നിര്‍മല സീതാരാമന് കത്തയച്ച് നിതിൻ ഗഡ്കരി; ‘ആരോഗ്യ ഇൻഷുറൻസിന് ചുമത്തിയ ജിഎസ്ടി ഒഴിവാക്കണം’
ലൈഫ്, മെഡിക്കല്‍ ഇൻഷുറൻസിന് ചുമത്തിയിരിക്കുന്ന ജിഎസ്ടി പിൻവലിക്കണമെന്ന ആവശ്യവുമായി അഭ്യർത്ഥിച്ച് ധനമന്ത്രി നിർമല സീതാരാമന് കത്തയച്ച് കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ നിതിൻ ഗഡ്കരി.
ന്യൂഡല്‍ഹി: ലൈഫ്, മെഡിക്കല്‍ ഇൻഷുറൻസിന് ചുമത്തിയിരിക്കുന്ന ജിഎസ്ടി പിൻവലിക്കണമെന്ന ആവശ്യവുമായി അഭ്യർത്ഥിച്ച് ധനമന്ത്രി നിർമല സീതാരാമന് കത്തയച്ച് കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ നിതിൻ ഗഡ്കരി.
എല്‍ഐസി നാഗ്പൂർ ഡിവിഷണല്‍ എംപ്ലോയീസ് യൂണിയൻ നല്കിയ നിവേദനത്തെ തുടർന്നാണ് ഗഡ്കരി കത്ത് അയയച്ചത്.
ലൈഫ് ഇൻഷുറൻസ്, മെഡിക്കല്‍ ഇൻഷുറൻസ് പ്രീമിയത്തിന് ഇപ്പോള്‍ 18 ശതമാനമാണ് ജിഎസ്ടി ചുമത്തിയിരിക്കുന്നത്. എല്‍ഐസി പ്രീമിയത്തിന് നേരത്തേ ജിഎസ്ടി ഇല്ലായിരുന്നു.
മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ബഡ്ജറ്റിനെതിരെ വിവിധ കോണുകളില്‍ നിന്നും വിമർശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഗഡ്കരി ധനമന്ത്രിക്ക് കത്തെഴുതിയത്.