മലയാളികൾ വളരെ ആസ്വദിച്ച് വായിച്ചറിഞ്ഞ ഒരു വാർത്തയായിരുന്നു ഒരു സന്യാസിയുടെ ജനനേന്ദ്രിയം ഒരു യുവതി കത്തിക്ക് മുറിച്ചുമാറ്റിയ സംഭവം…. തിരുവനന്തപുരത്താണ് സംഭവം അരങ്ങേറിയത്….. സംഭവം നടന്നിട്ട് ഇപ്പോൾ ഏതാണ്ട് 7 കൊല്ലം കഴിഞ്ഞു…. ഇപ്പോഴാണ് അന്വേഷണം പൂർത്തിയാക്കി പോലീസ് കോടതിയിൽ എഫ് ഐ ആർ സമർപ്പിച്ചത്….. ഈ എഫ് ഐ ആർ പ്രകാരം സ്വാമിയുടെ ജനനേന്ദ്രിയം പ്രതി മുറിച്ചുമാറ്റിയത് നിരന്തരം സ്വാമി നടത്തിയ പീഡനം സഹികെട്ടാണ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്
ഏഴു വർഷത്തെ പഴക്കമുണ്ടെങ്കിലും മലയാളികൾക്ക് ഓർത്തു ചിരിക്കാൻ അവസരം നൽകുന്ന ഒരു വാർത്ത തന്നെയാണ് വീണ്ടും മുന്നിൽ വന്നിരിക്കുന്നത് …… ജനനേന്ദ്രിയം മുറിച്ചതിന്റെ പേരിൽ വിവാദ കഥാപാത്രമായി മാറിയ സ്വാമി ഗംഗേശാനന്ദ ഏറെനാൾ ചികിത്സയ്ക്കുശേഷമാണ് ആരോഗ്യസ്ഥിതി വീണ്ടെടുത്ത് ഇപ്പോൾ വിശ്രമത്തിലാണ് ….. തിരുവനന്തപുരം സ്വദേശിയായ ഒരു യുവതിയാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയത്…… സ്വാമിയുടെ അടുപ്പക്കാരിയും ആശ്രമത്തിലെ അംഗവും ആയിരുന്ന യുവതി ഇത്തരത്തിൽ ഒരു ക്രൂരകൃത്യം നടത്തിയത് യുവതിയുടെ തന്നെ വീട്ടിൽ വച്ചായിരുന്നു….. സംഭവം പോലീസ് കേസ് ആയി മാറിയപ്പോൾ അന്വേഷണം നടത്തിയ പോലീസുകാരോട് യുവതി പറഞ്ഞത് സ്വാമി നിരന്തരം തന്നെ ബലമായി പീഡിപ്പിച്ചിരുന്നു എന്നും അതിൽ സഹികെട്ടാണ് ജനനേന്ദ്രിയം മുറിച്ച് സംഭവത്തിലേക്ക് എത്തിയതും എന്നായിരുന്നു
2017ൽ ആയിരുന്നു ഈ സംഭവം നടന്നത് ……തിരുവനന്തപുരത്ത് പേട്ടയിലുള്ള യുവതിയുടെ വീട്ടിൽ സ്വാമി കഴിയുന്ന അവസരത്തിൽ ആണ് യുവതി ജനനേന്ദ്രിയം മുറിച്ചു മാറ്റിയത്….. ഈ കേസിൽ അന്വേഷണം പൂർത്തിയാക്കി ക്രൈംബ്രാഞ്ച് ആണ് ഇപ്പോൾ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചിരിക്കുന്നത്….. ഈ റിപ്പോർട്ടിലാണ് സ്വാമിയുടെ പീഡനം സഹികെട്ടിട്ടാണ് യുവതി ജനനേന്ദ്രിയം മുറിച്ചു മാറ്റിയത് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്
കേസിന്റെ പ്രാരംഭ അന്വേഷണ ഘട്ടത്തിൽ യുവതിയെ സഹായിക്കാനായി ഒരു ആൺ സുഹൃത്തും ഉണ്ടായിരുന്നു എന്ന് തെളിഞ്ഞിരുന്നു…. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം കാര്യക്ഷമമായി മുന്നോട്ടു പോകുന്നതിനിടയിൽ ആയിരുന്നു യുവതിയുടെ വിദഗ്ധമായ കാലുമാറ്റം….. പോലീസ് അന്വേഷണത്തിൽ യുവതിയും സുഹൃത്തായ അയ്യപ്പദാസും
സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റുന്നതിന് ഗൂഢാലോചന നടത്തി എന്നും കണ്ടെത്തിയിരുന്നു
എന്നാൽ കേസ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത് ഇടയിൽ യുവതി മൊഴിമാറ്റി പറയുന്ന സംഭവവും അരങ്ങേറി…. സ്വാമി തന്നെ പീഡിപ്പിച്ചിട്ടില്ല എന്നും മറ്റൊരു ആളാണ് പീഡനം നടത്തിയത് എന്നും ഉള്ള രീതിയിലാണ് യുവതി മൊഴിമാറ്റൽ നടത്തിയത്….. എന്നാൽ യുവതിയുടെ ഈ മൊഴിമാറ്റത്തെ പോലീസ് ഗൗരവമായി കണക്കാക്കിയില്ല….. മാത്രവുമല്ല യുവതിയും സുഹൃത്ത് അയ്യപ്പദാസും പോലീസിന് നൽകിയ വിശദീകരണങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം മുന്നോട്ടു കൊണ്ടുപോവുകയാണ് പോലീസ് ചെയ്തത്
സാധാരണ കുടുംബജീവിതം നയിക്കുന്ന ആൾക്കാരുടെ വികാരവിചാരങ്ങളെ അടക്കി നിർത്തി സന്യാസ ജീവിതം സ്വീകരിച്ച ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച വാർത്ത കേരളത്തിൽ ജനങ്ങൾ കൗതുകത്തോടെയാണ് നോക്കി കണ്ടത്….. സ്വാമി വേഷം ധരിച്ച ഒരാളുടെ കപട മുഖം പുറത്തുവന്നു എന്ന രീതിയിലാണ് സംഭവത്തെ അന്ന് ആൾക്കാർ വിലയിരുത്തിയത്…… ഇപ്പോൾ എന്തായാലും കോടതിയിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ചിട്ടുള്ള റിപ്പോർട്ട് പ്രകാരം സ്വാമി യുവതിക്ക് നേരെ പീഡനം നടത്തി എന്ന് തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത് …. കേസിന്റെ തുടർവാദങ്ങൾ ഇനിയും കോടതിയിൽ നടക്കേണ്ടതുണ്ട്…. ഏറെനാൾ ഇതിന് കാത്തിരിക്കേണ്ടി വരാനാണ് സാധ്യത…… ഏതായാലും എഫ് ഐ ആർ കോടതിയിൽ സമർപ്പിച്ചിട്ടുള്ള സാഹചര്യത്തിൽ സ്വാമിക്ക് എന്ത് ശിക്ഷയാണ് കോടതി വിധിക്കുക എന്നറിയാൻ നമുക്ക് കാത്തിരിക്കാം