ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിനിർമാണത്തിൽ സാങ്കേതികക്കുരുക്കുകള്‍ നീങ്ങി.
ദേവസ്വം വകുപ്പിന്റെ ചുമതലയുള്ള മന്ത്രി വി.എൻ. വാസവനാണ് 30-ന് തറക്കല്ലിടുന്നത്. മുകേഷ് അംബാനിയാണ് ആശുപത്രിയുടെ നിർമാണത്തിന് 56 കോടി രൂപ വാഗ്ദാനം ചെയ്തത്.
2022 സെപ്റ്റംബറില്‍ ഗുരുവായൂരില്‍ ദർശനത്തിന് എത്തിയപ്പോഴായിരുന്നു മുകേഷ് അംബാനി ഇത്തരമൊരു വാഗ്ദാനം നൽകിയത്.
അംബാനി ഗ്രൂപ്പ് നല്‍കുന്ന തുക ആശുപത്രിക്കെട്ടിടനിർമാണത്തിനു മാത്രമാണ്. ബാക്കി തുക ചെലവഴിക്കുന്നത് ദേവസ്വമായിരിക്കും.