വ്യാപാരി ക്ഷേമനിധി ബോർഡിൽ തട്ടിപ്പിന്റെ പൊരിഞ്ഞ കച്ചവടം

ഉദ്യോഗസ്ഥൻ അടിച്ചുമാറ്റിയത് അരക്കോടിയിലധികം രൂപ

  നമ്മുടെ സംസ്ഥാനത്ത് നിരവധി മേഖലകളിൽ ജോലി ചെയ്യുന്നവരുടെ ക്ഷേമത്തിനായി പല വിഭാഗങ്ങളുടെ ക്ഷേമനിധി ബോർഡുകൾ പ്രവർത്തിക്കുന്നുണ്ട് വിവിധ വിഭാഗങ്ങളിൽ പെടുന്ന ആൾക്കാർക്ക് വേണ്ടി ഏതാണ്ട് 23ലധികം ക്ഷേമനിധി ബോർഡുകൾ ആണ് കേരള സർക്കാരിൻറെ നിയന്ത്രണത്തിന് കീഴിൽ പ്രവർത്തിച്ചുവരുന്നത് ഇത്തരത്തിൽ പ്രവർത്തിക്കുന്ന ക്ഷേമനിധി ബോർഡുകളിൽ ചുരുക്കം ചില ബോർഡുകളാണ് സാമ്പത്തികമായി നല്ല വളർച്ച നേടിയിട്ടുള്ളത് ഇത്തരത്തിൽ ഒരു ബോർഡ് ആണ് വ്യാപാരി വ്യവസായി ക്ഷേമനിധിയിൽ ബോർഡ് ഈ ബോർഡിലെ ഒരു ജീവനക്കാരൻ ആണ് വളരെ വിദഗ്ധമായി ആരും അറിയാതെ അരക്കോടിയോളം രൂപ അടിച്ചു മാറ്റിയത് ആറു വർഷമായി ഈ ഉദ്യോഗസ്ഥൻ സാമ്പത്തികമായി തട്ടിപ്പ് നടത്തിക്കൊണ്ടിരുന്നത് ആയിട്ടാണ് അന്വേഷണത്തിൽ തെളിഞ്ഞിരിക്കുന്നത്

ക്ഷേമനിധി ബോർഡ് അംഗങ്ങൾ ആകുന്ന വ്യാപാരികളും വ്യവസായികളും ബോർഡിലേക്ക് മാസംതോറും ഒരു 

നിശ്ചിത തുക അംശാദായമായി അടക്കുന്നുണ്ട് ഇത് കൂടാതെ അംഗത്വ ഫീസായും ബോർഡർ തുക ശേഖരിക്കുന്നുണ്ട് ഇത്തരത്തിൽ ബോർഡിന് കീഴിൽ അംഗങ്ങളായി മാറിയ വ്യാപാരികളും വ്യവസായികളും മാസംതോറും അടയ്ക്കുന്ന തുക കണക്കിൽ രേഖപ്പെടുത്താതെ അടിച്ചുമാറ്റിയ സംഭവമാണ് പുറത്തുവന്നിരിക്കുന്നത് ക്ഷേമനിധി ബോർഡിലെ സീനിയർ ക്ലർക്ക് ആയ രമേശൻ എന്നയാളാണ് ഈ വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയത് അന്വേഷണത്തിൽ ഇയാളുടെ തട്ടിപ്പുകൾ കണ്ടെത്തിയ തോടുകൂടി ഇയാളെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തതായി അറിയുന്നുണ്ട് ബോർഡിനെ കീഴിൽ താൽക്കാലിക ജീവനക്കാരനായി ജോലിയിൽ പ്രവേശിച്ച രമേശൻ പിന്നീട് ഒഴിവ് ഉണ്ടായപ്പോൾ സ്ഥിരം ജീവനക്കാരനായി മാറുകയാണ് ചെയ്തത് രമേശന്റെ സാമ്പത്തിക തട്ടിപ്പുകൾ കണ്ടുപിടിച്ചതോടുകൂടി ബോർഡ് തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട് ഏതായാലും തട്ടിപ്പ് നടത്തിയ സംഭവം പുറത്തുവന്നതോടു കൂടി രമേശൻ ഒളിവിലാണ് ഇയാളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

