രണ്ടു വർഷത്തോളം ലോകജനതയെ ഭീതിയിൽ നിർത്തിയ കോവിഡ് മഹാമാരി ഒടുവിൽ തുടച്ചുമാറ്റാൻ കഴിഞ്ഞു എങ്കിലും ആഗോളതലത്തിൽ വലിയ വ്യാപന ശേഷിയുള്ള പലതരം രോഗങ്ങളും കടന്നു വരുന്നു എന്നതാണ് ജനങ്ങളെ ആശങ്കയിൽ നിർത്തുന്നത്. ഇപ്പോൾ കോവിഡിനേക്കാൾ മാരക ശേഷിയുള്ള മങ്കി പോക്സ് അഥവാ എംപോക്സ് എന്ന രോഗം വിദേശരാജ്യങ്ങളിൽ ചിലയിടങ്ങളിൽ പകർന്നുകൊണ്ടിരിക്കുന്നു എന്ന വാർത്തകളാണ് ആഗോളതലത്തിൽ ആശങ്ക ഉണ്ടാക്കിയിരിക്കുന്നത്. ഈ മഹാവ്യാധി പിടിപെട്ടാൽ മരണ സാധ്യത കൂടുതലാണ് എന്നതാണ് ഭീതി പടരാൻ കാരണം. ഏതായാലും ഈ രോഗം തടയുന്നതിന് വേണ്ടിയുള്ള കർശന നിർദേശങ്ങളും കരുതൽ നടപടികളും നടത്തുന്നതിന് കേന്ദ്രസർക്കാർ നീക്കം നടത്തിക്കഴിഞ്ഞു.
ആഫ്രിക്കൻ രാജ്യങ്ങളിലാണ് മങ്കി പോക്സ് ക്രമാതീതമായി ഭയാനകമായ രീതിയിൽ പടർന്നുകൊണ്ടിരിക്കുന്നത് രോഗ നിയന്ത്രണത്തിനും രോഗശമനത്തിനും അവിടെ കാര്യമായ പ്രവർത്തനങ്ങൾ നടന്നു വരുന്നതായി ലോകാരോഗ്യ സംഘടന പുറത്തുവിട്ട കുറുപ്പിൽ പറയുന്നുണ്ട്. എന്നാൽ കോവിഡ് എന്ന വലിയ രോഗത്തേക്കാൾ വ്യാപനശേഷിയും ശക്തിയും കൂടുതലുള്ള വൈറസുകളാണ് മങ്കി പോക്സ് പടർത്തുന്നത് എന്നാണ് ലോകാരോഗ്യ സംഘടന പറഞ്ഞിരിക്കുന്നത്. വലിയ വ്യാപന ശേഷിയുള്ള ഈ രോഗം ഒരിടത്ത് പിടിപെട്ടാൽ നിമിഷങ്ങൾ കൊണ്ട് തന്നെ വ്യാപകമായി പടർന്നു പിടിക്കും എന്നാണ് പറയപ്പെടുന്നത് ഈ രോഗം പൂർണമായി അവസാനിപ്പിക്കുന്നതിന് മരുന്നിനായി ഗവേഷണങ്ങൾ തുടരുന്നതായും റിപ്പോർട്ട് ഉണ്ട്.
ഇന്ത്യയിൽ മങ്കി ബോക്സ് രോഗത്തിന്റെ ഒരു സാധ്യതയും ഒരിടത്തും ഉണ്ടായിട്ടില്ല. എങ്കിൽപോലും മുൻകരുതലിന്റെ ഭാഗമായി വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കേന്ദ്രസർക്കാർ ജാഗ്രത നിർദ്ദേശം നൽകി കഴിഞ്ഞു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ബന്ധപ്പെട്ട ആരോഗ്യവകുപ്പിന്റെ മേധാവികൾ കഴിഞ്ഞദിവസം യോഗം ചേരുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു. ഇതിൻറെ ഭാഗമായി ഡൽഹിയിലെ പ്രധാനപ്പെട്ട ചില ആശുപത്രികളിൽ ഐസലേഷൻ വാർഡുകൾ പ്രവർത്തനം ആരംഭിക്കാനും മന്ത്രാലയം നിർദ്ദേശം നൽകി കഴിഞ്ഞു.
