നടന്നിട്ടുള്ള ഒരു ഏർപ്പാട് അത് മാത്രം ആണ് എന്ന് പറഞ്ഞാൽ കരാറിൽ ഒപ്പിട്ട ശേഷം പദ്ധതി മുടങ്ങാതിരിക്കാൻ കടം വാങ്ങിയാണെങ്കിലും തുറമുഖ നിർമ്മാണം പൂർത്തീകരിച്ചത്. ഗ്രൂപ്പിൻറെ ആത്മാർത്ഥത കൊണ്ടാണ് എന്ന കാര്യവും മലയാളി തിരിച്ചറിയണം.
വിഴിഞ്ഞം തുറമുഖ ഘടനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തള്ളിപ്പറയാൻ മുഖ്യമന്ത്രി പിണറായി വിജയൻ കാണിച്ച രീതി കേരളീയ സമൂഹം അവജ്ഞയോടെ കാണുമെന്ന കാര്യത്തിൽ തർക്കമില്ല. ഇന്നും രാഷ്ട്രീയത്തിന് ഉപരിയായി കേരളത്തിലെ ജന മനസ്സുകളിൽ ജീവിക്കുന്ന ഉമ്മൻചാണ്ടി എന്ന നേതാവ് അതുകൊണ്ട് തന്നെ വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന സദസ്സിൽ ആത്മാവിൻറെ രൂപത്തിൽ ആദരവോടെ എഴുന്നള്ളിയിരുന്നു എന്നത് മുഖ്യമന്ത്രി പിണറായി വിജയൻ എങ്കിലും തിരിച്ചറിയണം.