കോഴിക്കോട്: മന്ത്രി വീണാ ജോർജിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. ബുധനാഴ്ച രാവിലെ ഏഴോടെ മഞ്ചേരിയില്‍ വച്ചാണ് അപകടമുണ്ടായത്.
പരിക്കേറ്റ മന്ത്രിയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
മഞ്ചേരി അരീക്കോട് റോഡില്‍ പുല്ലൂർ പള്ളിയുടെ മുന്നില്‍വെച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം എതിരെ വന്ന രണ്ട് മോട്ടോർസൈക്കിളിലും പോസ്റ്റിലുമിടിക്കുകയായിരുന്നു. മന്ത്രിയുടെ തലക്കും കൈക്കുമാണ് പരിക്ക്.