ഇപ്പോഴും ഇടയ്ക്കിടെ നമ്മുടെ നാട്ടിലും വന്നു കയറുന്ന ചിക്കൻപോക്സ് എന്ന രോഗത്തിൻറെ സമാന ലക്ഷണങ്ങളാണ് മങ്കി പോക്സിലും കണ്ടുവരുന്നത്. എന്നാൽ മങ്കിപോക്സിന്റെ ബാധ ഉണ്ടായാൽ രോഗം അതിവേഗം രൂക്ഷമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യുന്ന അനുഭവങ്ങളാണ് ഇപ്പോൾ രോഗ വ്യാപനം ഉണ്ടായിട്ടുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ കണ്ടുവരുന്നത് എന്നാണ് ലോകാരോഗ്യ സംഘടന തന്നെ പറയുന്നത്. മാത്രവുമല്ല ലോകത്തെ കീഴടക്കിയ കോവിഡിനേക്കാൾ മരണനിരക്ക് മങ്കി പോക്സിന്റെ കാര്യത്തിൽ കൂടുതലാണ് എന്നഅറിയിപ്പുകളും ജനങ്ങളിൽ വലിയ ഭയപ്പാട് ഉണ്ടാക്കുന്നുണ്ട്. കോവിഡ് വ്യാപനത്തിന്റെ ദുരന്തഫലങ്ങൾ മൂലം ആഗോളതലത്തിൽ വലിയ ദുരിതങ്ങളും മരണങ്ങളും അനുഭവിച്ചറിഞ്ഞ മനുഷ്യരാണ് പുതിയ രോഗത്തിൻറെ ആവിർഭാവം അറിഞ്ഞതോടുകൂടി ഭയത്തിൽ കുടുങ്ങിയിരിക്കുന്നത്.
മങ്കി പോക്സ് എന്നാ ആഫ്രിക്കൻ രാജ്യങ്ങളിൽ കടന്നു വന്നിട്ടുള്ള മഹാമാരി നമ്മുടെ രാജ്യത്ത് ഒരിടത്തും കടന്നെത്തിയിട്ടില്ല… അത്തരത്തിൽ പണ്ട് കോവിഡ് വൈറസ് നമ്മുടെ രാജ്യത്തും എത്തിപ്പെടുന്ന സാഹചര്യം ഓർത്തുകൊണ്ട് മുൻകരുതൽ എന്ന നിലയിൽ ഉള്ള നിയന്ത്രണങ്ങളും ജാഗ്രത നിർദ്ദേശങ്ങളും ആണ് ഇപ്പോൾ കേന്ദ്ര സർക്കാരും ആരോഗ്യ വകുപ്പും നടത്തിക്കൊണ്ടിരിക്കുന്നത്… ചൈനയിൽ നിന്നും പുറപ്പെട്ട കോവിഡ് വൈറസുകളാണ് ലോകമെമ്പാടും പരന്നതിനോടൊപ്പം നമ്മുടെ രാജ്യത്തും എത്തിപ്പെട്ടത്. ചൈനയിൽ നിന്നും വിമാനം ഇറങ്ങിയ ആൾക്കാർ വഴി ആയിരുന്നു വർഷങ്ങൾക്കു മുമ്പ് നമ്മുടെ രാജ്യത്ത് കോവിഡ് എത്തിപ്പെട്ടത്… അത്തരം അനുഭവങ്ങൾ മങ്കി പോക്സിന്റെ കാര്യത്തിൽ ഉണ്ടാകരുത് എന്ന വിശ്വാസത്തോടുകൂടിയാണ് കേന്ദ്രസർക്കാരും ലോക ആരോഗ്യ സംഘടനയും വലിയ മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്.