തിരുവനന്തപുരം: അതിക്രമം നേരിടുമ്ബോള്‍ സ്ത്രീ തന്നെയാണ് ആദ്യം പോരാടേണ്ടതെന്ന് നടൻ ഷൈൻ ടോം ചാക്കോ.
ഈ ലോകത്തുള്ള ഓരോ വ്യക്തിക്കുമൊപ്പമാണ് ഞാൻ. എല്ലാ മേഖലയിലും ഓരോ കമ്മീഷനെ വയ്‌ക്കുക. ഒരോ കമ്മീഷനും പറയാനുണ്ടാകും ഒരു കഥ.
പീഡനങ്ങള്‍ നേരിടുമ്ബോള്‍ പീഡിപ്പിക്കുന്നവരോടല്ലേ ചോദിക്കേണ്ടത്. ഞാൻ പീഡിപ്പിക്കാറില്ല. ഞാൻ പീഡിപ്പിക്കുന്നത് കണ്ടിട്ടുമില്ല. പീഡനത്തിനിരയാകുമ്ബോള്‍ തന്നെ ആ സ്ത്രീ കരണം നോക്കി ഒരെണ്ണം കൊടുത്താല്‍ തീരാവുന്നതല്ലേ ഉള്ളൂ ഈ പ്രശ്നം. ഈ റിപ്പോർട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ ഞാൻ അംഗീകരിക്കുന്നുണ്ട്. അത് പക്ഷേ ഇവിടെ മാത്രം സംഭവിക്കുന്ന കാര്യമല്ല. ചുറ്റും നടക്കുന്ന കാര്യമാണെന്നും ഷൈൻ പറഞ്ഞു.