ജോയിയ്ക്ക് അന്ത്യാഞ്‌ജലിയര്‍പ്പിച്ച്‌ ജന്മനാട്

ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച ജോയിയുടെ മൃതദേഹം സംസ്കരിച്ചു.

 

ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച ജോയിയുടെ മൃതദേഹം സംസ്കരിച്ചു. മാരായമുട്ടത്തെ ജോയിയുടെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം.

തകരപ്പറമ്ബ് കനാലിന്റെ ഭാഗത്ത് നിന്ന് ഇന്ന് രാവിലെ 9 മണിയോടുകൂടെയാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. ടണലിന് പുറത്തേ കനാലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം ആദ്യം കണ്ടത് കോർപ്പറേഷൻ ജീവനക്കാരാണ്. ഇതിന് പിന്നാലെയാണ് ബന്ധുക്കളും സഹപ്രവർത്തകരും മൃതദേഹം തിരിച്ചറിഞ്ഞത്.