വ്യാപാരി വ്യവസായി ക്ഷേമനിധി ബോർഡ് കുറച്ചു കാലം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ തസ്തികയിൽ ആരും ഉണ്ടായിരുന്നില്ല ഈ അവസരം മുതലെടുത്തുകൊണ്ടാണ് സീനിയർ ക്ലർക്കായ രമേശൻ സാമ്പത്തിക തട്ടിപ്പുകൾക്ക് വഴി ഒരുക്കിയത് ഓഫീസിൽ കൗണ്ടറിൽ അടയ്ക്കുന്ന തുകകൾ ബോർഡിൻറെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് അടയ്ക്കാതെ തുക അടിച്ചു മാറ്റുകയാണ് രമേശൻ ചെയ്തത് കഴിഞ്ഞ ആറു വർഷത്തിലധികമായി ഇയാൾ ഇത്തരത്തിലുള്ള സാമ്പത്തിക തട്ടിപ്പ് നടത്തിയിരുന്നതായി അന്വേഷണത്തിൽ

 കണ്ടെത്തിയിട്ടുണ്ട് കൂടുതൽ വിശദമായ അന്വേഷണത്തിന് വേണ്ടി വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ബോർഡിൻറെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സർക്കാരിന് കത്ത് സമർപ്പിച്ചതായും റിപ്പോർട്ടുണ്ട്

കേരളത്തിൽ വലിയ പ്രബുദ്ധരായ ജനങ്ങളാണ് ഉള്ളത് എന്നൊക്കെ അഭിമാനിക്കുന്നുണ്ടെങ്കിലും എല്ലാതരത്തിലുമുള്ള സാമ്പത്തിക തട്ടിപ്പുകളും അരങ്ങേറുന്നത് നമ്മുടെ കേരളത്തിൽ ആണ് എന്നത് തിരിച്ചറിയേണ്ട കാര്യമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് വ്യാപാരി വ്യവസായി ക്ഷേമനിധി ബോർഡിലെ സാമ്പത്തിക തട്ടിപ്പുകൾ മാത്രം ആണെങ്കിലും ഇത്തരത്തിൽ സ്വയംഭരണ സ്ഥാപനങ്ങൾ പോലെ പ്രവർത്തിച്ചുവരുന്ന നിരവധി ക്ഷേമനിധി ബോർഡുകളും കോർപ്പറേഷനുകളും നമ്മുടെ കേരളത്തിൽ ഉണ്ട് ഇവിടങ്ങളിൽ എല്ലാം പലതരത്തിലുള്ള അഴിമതിയും സാമ്പത്തിക തട്ടിപ്പുകളും നടക്കുന്നുണ്ട് എന്നത് ഇടയ്ക്കിടെ പുറത്തുവരുന്ന വാർത്തകളാണ് തട്ടിപ്പ് സംബന്ധിച്ച് വാർത്തകൾ പുറത്തുവരുമ്പോൾ വലിയ അന്വേഷണത്തിനുള്ള

ഉത്തരവുകൾ ഉണ്ടാവുന്നു എങ്കിലും ഇതിന്റെയൊക്കെ അവസാനം എന്നത് പാവപ്പെട്ടവൻറെ നഷ്ടപ്പെട്ട പണം അതേപടി പോകുന്നു എന്നത് മാത്രമാണ് അന്വേഷണങ്ങളുടെ 

ഭാഗമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ പരമാവധി എടുക്കുന്ന ശിക്ഷ നടപടി ആറുമാസക്കാത്തെ സസ്പെൻഷൻ ആണ് ഈ ഉദ്യോഗസ്ഥൻ പിന്നീട് സംഘടനകളുടെയുംരാഷ്ട്രീയ പാർട്ടികളുടെയും ഇടപെടലിലൂടെ ജോലിയിൽ തിരിച്ചു കയറുന്ന അനുഭവമാണ് എല്ലാ കാര്യങ്ങളിലും ഇതുവരെ ഉണ്ടായിട്ടുള്ളത്